Sunday, 15 November 2026 About Us · Contact Us

ആ സന്തോഷമില്ലായ്മ ഞങ്ങൾക്കുമുണ്ട്: ജയിലർ 2ലെ മോഹൻലാലിന്‍റെ രംഗങ്ങൾ വെട്ടിയതിൽ ആന്‍റണി പെരുമ്പാവൂർ

We Also Have That Unhappiness Antony Perumbavoor For - ആൻ്റെണി പെരുമ്പാവൂർ

രജനീകാന്ത് ചിത്രം ജയിലർ 2നെ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് മോഹൻലാലിന്‍റെ മാത്യുവിനെ കൂടി കാണാനായിരുന്നു. എന്നാൽ പ്രിതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. മോഹൻലാലിന്‍റെ മാസ് രംഗങ്ങൾ പ്രതീക്ഷിച്ച് ഫസ്റ്റ് ഡേ ടിക്കറ്റെടുത്ത ആരാധകർ കണ്ടത് ഒരു പ്രാധാന്യവുമില്ലാത്ത ചില രംഗങ്ങളാണ്. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി നിർമാതാവ് ആന്‍റണി പെരുമ്പാവൂർ രംഗത്തെത്തിയിരിക്കുകയാണ്.

‘ജയിലർ 2 വിലെ മോഹൻലാലിന്‍റെ ചില സീനുകൾ കട്ട് ചെയ്തിരുന്നല്ലോ. ഇത് മോഹൻലാലിനെയോ അദ്ദേഹത്തിന്‍റെ ടീമിനെയോ അറിയിച്ചിരുന്നില്ല എന്ന് ആരോപണമുണ്ട്. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്.’- എന്ന ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിനോടാണ് ആന്‍റണി പെരുമ്പാവൂർ പ്രതികരിച്ചത്. ‘അത് നമ്മൾ മലയാളികൾക്ക് സന്തോഷമുള്ള കാര്യമല്ലല്ലോ. ആ സന്തോഷമില്ലായ്മ ഞങ്ങൾക്കുമുണ്ട്.’- എന്നാണ് ആന്‍റണി പറഞ്ഞത്.

ജയിലർ ആദ്യഭാഗത്തിൽ മോഹൻലാലിന്‍റെ കാമിയോ വേഷം തിയറ്ററിൽ ആവേശമായിരുന്നു. രണ്ടാം ഭാഗത്തിൽ മോഹൻലാലുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതോടെ താരത്തിന്‍റെ മാസ് രംഗങ്ങൾ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഷൂട്ട് ചെയ്ത രംഗങ്ങൾ ഫൈനൽ എഡിറ്റിൽ പൂർണമായി ഒഴിവാക്കുകയായിരുന്നു. സൂപ്പർതാരത്തിന്‍റെ രംഗങ്ങൾ എഡിറ്റിങ്ങിൽ നീക്കം ചെയ്യുമ്പോൾ നടനെയോ അദ്ദേഹത്തിന്‍റെ ടീമിനെയോ അറിയിക്കേണ്ട മര്യാദപോലും അണിയറ പ്രവർത്തകർ കാണിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വർഷത്തിന് ശേഷം ദിലീപിന്‍റെ ബാന്ദ്ര ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

മൂന്ന് വർഷത്തിന് ശേഷം ദിലീപിന്‍റെ ബാന്ദ്ര ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

07 Nov 2026
മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

06 Nov 2026
സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

05 Nov 2026
മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

04 Nov 2026
ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

02 Nov 2026
ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്

ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്

02 Nov 2026