ഇങ്ങനെയാണ് കേരളം റോക്ക് സ്റ്റാർ ആകുന്നത്; നടിയെ ആക്രമിച്ച കേസിൽ അപ്പീൽ പോകാനുള്ള തീരുമാനത്തെ പ്രശംസിച്ച് ചിന്മയി

chinmayi

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള കേരളാ സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് ഗായിക ചിന്മയി ശ്രീപദ. ഇത്തരം സന്ദർഭങ്ങളിലാണ് കേരളം റോക്ക് സ്റ്റാർ ആകുന്നതെന്ന് ചിന്മയി എക്‌സിൽ കുറിച്ചു. നേരത്തെ വിധി വന്ന സമയത്ത് താനെന്നും അതിജീവിതക്കൊപ്പമായിരിക്കുമെന്ന് ചിന്മയി വ്യക്തമാക്കിയിരുന്നു

വിധിക്കെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ എക്‌സ് പോസ്റ്റ് റീ ഷെയർ ചെയ്തായിരുന്നു ചിന്മയിയുടെ പ്രതികരണം. ഇവിടെ ആണ് കേരളം റോക്ക് സ്റ്റാർ ആകുന്നത്. അതെപ്പോഴും അങ്ങനെ തന്നെയായിരിക്കും

ബലാത്സംഗം ചെയ്യുന്നവരെ വേദികളിൽ കൊണ്ടുവരികയോ അവർക്കൊപ്പം നൃത്തം ചെയ്യുകയോ പിറന്നാൾ ആഘോഷിക്കാൻ ജാമ്യം അനുവദിക്കുകയോ ചെയ്യില്ല എന്നും ചിന്മയി പോസ്റ്റ് ചെയ്തു.
 

Tags

Share this story