മുറപ്പെണ്ണ്: ഭാഗം 12

മുറപ്പെണ്ണ്: ഭാഗം 12

രചന: മിത്ര വിന്ദ

"സേതുനു സമ്മതം ആണെങ്കിൽ നമ്മൾക്ക് ഇത് നടത്തിയാലോ ഗിരിജ... "അച്ഛന്റെ സംസാരം കേട്ട് കൊണ്ട് അവൾ വീടിന്റെ ഉള്ളിലേക്ക് കയറി.. ഒരു വേള അവൾ ശബ്ദം ഉണ്ടാക്കാതെ നിന്ന്.. "മോളുന്റെ ഇഷ്ട്ടം കൂടി ചോദിക്കാം... എന്നിട്ട് നാത്തൂനോട് പറയാം... " ."mm... മതി മതി... പക്ഷെ ഒരു കാര്യം....... "ഗിരിജ പറഞ്ഞു നിറുത്തി. "പദ്മ മോൾ അമ്പലത്തിൽ തൊഴുതു വേഗം വന്നോ...... "മുത്തശ്ശി ഒച്ച വെച്ചപ്പോൾ ആണ് അമ്മ ഞെട്ടി നോക്കിയത്.. എന്താണോ അമ്മ പറയാൻ വന്നത്... ഒക്കെക്കും കാരണം മുത്തശ്ശി ആണ്.. അവൾ കോളേജിൽ പോകാൻ തയ്യാറായി ഇറങ്ങി വന്നു.. ദോശയും ചമ്മന്തിയും കഴിച്ചിട്ട് അവൾ വേഗം പോയി..... മോൾക്ക് ഇഷ്ട്ടം ആയാൽ പിന്നെ സാരമില്ല... ബാക്കി ഒന്നും നോക്കേണ്ട.... മുത്തശ്ശി പറഞ്ഞു. "അവൾക്ക് ചെറുപ്പം മുതലേ അവനെ ജീവൻ ആണ്...അവനു തിരിച്ചും "മുത്തശ്ശിയുടെ ഊഴം ആണ് അടുത്തത്. അവർ എല്ലാവരും കൂടി ചർച്ച ച്യ്ത അവസാന ഒരു തീരുമാനം എടുത്തു.. കീർത്തന അന്ന് ലീവ് ആയിരുന്നു. ചെക്കന്റെ കുടുംബത്തിൽ നിന്ന് ആരൊക്കെയോ വരുന്നുണ്ട് അവളെ കാണാൻ... തലേ ദിവസം തന്നെ അവൾ ആ കാര്യം പദ്മയോട് പറഞ്ഞിരുന്നു.. പദ്മ കുറച്ചു നടന്നതേ ഒള്ളു.. അപ്പോളേക്കും സാറിന്റെ കാർ വന്നു അവളുടെ സമീപത്തു ആയി നിർത്തി. ഒരായിരം പൂര്ണചന്ദ്രൻ ഒന്നിച്ചു ഉദിച്ചത് പോലെ അവളുടെ മുഖം തിളങ്ങി.. "പദ്മ.... കയറിക്കോളൂ..... ബസ് സ്റ്റോപ്പിൽ വിടാം... " വേണ്ട എന്ന് പറയണം എന്ന് ഓർത്തു എങ്കിലും അവൾ മെല്ലെ ഡോർ തുറന്നു... "ഇന്ന് എവിടെ പോയി കീർത്തന.. " "അവളുടെ മാര്യേജ് almost fixed ആണ് സാർ.... "അവൾ കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു.. "Oh...ok ok...... " "കീർത്തന പോയ സ്ഥിതിക്ക് താനും നോക്കുന്നോ,,, അതോ പഠിച്ചു ഒരു ജോലി ഒക്കെ കിട്ടിയിട്ട് മതിയോ... " "ഒന്നും അറിയില്ല സാർ... ന്റെ അച്ഛൻ പറയണത് ഞാൻ അനുസരിക്കും... അത്രയും ഒള്ളു.. " "പഠിച്ചു ഒരു job നേടണം ആദ്യം.. എന്നിട്ട് വിവാഹ നോക്ക്... " "നിക്ക് ആഗ്രഹം ഉണ്ട്,, പക്ഷെ എന്റെ.... " "അച്ഛൻ എതിരൊന്നും പറയില്ലടോ..... അച്ഛൻ ഒരു വക്കീൽ അല്ലെ... " "Mm... അതാണ് പ്രതീക്ഷ... എന്നാലും " "മ്.. എന്ത് പറ്റി... " "അല്ല...ന്റെ ഒരു മുറച്ചെറുക്കൻ ഉണ്ട്.. സേതു ഏട്ടൻ... ഏട്ടനും ആയിട്ട് ഉള്ള വിവാഹം അപ്പച്ചി നേരത്തെ പറഞ്ഞു വെച്ചതാണ്.... എന്നാലും എന്റെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ല കെട്ടോ sir... $ "മുറച്ചെറുക്കൻ എവിടെ ആണ്.. " "ഡൽഹി..... ആൾ സോഫ്റ്റ്‌വെർ എൻജിനീയർ ആണ്.... അപ്പച്ചിയും മകനും മാത്രം ഒള്ളു.. " "നല്ലത് ആണെങ്കിൽ നോക്കെടോ.... താൻ അറിയുന്ന ആൾ അല്ലെ... "... "എനിക്ക് അങ്ങോട്ട്‌ മനസ് വരണില്ല സാർ.... bcos ഞാൻ ഏട്ടനെ എന്റെ കൂടപ്പിറപ്പ് ആയി മാത്രം ആണ് കണ്ടിട്ട് ഉള്ളത്... so... " "ആഹാ best .. എങ്കിൽ തനിക്കു ഈ കാര്യം വീട്ടിൽ പറഞ്ഞു കൂടെ.. " "അത്... അതു പിന്നെ,,, എനിക്ക് എന്റെ അച്ഛനെ...... " "പേടി ആണോ... " "ഹേയ് അല്ല... അച്ഛനെ വിഷമിപ്പിക്കാൻ വയ്യ... " "അച്ഛൻ ഇയാളെയും വിഷമിപ്പിക്കില്ലടോ........ " അവൻ അതു പറയുമ്പോൾ അവൾ മന്ദഹസിച്ചു. "പിന്നെ മുറച്ചെറുക്കനെ കെട്ടുന്നതിൽ വിഷമിക്കണ്ട... ഞാൻ എന്റെ മുറപ്പെണ്ണിനെ കല്യാണം കഴിയ്ക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്... " അവൻ അതു പറഞ്ഞപ്പോൾ അവൾ ആലോചനയിൽ ആണ്ടു.. സാറിന്റെ വിവാഹം.... അതു തീരുമാനിച്ചത് ആണോ.... ഈശ്വരാ.... താൻ വെറുതെ.... അതു വരെ അവനോട് സംസാരിച്ച സന്തോഷം മുഴുവൻ ഒറ്റ നിമിഷം കൊണ്ട് അവൾക്ക് കെട്ടടഞ്ഞു.... "ഡോ... ഏത് ലോകത്ത് ആണ്.. " "ങേ... ഇവിടെ ഉണ്ട് സാർ.... ഞാൻ വെറുതെ... " "സാറിന്റെ മുറപ്പെണ്ണ് എന്ത് ചെയുന്നു... " "അവൾ ഇവിടെ ഒക്കെ തന്നെ ഉണ്ട്.... "അവൻ ചിരിച്ചു. "Mm. . ബസ് സ്റ്റോപ്പ്‌ എത്തി... ഇറങ്ങുന്നുണ്ടോ... " "ഉവ്വ്..... ങേ ബസ് സ്റ്റോപ്പ് അല്ലെ ഇത്,,, സാർ ഇത്രയും ദൂര വന്നോ നമ്മൾ.... " "ഉവ്വ്..... ഇനി കോളേജിൽ തന്നെയും കൂട്ടി ഇറങ്ങുന്നത് കണ്ടാൽ അതോടെ ആകെ വിഷയം ആയാലോ... അതുകൊണ്ട് ഇവിടെ ഇറങ്ങിക്കോളും... " "ശരി സാർ........ ഞാൻ ഇറങ്ങുവാ " അവൾ വേഗം വണ്ടിയിൽ നിന്ന് ഇറങ്ങാൻ ഭാവിച്ചതും മഴ ചന്നം പിന്നം പെയ്യാൻ തുടങ്ങി.. "ഇതെന്താ ഈ സമയത്ത് ഒരു മഴ... "അവൾ ആരോടെന്നല്ലാതെ പിറുപിറുത്തു.. "ഡോ.. കുട ഉണ്ടോ... " "ഉവ്വ്... " അവൻ കാർ മുന്നോട്ട് എടുത്തു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story