വിജയ്‌യുടെ മകന്‍റെ ആദ‍്യ ചിത്രം; 'സിഗ്മ'യുടെ റിലീസ് തീയതി വീണ്ടും മാറ്റി

Sigma Movies

തമിഴ്നാട് മുഖ‍്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകന്‍ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ‍്യ ചിത്രമായ സിഗ്മയുടെ റിലീസ് തീയതി വീണ്ടും മാറ്റി. നേരത്തെ 2026 ജൂലൈ 31ന് ചിത്രം തിയെറ്ററിലെത്തുമെന്നായിരുന്നു ഔദ‍്യോഗിക പ്രഖ‍്യാപനം.

പിന്നീട് അത് ഓഗസ്റ്റിലേക്ക് മാറ്റി. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് ചിത്രം ഒക്‌റ്റോബർ 2ന് തിയെറ്ററിലെത്തുമെന്നാണ്. ഇക്കാര‍്യം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ സോഷ‍്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്ഷനും കോമഡിക്കും വളരെയധികം പ്രാധാന‍്യമുള്ള ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. ന്ദീപ് കിഷൻ നായകനായി എത്തുന്ന ചിത്രത്തിൽ ഫാരിയ അബ്ദുള്ള, രാജു സുന്ദരം, അൻബ് താസൻ, സമ്പത്ത് രാജ്, ഷിവ് പണ്ഡിറ്റ്, എന്നിവരാണ് മറ്റു അഭിനേതാക്കൾ.

Tags

Share this story