മുറപ്പെണ്ണ്: ഭാഗം 10
രചന: മിത്ര വിന്ദ
ഓരോരോ ദിവസങ്ങൾ പിന്നിടുമ്പോളും അവളുടെ മനസ് സിദ്ധു വിന്റെ ആകുക ആയിരുന്നു.
ആ മുഖം ഒന്ന് കാണുവാൻ അവളുടെ ഹൃദയം വെമ്പും.
ഹമ്… കുറച്ചു ദിവസം ആയിട്ട് പദ്മമോള് ഒരുപാട് സുന്ദരി ആയി ല്ലോ,,, ഏതോ ഗന്ധർവ്വൻ എന്റെ കുട്ടിയേ തേടി വരാൻ സമയം ആയീ,അതാണ് ഈ തുടിപ്പും, ഭംഗിയുമൊക്കെ..
മുത്തശ്ശി അടക്കം പറഞ്ഞപ്പോൾ പദ്മ മിഴിച്ചു ഇരുന്നു പോയി.
ഗന്ധവർവ്വനോ… മുത്തശ്ശിയോടരാ പറഞ്ഞേ..
അതിശയത്തോടെ അവരെ നോക്കി.
ഹമ്….. പെൺകുട്ട്യോൾക്ക് ഒരു പ്രേത്യേക ചന്തം വെയ്ക്കും, അവരുടെ ആള് വരാറാകുമ്പോൾ… പണ്ട് അച്ഛമ്മ പറയുന്നതാ ഇതൊക്കെ, ശേഷം എട്ടാം നാൾ മുത്തശ്ശൻ എന്നേ കാണാന് വന്നേ..
ഉവ്വോ…
ഹമ്….നേരാ കുട്ടി, ലക്ഷണം കണ്ടിട്ട് നിനക്ക് വേളി ആവാറായി,
പറഞ്ഞു കൊണ്ട് അവർ വടക്കിനിയിലേക്ക് നടന്നു.
അവളുടെ ഉള്ളിൽ അപ്പോൾ തെളിഞ്ഞു വന്ന ഗന്ധർവ്വൻ സിദ്ധു ആയിരുന്നു.
എന്നും നാഗത്താന്മാരോട് കേഴുന്നത് മനസ് കൊണ്ടും ശരീരം കൊണ്ടും സിദ്ധുവിന്റെ പെണ്ണ് ആകണം എന്ന് മാത്രം ആണ് അവൾ..
അവനോടുള്ള ഇഷ്ട്ടം ഈ ലോകത്തിൽ അറിയാവുന്നത് അവൾക്ക് മാത്രം അല്ല….
വേറെ ഒരാൾക്ക് കൂടി അറിയാം…
അവളുടെ ഓരോ പ്രവർത്തിയിലും വാക്കിലും, ചലനത്തിലും, മിഴികളിലും പോലും അതു പ്രകടമാകും..
അത്… അത്.. അറിയാവുന്നത് അവനു അല്ലാതെ പിന്നെ മറ്റാർക്ക് ആണ് .. ക്ലാസ്സിൽ എത്തിയാൽ അവൻ ആദ്യം തിരയുന്നത്
പദ്മയെയാണ്.
താൻ നോക്കുമ്പോൾ അവളുടെ മുഖത്ത് ഉണ്ടാവുന്ന പല വിധ വർണ്ണത്തിൽ ചാലിച്ച ഭാവം… അത് അപ്പാടെ അവൻ തന്റെ മനസിലേക്ക് ഒപ്പിഎടുക്കും.
പക്ഷെ…. ഒന്നും പറയാൻ ഇപ്പോൾ അവനു സാധിക്കില്ല…
അമ്മയെ പറഞ്ഞു സമ്മതിപ്പിക്കുക എന്നത് ഒരു ചെറിയ കാര്യം അല്ല എന്ന് അവനു അറിയാം.
അവരോട് പറഞ്ഞിട്ട് വേണം അവളോട് തന്റെ ഇഷ്ട്ടം തുറന്നു പറയുവാൻ.
പാവം… …. അവളുടെ സംഗീതം ആണ് അവനെ അവളിലേക്ക് ആകർഷിച്ചത്. അവൻ ഓർത്തു..
അതുകൊണ്ട് താമസിയാതെ അമ്മയോട് എല്ലാം തുറന്നു പറയണം.. അവൻ തീർച്ചപെടുത്തി.
*******—-
രാത്രിയിൽ ഉറക്കം വരാണ്ട് തിരിഞ്ഞു മറിഞ്ഞു കിടക്കുക ആണ് അവൾ. …
മെല്ലെ എഴുനേറ്റ് അവൾ ജനാലയുടെ അരികതയി വന്നു നിന്ന്…
ജനൽ പാളി അവൾ തുറന്ന്..
പാലപ്പൂവിന്റെ മണം അവളുടെ മേലാകെ പടർന്നു കയറി..
നല്ല തെളിനിലാവ് ചൊരിഞ്ഞു കൊണ്ട് പൂർണ ചന്ദ്രൻ നിൽക്കുന്നു..
പൂർണ ചന്ദ്രന്റെ ശോഭ തെളിഞ്ഞു നിൽക്കുന്നത് കുളത്തിൽ ആണ് എന്ന് അവൾക്ക് തോന്നി..
അവിടെ ഒരാൾ ഇരിക്കുന്നത് പോലെ…
ആരാണ്……
സിദ്ധു സാർ….
അവൾ അവന്റെ അരികത്തേക്ക് ഓടി..
പെട്ടന്ന് പദ്മ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന്..
സിദ്ധു സാർ….
അവൾ അവന്റെ അരികത്തേക്ക് ഓടി..
പെട്ടന്ന് പദ്മ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന്..
നെറ്റിമേൽ പടർന്ന വിയർപ്പ് കണങ്ങൾ അവൾ കൈപ്പത്തി കൊണ്ട് തുടച്ചു മാറ്റി..
“ന്റെ തേവരെ……. ഊണിലും ഉറക്കത്തിലും എല്ലാം ആ മനുഷ്യൻ തന്ന ആണല്ലോ… അരുതാത്തത് ആണെങ്കിൽ പോലും മനസ്സിൽ നിറയെ അദ്ദേഹം ആണ്.. ആ മനുഷ്യനെ കണ്ട നാൾ മുതൽ തുടങ്ങിയ വേലിയേറ്റം… അത് ആളിപടരുക ആണ്….
അവൾ മെല്ലെ എഴുനേറ്റ്..
ജനാല തുറക്കുവാൻ അവൾക്ക് ഭയം തോന്നി…
വീണ്ടും അവൾ കട്ടിലിൽ വന്നു ഇരുന്നു…
അദ്ദേഹത്തിന്റെ വേളി കഴിഞ്ഞത് ആണോ ആവോ…..
ഹേയ് അല്ല… അങ്ങനെ ആണ് ക്ലാസിൽ എല്ലാവരും പറഞ്ഞത്..
ഇനി ഉറപ്പിച്ചു വെച്ചത് ആയിരിക്കുമോ…
“പദ്മമോളെ… ഈ കോളേജിൽ പോകുന്നത് ഒക്കെ കൊള്ളാം.. പക്ഷെ നി നമ്മുട ഇല്ലത്തിന് ചീത്തപ്പേര് ഒന്നും ഉണ്ടാക്കരുത്… ”
കോളേജിലേക്ക് ആദ്യമായി പോകാൻ ഇറങ്ങിയപ്പോൾ മുത്തശ്ശൻ കൈക്ക് പിടിച്ചു പറഞ്ഞ വാചകം ആണ്…
അത് ഈ നിമിഷം വരെ താൻ പാലിച്ചു..
എത്രയോ പയ്യന്മാർ തന്റെ പിറകെ വന്നു..
ആരോടും തനിക്ക് അങ്ങനെ ഒരു വികാരം തോന്നിയില്ല..
പക്ഷെ…. പക്ഷെ… ഇപ്പോൾ…
ഇത്……
ഈ രാത്രിയിൽ പോലും,,, തന്റെ ഊണിലും ഉറക്കത്തിലും എല്ലാം സാർ ആണ്….
ഓരോരോ ഓർമകളിൽ കൂടെ സഞ്ചരിച്ചു എപ്പോളോ കണ്ണുകൾ അടച്ചു……തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…