യുവ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു

praful

യുവ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. കോഴിക്കോട് കിർതാഡ്സ് ജീവനക്കാരനാണ് പ്രഫുൽ. 

വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പഴയ വൈത്തിരി സുപ്രിയ ഹൗസിൽ പരേതനായ ഡി സുരേഷിന്റെയും സുശീലയുടെയും മകനാണ്. ഭാര്യ അനുരൂപ (അധ്യാപിക, കക്കാട് ജിഎൽപിഎസ്, കോഴിക്കോട്). 

സഹോദരങ്ങൾ പ്രവീൺ സുരേഷ്, പ്രിയങ്ക (ജിഎച്ച്എസ്, വൈത്തിരി) പ്രതിഭ (വയനാട് കളക്ടറേറ്റ്). പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂർത്തിയാക്കിയിരുന്നു.  ഇനിടെയാണ് അന്ത്യം
 

Tags

Share this story