നിങ്ങൾ കണ്ടത് രണ്ടാം ഭാഗം; കാന്താരയുടെ ഒന്നാം ഭാഗം അടുത്ത വർഷം വരും: റിഷഭ് ഷെട്ടി

kanthara

 കാന്താര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകനും നടനുമായ റിഷഭ് ഷെട്ടി. കാന്താരയുടെ 100ാം ദിനം ആഘോഷിക്കുന്ന വേദിയിൽ വെച്ചാണ് റിഷഭ് ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായിരുന്നു കാന്താര. 395 കോടിയാണ് ചിത്രം നേടിയത്

കാന്താരയോട് അപാരമായ സ്‌നേഹവും പിന്തുണയും കാണിച്ച പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഒപ്പം മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താൽ ചിത്രം വിജയകരമായ 100 ദിവസം പൂർത്തിയാക്കി. ഈ അവസരത്തിൽ കാന്തരയുടെ പ്രീക്വൽ പ്രഖ്യാപിക്കുകയാണ്. നിങ്ങൾ കണ്ടത് യഥാർഥത്തിൽ ഭാഗം രണ്ടാണ്. ഭാഗം ഒന്ന് അടുത്ത വർഷം വരും, എന്നായിരുന്നു റിഷഭ് ഷെട്ടിയുടെ വാക്കുകൾ


 

Share this story