ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് യുപി പോലീസ്

gowri

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മുംബൈ സ്വദേശിയായ ജസ്വന്ത് ഷാ നൽകിയ പരാതിയിലാണ് ഗൗരി ഖാനെതിരെ കേസെടുത്തിരിക്കുന്നത്. ഗൗരി ഖാനും തുൾസിയാനി കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ സിഎംഡി അനിൽ കുമാർ തുൾസിയാനിയും ഡയറക്ടർ മഹേഷ് തുൾസിയാനിയുമെതിരായ പരാതിയിൽ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്

ലക്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റി ഏരിയയിൽ പരാതിക്കാരൻ ജസ്വന്ത് ഷാ നിക്ഷേപം നടത്തിയെന്നും എന്നാൽ 86 ലക്ഷം രൂപ നൽകിയിട്ടും ഫ്ളാറ്റിന്റെ ഉടമസ്ഥാവകാശം വിട്ടുനൽകിയില്ലെന്നും പരാതിയിൽ പറയുന്നു. അക്കാലത്ത് ഗൗരി ഖാൻ ബ്രാൻഡ് അംബാസഡറായിരുന്ന തുൾസിയാനി കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്പേഴ്‌സ് ഗ്രൂപ്പിൽ നിന്നാണ് അപ്പാർട്ട്മെന്റ് വാങ്ങിയത്.

Share this story