Kerala

ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ എം എസ് സി തുർക്കി ഇന്ന് വിഴിഞ്ഞത്ത് എത്തും

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എം.എസ്.സി തുർക്കി ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും. 399.93 മീറ്റർ നീളവും 61.33 മീറ്റർ വീതിയും 35.5 മീറ്റർ ആഴവുമുള്ള കപ്പലാണ് എം എസ് സി തുർക്കി. ലോകത്തെ എല്ലാ പ്രധാന കപ്പൽ റൂട്ടിലും ചരക്കെത്തിക്കുന്ന വമ്പൻ കപ്പലാണിത്.

പ്രതിവർഷം രണ്ട് ലക്ഷം കണ്ടെയ്‌നറുകൾ വരെ കൈകാര്യം ചെയ്യുന്ന എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തുമ്പോൾ എഴുതപ്പെടാൻ പോകുന്നത് ചരിത്രമാണ്. ഇതുവരെ ഒരു ഇന്ത്യൻ തുറമുഖത്തിലും ഇത്രയും വലിയ കപ്പൽ എത്തിയിട്ടില്ല.

വിഴിഞ്ഞത്ത് എത്തുന്ന 257ാമത്തെ കപ്പലാണ് എം എസ് സി തുർക്കി. വിഴിഞ്ഞം വഴി യൂറോപ്പിലേക്കുള്ള എം എസ് സിയുടെ പ്രതിവാര ഡേജ് സർവീസിന്റെ ഭാഗമായാണ് കപ്പൽ എത്തുന്നത്. പ്രതിമാസം ഒരു ലക്ഷത്തിലേറെ കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. ദക്ഷിണേന്ത്യൻ ചരക്കുനീക്കത്തിൽ ഒന്നാം സ്ഥാനത്താണ് വിഴിഞ്ഞം ഇപ്പോൾ

Related Articles

Back to top button
error: Content is protected !!