തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

manobala

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. നാൽപതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇരുന്നൂറിലധികം ചിത്രങ്ങളിൽ ഹാസ്യതാരമായും വേഷമിട്ടു

ചന്ദ്രമുഖി, അന്യൻ, തമ്പി, യാരെടി നീ മോഹിനി അടക്കം നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
 

Share this story