ദി കേരളാ സ്റ്റോറിക്ക് നികുതി ഒഴിവാക്കി ഉത്തർപ്രദേശ് സർക്കാർ

kerala

ദി കേരള സ്റ്റോറി സിനിമക്ക് നികുതി ഒഴിവാക്കി ഉത്തർ പ്രദേശ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമക്ക് നികുതി ഒഴിവാക്കിയ കാര്യം പ്രഖ്യാപിച്ചത്. ലോക് ഭവനിൽ സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനത്തിൽ യോഗി ആദിത്യനാഥും മന്ത്രിമാരും സിനിമ കാണുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സിനിമക്ക് നേരത്തെ മധ്യപ്രദേശും നികുതി ഒഴിവാക്കി നൽകിയിരുന്നു. യു.പി ബി.ജെ.പി സെക്രട്ടറി രാഘവേന്ദ്ര മിശ്ര ലഖ്‌നോവിലെ 100 പെൺകുട്ടികൾക്കായി സിനിമ സൗജന്യ പ്രദർശനം നടത്തിയിരുന്നു. സംസ്ഥാനത്ത് സിനിമ നിരോധിച്ചതായി കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചിരുന്നു. തമിഴ്‌നാട്ടിൽ സിനിമ കാണാൻ ആളില്ലാത്തതിനാലും പ്രദർശനം നിർത്തിയിരിക്കുകയാണ്.

Share this story