കാത്തിരിപ്പിന് അവസാനം; ലോക: ചാപ്റ്റർ വൺ-ചന്ദ്രയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

lokah

മലയാളത്തിലെ ആദ്യ 300 കോടി ക്ലബ് ചിത്രമായ ലോക: ചാപ്റ്റർ വൺ-ചന്ദ്ര ഒടിടി റിലീസിന്. ചിത്രം ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. നിർമാതാക്കളായ വേഫെറർ ഫിലിംസ് നേരത്തെ തന്നെ ഒടിടി പാർട്ണറായി ജിയോ ഹോട്ട് സ്റ്റാറിനെ പ്രഖ്യാപിച്ചിരുന്നു. ഏഴ് ഭാഷകളിലാകും ചിത്രം സ്ട്രീം ചെയ്യുക

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ചിത്രം കളക്ഷൻ നേടിയിരുന്നു. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്

കല്യാണി പ്രിയദർശൻ മുഖ്യ കഥാപാത്രമായി എത്തിയ ചിത്രത്തിൽ നസ്ലിൻ, ചന്തു സലിം കുമാർ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, തുടങ്ങിയവർ അതിഥി വേഷങ്ങളിലും എത്തിയിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ലോക.
 

Tags

Share this story