ദി കേരളാ സ്റ്റോറി 2 ഇന്ന് പ്രദർശനം ആരംഭിക്കും; കൊച്ചിയിലടക്കം നൂൺ ഷോ മുതൽ പ്രദർശനം

Kerala story w

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി ഉണ്ടായതോടെ വിവാദ സിനിമ ദി കേരള സ്റ്റോറി 2 ഇന്ന് പ്രദർശനം ആരംഭിക്കും. കൊച്ചി അടക്കമുള്ള നഗരങ്ങളിൽ നൂൺ ഷോ മുതൽ പ്രദർശനം നടക്കും. വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസെങ്കിലും വ്യാഴാഴ്ച ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പ്രദർശന അനുമതി നിഷേധിക്കുകയായിരുന്നു. 

ഡിവിഷൻ ബെഞ്ചിൽ നിന്ന് ഇന്നലെ അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളിൽ രാത്രി ചിത്രം പ്രദർശിപ്പിക്കാൻ അണിയർ പ്രവർത്തകർ ശ്രമിച്ചിരുന്നു. ടീസറിലെ ദൃശ്യങ്ങൾ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താൻ കഴിയില്ല എന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. 

ജസ്റ്റിസ് ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സിനിമ മതസൗഹാർദം തകർക്കുന്നില്ലെന്നും റിലീസ് ചെയ്യാൻ പറ്റിയില്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നുമായിരുന്നു നിർമാതാക്കളുടെ വാദം. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചത്.

Tags

Share this story