സ്ഥാനാർഥിയാക്കാൻ ട്വന്റി ട്വന്റി സമീപിച്ചിരുന്നു; എൽഡിഎഫ് തുടരുമെന്ന് നടി കൃഷ്ണപ്രഭ

krishnaprabha

ട്വന്റി ട്വന്റി പാർട്ടി തന്നെയും സ്ഥാനാർഥിയാക്കാൻ സമീപിച്ചിരുന്നതായി നടി കൃഷ്ണപ്രഭ. എൻഡിഎയുടെ ഭാഗമായി നിൽക്കുന്ന ട്വന്റി ട്വന്റി സമീപിച്ചെങ്കിലും പോകാൻ തയ്യാറായില്ല. മത്സരിക്കുന്നയാൾക്ക് ബോധം വേണമല്ലോ. അതുകൊണ്ട് മത്സരിക്കാനില്ലെന്നാണ് പറഞ്ഞതെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി

നാടിനായി ഊണും ഉറക്കവും മാറ്റിവെച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കളുണ്ട്. അവർ നിന്നാലാണ് നാടിനും ജനങ്ങൾക്കും ഉപകാരമുണ്ടാകുന്നത്. എൽഡിഎഫ് വീണ്ടും വരണമെന്നാണ് ആഗ്രഹം. എൽഡിഎഫ് തുടരുമെന്നും കൃഷ്ണപ്രഭ പറഞ്ഞു

ഇത് പിആറിന് വേണ്ടി പറയുന്നതല്ല. എൽഡിഎഫ് ഭരണത്തിൽ കലാകാരിയെന്ന നിലയിൽ നല്ല കാര്യങ്ങൾ അനുഭവിച്ചതു കൊണ്ട് പറയുന്നതാണ്. കൊവിഡ് കാലത്തുൾപ്പെടെ കാലാകാരൻമാരെ സർക്കാർ സംരക്ഷിച്ചിട്ടുണ്ടെന്നും കൃഷ്ണപ്രഭ പറഞ്ഞു
 

Tags

Share this story