തമിഴ് നടൻ അജിത് കുമാറിന്റെ പിതാവ് അന്തരിച്ചു

ajit

തമിഴ്‌നടൻ അജിത് കുമാറിന്റെ പിതാവ് പി സുബ്രഹ്മണ്യം അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പക്ഷാഘാതവും വാർധക്യസഹജവുമായ അസുഖവുമായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. പാലക്കാട് സ്വദേശിയാണ്. മോഹിനിയാണ് ഭാര്യ. അനൂപ് കുമാർ, അനിൽ കുമാർ എന്നിവരാണ് മറ്റു മക്കൾ. 

സംസ്‌കാര ചടങ്ങുകൾ ചെന്നൈയിലെ ബസന്ത് നഗർ ശ്മശാനത്തിൽ നടക്കും. സിനിമാ താരങ്ങളും ആരാധകരും അനുശോചനം അറിയിച്ചു.
 

Share this story