ആടുജീവിതം വ്യാജപതിപ്പ് അപ്ലോഡ് ചെയ്തത് കാനഡയിൽ നിന്ന്; മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

aadujeevitham

ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് അപ്ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. മലയാളികളെ കേന്ദ്രീകരിച്ചാണ് സൈബർ സെൽ അന്വേഷണം പുരോഗമിക്കുന്നത്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ചിത്രം പകർത്തിയതായും സംശയമുണ്ട്. മലയാളികളുടെ വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളും സൈബർ സെൽ നിരീക്ഷിക്കുന്നുണ്ട്

ഐപിടിവി പ്ലാറ്റ്‌ഫോം വഴിയും ചിത്രം പ്രചരിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രം മൊബൈലിൽ പകർത്തിയ ചെങ്ങന്നൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ ആടുജീവിതം വ്യാജപതിപ്പിനെതിരെ സംവിധായൻ ബ്ലെസി പരാതി നൽകിയിരുന്നു

സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതമാണ് ബ്ലെസി സൈബർ സെല്ലിൽ പരാതി നൽകിയത്. സിനിമ അപ്ലോഡ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
 

Share this story