മുതിർന്ന ചലചിത്ര നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു
Dec 4, 2025, 10:41 IST
തമിഴ് സിനിമാ മേഖലയിലെ മുതിർന്ന നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുർന്ന് വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ബുധനാഴ്ച 86ാം പിറന്നാൾ ആഘോഷിച്ചതിന് പിന്നാലെയാണ് മരണം നടന്നത്
എവിഎം പ്രൊഡക്ഷൻസിന് കീഴിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. രജനികാന്തിന്റെ ശിവാജി, വിജയ് യുടെ വേട്ടൈക്കാരൻ, അരവിന്ദ് സാമി-പ്രഭുദേവ ചിത്രമായ മിൻസാരകനവ്, സൂര്യയുടെ അയൻ, വിക്രമിന്റെ ജെമിനി, തുടങ്ങിയ സിനിമകൾ നിർമിച്ചത് ശരവണനാണ്.
എവിഎം പ്രൊഡക്ഷൻസിന്റെയും സ്റ്റുഡിയോയുടെയും ഉടമയായ മെയ്യപ്പന്റെ മകനാണ്. 1950 മുതൽ സിനിമാ നിർമാണ മേഖലയിലുണ്ട്. മൃതദേഹം വൈകിട്ട് മൂന്നര വരെ എവിഎം സ്റ്റുഡിയോസിൽ പൊതുദർശനത്തിന് വെക്കും.
