‘നിനക്ക് ഭ്രാന്തായോ അമലേ’ – വൈറലായി താരത്തിന്റെ വീഡിയോ
നിനച്ചിരിക്കാതെ ചാറ്റല്‍ മഴപെയ്തപ്പോള്‍ സന്തോഷമടക്കിവെക്കാനാകാതെ നടി അമലാപോള്‍.
മഴ പെയ്ത് തോര്ന്നതും മുറ്റത്തിറങ്ങി തുള്ളിച്ചാടുകയായിരുന്നു അമല. അമ്മയാണ് ഇതിന്റെ വീഡിയോ പകര്‍ത്തിയത്. സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ അമല മുറ്റത്തെ മാവിലെ മാങ്ങകളെ ചുംബിക്കുന്നുണ്ട്. ഇതിനിടെ പൂച്ചയേയും പട്ടിയേയുമെല്ലാം എടുത്ത് ഓമനിക്കുകയും ചെയ്യുന്നുണ്ട്.
ആദ്യമായി സംഭവിക്കുന്നതെല്ലാം പ്രത്യേകതയുള്ളതാണെന്നായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് അമല പറഞ്ഞത്. ലോക്ക്ഡൗണിലെ ആദ്യ മഴ. ഞങ്ങളുടെ കുഞ്ഞ് മൂണിന്റെ ആദ്യ മഴ, 2020 ലെ ആദ്യ മാങ്ങ. ഇങ്ങനെ ലിസ്റ്റിടുകയും ചെയ്യുന്നുണ്ട് താരം. മഴ നല്ലൊരു സൂചനയാണെന്നും താരം പറയുന്നു.
രസകരമായ വീഡിയോ താരം തന്നെ പങ്കുവയ്ക്കുന്നത്. ഒരു ചാറ്റല്‍ മഴ പെയ്തപ്പോഴേക്കും നിനക്ക് ഭ്രാന്തായോ അമലേ എന്ന് അമ്മ ചോദിക്കുന്നതായി വീഡിയോയില്‍ നിന്നും കേള്‍ക്കാം. അത്രമേലുണ്ട് അമലയുടെ സന്തോഷം. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.