ദി കേരളാ സ്‌റ്റോറിയുടെ റിലീസ് ഇന്ന്; പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കും

kerala

വിവാദങ്ങൾക്കിടെ ദി കേരളാ സ്‌റ്റോറി സിനിമ ഇന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദേശിച്ച ഏഴ് മാറ്റങ്ങളോടെയാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. കേരളത്തിൽ ആദ്യ ദിനം 21 തീയറ്ററുകളിൽ മാത്രമാണ് പ്രദർശനം. കേരളത്തിൽ നിന്നും യുവതികളെ മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് കൊണ്ടുപോകുന്നു എന്നാണ് സിനിമ ആരോപിക്കുന്നത്. സംഘ്പരിവാർ ഗൂഢാലോചനയാണ് സിനിമക്ക് പിന്നിലെന്ന് വ്യാപകമായി ആക്ഷേപമുയർന്നിട്ടുണ്ട്

അതേസമയം കേരളാ സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ സെൻസർ ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
 

Share this story