മകുടത്തിൻ്റെ ഷൂട്ടിംഗ് ഊട്ടിയിൽ പുരോഗമിക്കുന്നു; ആരാധകർ ആവേശത്തിൽ

MJ Movies

നടൻ വിശാലിന്റെ പുതിയ സിനിമയായ 'മകുട'ത്തിൻ്റെ മൂന്നാം ഘട്ട ചിത്രീകരണം ഊട്ടിയിൽ ആരംഭിച്ചു. രവി അരസു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങളാണ് ഇപ്പോൾ ഊട്ടിയിൽ ചിത്രീകരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റിൽ ടീസറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്.

​ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 'മാർക്ക് ആന്റണി' എന്ന സിനിമക്ക് ശേഷം വിശാലും ജി.വി. പ്രകാശും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുഷാര വിജയൻ, അഞ്ജലി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയാണ് ചിത്രം നിർമ്മിക്കുന്നത്.

​വിശാലിന്റെ കരിയറിലെ 35-ാമത്തെ ചിത്രമായ 'മകുടം', ആക്ഷൻ രംഗങ്ങളും വൈകാരിക നിമിഷങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയിട്ടുള്ള ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും. ഊട്ടിയുടെ മനോഹരമായ പശ്ചാത്തലത്തിൽ നടക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന് ഒരു പ്രത്യേക ആകർഷണം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags

Share this story