ഭോജ്പുരി നടിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

dube

ഭോജ്പുരി നടി ആകാംക്ഷ ദുബെയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരണാസി സർനാഥ് മേഖലയിലെ ഹോട്ടലിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ഇവർ വാരണാസിയിൽ എത്തിയത്. മരിക്കുന്നതിന് മുമ്പ് കരഞ്ഞുകൊണ്ട് ഇവർ ഇൻസ്റ്റഗ്രാം ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു

രാവിലെ മേക്കപ് ബോയ് മുറിയിലെത്തി വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മിർസാപുർ സ്വദേശിയാണ് ആകാംക്ഷ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
 

Share this story