Novel

മുറപ്പെണ്ണ്: ഭാഗം 11

രചന: മിത്ര വിന്ദ

ഓരോരോ ഓർമകളിൽ കൂടെ സഞ്ചരിച്ചു എപ്പോളോ കണ്ണുകൾ അടച്ചു..

അമ്മ വന്നു വിളിച്ചപ്പോൾ ആണ് പദ്മ ഉണർന്നത്…

കാലത്തെ തന്നെ ഒരു വാർത്ത അറിയിക്കാൻ ആണ് അമ്മ വന്നത്..

ദേവകി അപ്പച്ചിയും സേതു ഏട്ടനും കൂടെ ഡൽഹി യിൽ നിന്ന് വരുന്നുണ്ട്…

ഈ sunday ആണ് അവർ വരുന്നത്…

ഇനി ഒരു മാസം ഇവിടെ കാണും…

അമ്മ അതുപറഞ്ഞപ്പോൾ അവളുടെ മനസ്സിൽ നിരാശ പടർന്നു..

ഇത്രയും നേരം കണ്ട സ്വപ്‌നങ്ങൾ എല്ലം കാറ്റിൽ പറന്നത് പോലെ അവൾക്ക് തോന്നി..

“മോളേ… നിനക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തത് പോലെ… ”

“അതിന് ഇത്രയും സന്തോഷിക്കാൻ എന്ത് ഇരിക്കുന്നു… അവർ ഇടയ്ക്ക് ഒക്കെ വരുന്നത് അല്ലെ അമ്മേ.. ”

“പണ്ട് ഒക്കെ ആണെങ്കിൽ സേതു ഏട്ടൻ എന്ന് പറഞ്ഞു അവന്റെ മുണ്ടിന്റെ തുമ്പിൽ നിന്ന് മാറാതെ നടന്ന കുട്ടി ആണ്… ഇപ്പോൾ വന്ന മാറ്റം….. ”

അമ്മ മൂക്കത്തു വിരൽ വെച്ചു..

“ന്റെ അമ്മേ.. അമ്മ ഇപ്പോൾ പോയാട്ടെ.. ഞാൻ വേഗം ഫ്രഷ് ആയി വരാം.. ”

അവൾ വാതിൽ അടച്ചു.

ഈശ്വരാ ഇനി എന്തൊക്ക സംഭവിക്കുമോ ആവോ… അവൾക്ക് മിഴികൾ നിറഞ്ഞു..

ദേവകി അപ്പച്ചിയ്‌ക്ക് ആണെങ്കിൽ പദ്മയെ മരുമകൾ ആയി കൊണ്ടുപോകൻ ആണ് താല്പര്യം..

എപ്പോൾ വിളിച്ചാലും ആ കാര്യം പറയാൻ ആണ് തിടുക്കം..

.

പക്ഷെ ഇത്രയും ദൂരം ആയത് കൊണ്ട് അച്ഛൻ സമ്മതിക്കുന്നില്ല…..

ആഹ് ഒരു പ്രശ്നത്തിൽ നിൽക്കുക ആണ് അവർ..

തനിക്കും ഒരു തരത്തിലും സേതുഏട്ടനെ അംഗീകരിക്കാൻ പറ്റില്ല…

ചെറുപ്പത്തിൽ കണ്ണാരം പൊത്തികളിക്കുകയും മൂവാണ്ടൻ മാവിലെ മാമ്പഴം പറിച്ചു കൊടുക്കുകയും, അപ്പൂപ്പൻ താടിയ്ക്കായി കുന്നിന്ചെരുവിലേക്ക് ഓടി പോകുകയും ഒക്കെ ചെയ്തിരുന്ന തന്റെ ഏട്ടൻ…

എന്നും ഏട്ടനെ തനിക്ക് തന്റെ കൂടപ്പിറപ്പ് ആയി കാണാൻ ആണ് ഇഷ്ട്ടം…

അതിനൊന്നിടടിയ്ക്ക് അപ്പച്ചിയുടെ മനസ്സിൽ കയറി കൂടിയ ചിന്ത…

അതാണ് എല്ലാറ്റിനും കാരണം.

അമ്മയ്ക്കും അച്ഛനും എല്ലാവർക്കും സമ്മതം ആണെന്ന് അവൾക്ക് അറിയാം…

പക്ഷെ….. പക്ഷെ…..

അവളുടെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിച്ചു.

ഋതുമതി ആയ ദിവസം….

അന്ന് സേതു ഏട്ടൻ അപ്പച്ചിയും നാട്ടിൽ വന്നിട്ട് ഉണ്ടായിരുന്നു..

പേടിച്ചു വിറച്ചു പൊട്ടിക്കരഞ്ഞ തന്നെ മാറോട് ചേർത്ത് നിറുത്തി തന്റെ അമ്മയും അന്ന് കരഞ്ഞു..

“ന്തേ ഗിരിജ…… കുട്ടിക്ക് ഋതുമതി ആകുമ്പോൾ നിയ് കരയുക ആണോ..സന്തോഷിക്കുക അല്ലെ വേണ്ടത് “അപ്പച്ചി വന്നു തങ്ങളെ ആശ്വസിപ്പിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി..

മഞ്ഞൾ നീരാട്ട് കഴിഞ്ഞു പട്ടുപാവാടയും ബ്ലൗസും ഒക്കെ അണിഞ്ഞു വാതിലിനു പിറകിൽ നിന്ന തന്റെ കൈയിൽ വന്നു സേതു ഏട്ടൻ പിടിച്ചു..

“കുളത്തിൽ നീന്താൻ വരുന്നില്ലേ നിയ്… തെക്കേടത്തു നിന്ന് അനിതയും കിഷോറും വന്നു… ”

“ശിവ ശിവ… ഈ കുട്ടി എന്താ ഈ കാട്ടുന്നത്… ഇനി കളിയും ചിരിയും ഒന്നും വേണ്ട… അകത്തു എവിടെ എങ്കിലും പോയി ഇരിക്കുക..വലിയ പെണ്ണായി മറന്നോ നിയ്.. “മുത്തശ്ശി കൈയിൽ പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു..

സേതു ഏട്ടൻ ആണെങ്കിൽ ഒന്നും അറിയാത്തത് പോലെ നിൽക്കുക ആയിരുന്നു..

പിന്നീട് തനിക്കു തന്നെ തോന്നി,,, താൻ ഒരു വല്യ പെണ്ണ് ആയിന്നു..

താനും സേതു ഏട്ടനും പയ്യെ പയ്യെ ഒരു അകലം പാലിച്ചു..

കളിയും ചിരിയും നിലച്ചു..

കണ്ണാരം പൊത്തി കളിച്ച തനിക്ക് കരിവളയും കണ്മഷിയും മഞ്ചാടി കുരുവും ഒക്കെ ആയി കൂട്ടിനു..

എല്ലാ വർഷവും വന്നു കൊണ്ട് ഇരുന്ന സേതു ഏട്ടനും പയ്യെ പയ്യെ വരാതെ ആയി…

എൻജിനീയറിങ് ആയിരുന്നു ഏട്ടൻ പഠിച്ചത്..

ഏതോ വലിയ കമ്പനിയിൽ ആണ് ഏട്ടൻ work ചെയ്ന്നത്.

കാവിലെ ഉത്സവത്തിന് വരണത് ആണ് ഏട്ടനും അപ്പച്ചിയും..

സാഹചര്യം ഒത്തുവന്നാൽ അപ്പച്ചി ഇപ്പോളും നാട്ടിൽ വരണത് ഈ ഒരു കാര്യത്തിന് മാത്രം ആണ്..

“ന്തേ ന്റെ കുട്ടി ഇത്രയ്ക്ക് ആലോചന… ”മുത്തശ്ശി വന്നു അവളുടെ തോളിൽ തട്ടി..

അവൾ ഒന്നും മിണ്ടാതെ മുറ്റത്തേക്ക് ഇറങ്ങി.

“മോളേ…… “അമ്മ ഉറക്കെ വിളിച്ചു എങ്കിലും അവൾ വിളി കേട്ടില്ല…

കുളിച്ചു ഈറനോടെ അവൾ കാവിലേക്ക് നടന്നു..

ഈ ഉള്ളവളുടെ മനസ്സിൽ അരുതാത്ത ഒരു മോഹം ഉദിച്ചു… ന്റെ നാഗത്താണെ അറിവില്ലായ്മ കൊണ്ട് ആണെങ്കിൽ പോലും ഈ ഉള്ളവളോട് പൊറുക്കണേ….. പക്ഷെ.. പക്ഷെ… എത്ര ശ്രെമിച്ചിട്ടും… തന്റെ മനസ്സിൽ നിന്ന് അത് മാഞ്ഞു പോകുന്നില്ല..നി നിന്റെ ഇന്ഗിതം പോലെ അത് നടത്തി തരണം . അവൾ മിഴികൾ ഒപ്പി…

“ഇന്ന് എന്തെ നേരത്തെ വന്നോ കുട്ടി…. ”

കാർത്യായനി അമ്മ ആണ് അവളെ ഓർമയിൽ നിന്ന് ഇറക്കിയത്..

“Mm.. ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്.. അതോണ്ട് ആണ് അമ്മേ..”
അവൾ മുത്തശ്ശന്റെ മുന്നിൽ നിന്ന് പ്രസാദം മേടിച്ചു വേഗം അവിടെ നിന്ന് പോയി..

“സേതുനു സമ്മതം ആണെങ്കിൽ നമ്മൾക്ക് ഇത് നടത്തിയാലോ ഗിരിജ… “അച്ഛന്റെ സംസാരം കേട്ട് കൊണ്ട് അവൾ വീടിന്റെ ഉള്ളിലേക്ക് കയറി.. ….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button