കാമുകിയുടെ ലൈവ് ചാറ്റിനിടയില്‍ അബദ്ധത്തിലെത്തി സല്മാന് ഖാന്
Apr 19, 2020, 11:49 IST
സല്മാന് ഖാന്റെ കാമുകിയും റുമേനിയന്‍ ടെലിവിഷന്‍ അവതാരകയുമായ ലൂലിയ വന്റൂരിന്റെ ലൈവ് ചാറ്റ് വൈറലാവുന്നു. ലൈവ് ടിവി ചാറ്റ് ഷോയ്ക്കു വേണ്ടി വീട്ടിലിരുന്ന് പരിപാടി അവതരിപ്പിക്കുകയായിരുന്നു ലൂലിയ. ഇതിനിടെയാണ് സല്മാന് ഖാന്, ലൂലിയയുടെ പുറകിലൂടെ പ്രത്യക്ഷപ്പെട്ടത്. ലൈവ് വിഡിയോയില്‍ സല്മാന് എത്തുന്നതും ലൂലിയയുടെ മുഖത്തെ പ്രതികരണവുമൊക്കെയാണ് ആരാധകരുടെ ഇടയിലെ ചര്‍ച്ച.
ലൂലിയും സല്‍മാനും പിരിഞ്ഞുവെന്ന് ഇതിന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ചാണ് താമസമെന്നറിഞ്ഞതോടെ ആരാധകര്‍ക്കും ഇതൊരു സന്തോഷവാര്‍ത്തയായി. അവധിക്കാല വസതിയായ പന്‍വേലിലെ ഫാം ഹൗസിലാണ് സല്മാന് ഖാന്.