ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജലി അമീര്‍

ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജലി അമീര്‍

അഞ്ജലി അമീറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ക്യാമറയിലല്ല, മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നും ലോക്ഡൗണില്‍ വീട്ടില്‍ കഴിയുന്നതിനാല്‍ പുറത്തു പോയുള്ള ഫോട്ടോഷൂട്ട് നടന്നില്ലെന്നും അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളോടൊപ്പം കുറിച്ചു. കറുപ്പ് നിറത്തിലുള്ള ഇന്നറും കോട്ടുമണിഞ്ഞ് ഗ്ലാമറസ്സായാണ് അഞ്ജലി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

നിരവധിപേരാണ് നടിയെ അഭിനന്ദിച്ച് രംഗത്തുവന്നത്. മേക്കപ്പ് ഉപയോഗിച്ചില്ലെങ്കില്‍ പോലും താരം സുന്ദരിയാണെന്ന് ആരാധകര്‍ പറയുന്നു.

സിനിമയിലെ തിരക്കുകള്‍ മാറ്റിവച്ച് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജില്‍ കഴിഞ്ഞ വര്‍ഷം ബിരുദപഠനത്തിന് ചേര്‍ന്നിരുന്നു താരം.

View this post on Instagram

Mobile photography 😇😇😇 locked 🔒 in home

A post shared by Anjali ameer (@anjali_ameer___________) on

Share this story