സിനിമാ താരങ്ങളായ സിദ്ധാർഥും അദിതി റാവുവും വിവാഹിതരായെന്ന് വാർത്ത

aditi

സിനിമാ താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ ശ്രീരംഗപൂരിലുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായെന്ന് ദി ഗ്രേറ്റ് ആന്ധ്ര റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വിവാഹവാർത്തയോട് സിദ്ധാർഥും അദിതിയും പ്രതികരിച്ചിട്ടില്ല

സിദ്ധാർഥിന്റെ ജന്മനാടായ തമിഴ്‌നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സാന്നിധ്യത്തിൽഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹമെന്നാണ് റിപ്പോർട്ട്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അദിതിയുടെയും സിദ്ധാർഥിന്റെയും രണ്ടാം വിവാഹമാണിത്

നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. ഈ വിവാഹബന്ധം 2013ൽ വേർപെടുത്തി. മേഘ്‌നയാണ് സിദ്ധാർഥിന്റെ ആദ്യ ഭാര്യ. ബോയ്‌സ് എന്ന ശങ്കർ ചിത്രത്തിലൂടെയാണ് സിദ്ധാർഥ് സിനിമയിലേക്ക് എത്തുന്നത്. തിരക്കഥാകൃത്ത്, നിർമാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിലും സിദ്ധാർഥ് തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയ സംഭവവികാസങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന താരം കൂടിയാണ് സിദ്ധാർഥ്.
 

Share this story