ദൃശ്യം 3 ൽ നിന്ന് പിന്മാറി; അക്ഷയ് ഖന്നയ്ക്കെതിരേ നിയമനടപടിക്ക് നിർമാതാവ്

Drishyam 3

ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പിന്മാറിയ അക്ഷയ് ഖന്നയ്ക്കെതിരേ നിയമനടപടിയുമായി നിർമാതാവ്. പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് സംബന്ധിച്ച് 3 തവണ ചർച്ച ചെയ്തെങ്കിലും ഫലം കണ്ടില്ല.

അക്ഷയ് ഖന്നയുടെ മുൻ ചിത്രം 'ധുരന്ധർ' വലിയ വിജയമായതിന് പിന്നാലെയാണ് അക്ഷയ് ഖന്ന പ്രതിഫലം വർധിപ്പിച്ചത്. കരാറിൽ പറഞ്ഞതിനെക്കാൾ വലിയ തുക താരം ആവശ്യപ്പെട്ടത് നിർമാതാക്കളുമായി തർക്കത്തിന് വഴി വച്ചത്. പിന്നീട് അക്ഷയ് ഖന്ന ഫോൺ എടുക്കാൻ തയാറായില്ലെന്നും നിർമാതാവ് പ്രതികരിച്ചിരുന്നു.

തന്‍റെ നിർമാണ കമ്പനി വഴി അക്ഷയ് ഖന്നയ്ക്ക് നിയമപരമായ നോട്ടീസ് അയക്കാനാണ് നീക്കം. പ്രതിഫലത്തിന് പുറമെ ദൃശ്യം 3ലെ അക്ഷയ് ഖന്നയുടെ കഥാപാത്രത്തിന്‍റെ ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളും ഇതിന് കാരണമായെന്നും വിവരമുണ്ട്.

സിനിമയുടെ ചിത്രീകരണം തുടങ്ങാൻ വെറും പത്ത് ദിവസം മാത്രം വാക്കി നിൽക്കെ വാട്സാപ്പ് സന്ദേശത്തിലൂടെയാണ് അക്ഷയ് പിന്മാറ്റ വിവരമറിയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. അജയ് ദേവ്ഗൺ, തബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ദൃശ്യം 3 2026 ഒക്റ്റോബർ 2 ന് തിയേറ്ററുകളില്ഡ എത്തുമെന്നാണ് വിവരം.

Tags

Share this story