സാരി അഴിച്ച് ശരീരപ്രദർശനം; ഇങ്ങനെയെങ്കിൽ ഫീൽഡ് ഔട്ടാവും: ജാൻവി കപൂറിന് രൂക്ഷ വിമർശനം

Movie

ബോളിവുഡ് താരം ജാൻവി കപൂറിനെ നായികയാക്കി 350 കോടി മുതൽ മുടക്കിൽ അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് പെദ്ദി. ജൂൺ നാലിന് തിയെറ്ററിലെത്തിയ ചിത്രം ബോക്സ് ഓഫിസിൽ വലിയ നേട്ടം കൈവരിച്ചുവെങ്കിലും വലിയ വിമർശനമാണ് ജാൻവി കപൂറിനെതിരേ സമൂഹമാധ‍്യമങ്ങളിൽ ഉയരുന്നത്.

ജാൻവി മുൻപ് അഭിനയിച്ച ദേവര, പരം സുന്ദരി, എന്നീ ചിത്രങ്ങളുമായി താരതമ‍്യം ചെയ്തുകൊണ്ടാണ് വിമർശനം. ഈ മൂന്ന് ചിത്രങ്ങളിലും ജാൻവിയുടെ കഥാപാത്രം സാരി അഴിച്ച് ശരീരപ്രദർശനം നടത്തുന്നുവെന്നാണ് പ്രധാന വിമർശനം.


ഇതല്ലാതെ മറ്റൊന്നും ജാൻവിക്ക് ചെയ്യാനില്ലെന്നും സോഷ‍്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. ഇങ്ങനെ തന്നെ മുന്നോട്ടു പോകുകയാണെങ്കിൽ ജാൻവി ഫീൽഡ് ഔട്ടാകുമെന്നും ജാൻവിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇതൊന്നും അനുവദിക്കുമായിരുന്നില്ലെന്നും കമന്‍റുകളുണ്ട്.

ഇതുകൂടാതെ പെദ്ദി ചിത്രത്തിലെ ജാൻവി അവതരിപ്പിച്ച കഥാപാത്രത്തിനെതിരേയും വിമർശനമുണ്ട്. ജാൻവിയുടെ കഥാപാത്രത്തെ ഉപഭോഗ വസ്തുവായി അവതരിപ്പിച്ചെന്നും കഥാപാത്രത്തിന് മാനുഷിക പരിഗണന പോലും നൽകാതെയാണ് കഥാപാത്ര നിർമിതി നടത്തിയിരിക്കുന്നതെന്നുമാണ് വിമർശനം.

Tags

Share this story