സബ്ടൈറ്റിലുകൾ ഇനി ഇഷ്ടാനുസരണം മാറ്റാം: പുതിയ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ് എത്തുന്നു

Net

ഉപഭോക്താക്കൾക്കായി കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. റിപ്പോർട്ടുകൾ പ്രകാരം, ഇഷ്ടാനുസൃതമായി മാറ്റാവുന്ന രീതിയിലുള്ള സബ്ടൈറ്റിലുകൾ അവതരിപ്പിക്കാനാണ് നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്. ഇതോടെ, നെറ്റ്ഫ്ലിക്സിലെ കണ്ടന്റുകളോടൊപ്പം ലഭിക്കുന്ന സബ്ടൈറ്റിലുകൾ ഓരോ വ്യക്തിയുടെ സൗകര്യത്തിന് അനുസരിച്ച് ക്രമീകരിക്കാൻ സാധിക്കും. കൂടാതെ, പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് സബ്ടൈറ്റിൽ ടെസ്റ്റിലെ ശൈലിയും വലിപ്പവും പരിഷ്കരിക്കാൻ കഴിയുന്നതാണ്.

പ്രധാനമായും മൂന്ന് തരത്തിലാണ് സബ്ടൈറ്റിലുകളുടെ വലിപ്പം ക്രമീകരിക്കാൻ സാധിക്കുക. ചെറുത്, ഇടത്തരം, വലുത് എന്നിങ്ങനെ ഫോണ്ടുകൾ സെറ്റ് ചെയ്യാം. ഫോണ്ടുകളുടെ വലുപ്പം ക്രമീകരിക്കുന്നതിനോടൊപ്പം, സബ്ടൈറ്റിലിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റാനും നെറ്റ്ഫ്ലിക്സ് അവനുവദിക്കുന്നുണ്ട്. ലൈറ്റ് (വെളുത്ത പശ്ചാത്തലത്തിൽ കറുത്ത വാചകം), കോൺട്രാസ്റ്റ് (കറുത്ത പശ്ചാത്തലത്തിൽ മഞ്ഞ ടെക്‌സ്‌റ്റ്), ഡ്രോപ്പ് ഷാഡോ (കറുത്ത പശ്ചാത്തലത്തിലുള്ള വെള്ള വാചകം) എന്നിങ്ങനെയാണ് ബാക്ക്ഗ്രൗണ്ട് ക്രമീകരിക്കാൻ സാധിക്കുക.

മുമ്പ് നെറ്റ്ഫ്ലിക്സ് വെബ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിരുന്നു. ഇത്തവണ ടിവിയിലേക്ക് കൂടിയാണ് ഈ രണ്ട് ഫീച്ചറുകളും എത്തുന്നത്. വിവിധ ഭാഷകളിൽ നെറ്റ്ഫ്ലിക്സ് കണ്ടന്റുകളിൽ കാണാൻ സബ്ടൈറ്റിലുകൾ അനിവാര്യമാണ്. ഇതിനെ തുടർന്നാണ് സബ്ടൈറ്റിലിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നത്.

Share this story