വിശ്വനാഥ് ആൻഡ് സൺസ് ഒടിടിയിലേക്ക്; വെള്ളിയാഴ്ച മുതൽ സ്ട്രീമിങ് ആരംഭിക്കും
സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സൂര്യയെ നായകനും മമിത ബൈജു നായികയുമായെത്തിയ ഒരു ഗംഭീര ഫാമിലി എന്‍റർറ്റൈനെർ ചിത്രമാണ് "വിശ്വനാഥ് ആൻഡ് സൺസ്". തിയെറ്ററിൽ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കേരളത്തിൽ ന്യൂ സൂര്യ ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണക്കാർ. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 240 കോടി വിശ്വനാഥ് ആൻഡ് സണ്‍സ് പിന്നിട്ടിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 11 മുതല്‍ നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീമിങ് ആരംഭിക്കുക. പ്രണയം, ഹാസ്യം, വൈകാരിക നിമിഷങ്ങൾ എന്നിവ കോർത്തിണക്കി കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് കേരളത്തിൽ നിന്നടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
