ഷെയ്ൻ നിഗമിനും ശ്രീനാഥ് ഭാസിക്കും വിലക്ക്

Movie

കൊച്ചി : നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ. കൊച്ചിയിൽ ഇന്നു ചേർന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണു തീരുമാനം. താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രതിനിധി കൂടി ഉൾപ്പെട്ട യോഗത്തിലാണു ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നീ നടന്മാരോട് സഹകരിക്കേണ്ടെന്നു തീരുമാനം എടുത്തത്. ഇവർ നിർമാതാക്കളുമായി സഹക‌രിക്കുന്നില്ല എന്നതും കാരണമായി ചൂണ്ടിക്കാട്ടി.

ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെക്കുറിച്ചു പരാതികൾ ഉയരുന്നതു വ്യാപകമായ സാഹചര്യത്തിലാണു നടപടി. കൂടെ ജോലി ചെയ്യുന്നവർക്കു പോലും സഹിക്കാൻ കഴിയാത്ത രീതിയിലാണ് ഇരുവരുടെയും പെരുമാറ്റമെന്നും ആരോപണം ഉയർന്നിരുന്നു. സെറ്റിൽ വൈകിയെത്തുന്നതും, ഒരേ സമയം ഒന്നിലധികം സിനിമകൾക്ക് ഡേറ്റ് കൊടുക്കുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ യോഗത്തിൽ ഉയർന്നു വന്നു. സിനിമാമേഖലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ലെന്നും യോഗം വ്യക്തമാക്കി. ഫെഫ്ക, അമ്മ, നിർമാതാക്കളുടെ സംഘടന എന്നിവരാണു യോഗം ചേർന്നത്.

Share this story