മുറപ്പെണ്ണ്: ഭാഗം 16
Sep 2, 2024, 00:12 IST

രചന: മിത്ര വിന്ദ
ഇത്രയും ഹാപ്പി ആയിട്ട് നിൽക്കുന്ന പൂജയോട് എങ്ങനെ... എന്നാലും അമ്മയോട് ഉടൻ തന്നെ കാര്യങ്ങൾ തുറന്നു പറയാൻ അവൻ തീരുമാനിച്ചു.. ചായ കുടിയ്ക്കാൻ ഇറങ്ങി ചെന്നപ്പോൾ അമ്മയും മുത്തശ്ശിയും കൂടി എന്തൊക്കെയോ ചർച്ച ആണ്. വിവാഹവും ആയി ബന്ധപെട്ടു ഉള്ള കാര്യങ്ങൾ ആണ്..... '"ആഹ് മോനെ..... ഈ മീനത്തിലെ നമ്മൾക്ക് കല്യാണം നടത്തം.... അതാണ് സുമിത്രയും ഇപ്പോൾ വിളിച്ചു പറഞ്ഞ.. " "മ്മ്... സമയം ഉണ്ടല്ലോ അമ്മേ " "അങ്ങനെ പറഞ്ഞാൽ പറ്റുമോ.. ഇനി രണ്ട് മാസം കൂടി അല്ലെ ഒള്ളു.. അതിന് മുൻപ് നിശ്ചയം ഒക്കെ നടത്തണ്ടേ... അച്ഛന്റെ കുടുംബത്തിൽ ക്ഷണിക്കേണ്ടത...അല്ലെങ്കിൽ എല്ലാവരും പരിഭവം പറയും... " "അമ്മേ..... " "എന്താ മോനെ... ഞാൻ പറയുന്ന കാര്യങ്ങൾ ഒക്കെ ശരി അല്ലെ.. " "ഉവ്വ്.... " "അടുത്ത് ആഴ്ച അമ്മാവനും അമ്മായിയും ഇങ്ങോട്ട് വരും.. അതിന് മുൻപ് വല്യച്ചന്മാരോട് ഒക്കെ പറയണം... " "നിനക്ക് എന്തെ കുട്ടി ആകെ ഒരു വിഷമം പോലെ.... ഒരു ഉത്സാഹം ഇല്ലലോ... " മുത്തശ്ശി അവനോട് പറഞ്ഞു. "ഹേയ്.. അങ്ങനെ ഒന്നും ഇല്ല മുത്തശ്ശി... " . "നിനക്ക് അങ്ങനെ തോന്നിയോ... " മുത്തശ്ശി അമ്മയെ നോക്കി.. "അമ്മയ്ക്ക് വെറുതെ ഒരോ തോന്നലുകൾ..... ആവശ്യം ഇല്ലാത്ത വിചാരം ആണ്... " മുത്തശ്ശി ആണ് അമ്മയെകാൾ തന്നെ മനസിലാക്കിയത് എന്ന് അവൻ ഓർത്തു. കിടക്കാൻ നേരം വീണ്ടും അവനെ pooj വിളിച്ചു.. അവൾക്ക് ആണെങ്കിൽ സംസാരിച്ചിട്ട് ഒന്നും മതിയാകുന്നില്ല.. അവനു താല്പര്യം ഇല്ല എന്നൊന്നും അവൾക്ക് അറിയില്ല.. ഒടുവിൽ തലവേദന എന്ന കാരണം പറഞ്ഞു അവൻ കട്ട് ചയ്തു. പാവം പദ്മ... അവൻ ഓർത്തു.. അവളും അവളുടെ മുറച്ചെറുക്കനെ ആയിരിക്കും വേളി കഴിക്കുന്നത്.. കുറച്ചു കൂടി മുന്നേ അമ്മയോട് പറഞ്ഞു എങ്കിൽ ഒരു പക്ഷെ അവൾ തന്റേത് ആകുമായിരുന്നു എന്ന് അവൻ ചിന്തിച്ചു. ഒരു മാത്ര മുൻപേ അറിയിക്കുക ആയിരുന്നു എങ്കിൽ.. ആഹ് ഇനി അതൊക്ക ഓർത്തിട്ട് എന്ത് കാര്യം... എന്തൊക്ക ചിന്തിച്ചലും പറഞ്ഞാലും തനിക്കു ഈശ്വരൻ വിധിച്ചത് പൂജ ആയിരിക്കും.... പെട്ടന്ന് ആണ് അമ്മയുടെ കരച്ചിൽ കേട്ടത്.. സിദ്ധു ഓടി.. അമ്മയുടെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ട് കൊണ്ട് സിദ്ധു ഓടി.. കരഞ്ഞു തളർന്നു സെറ്റിയിൽ ഇരിക്കുക ആണ് അമ്മ.. മുത്തശ്ശി ചോദിച്ചിട്ട് ഒന്നും കാര്യം പറഞ്ഞില്ല.. ഏറെ സമയം എടുത്തു അമ്മയെ സാധാരണ ഗതിയിലേക്ക് കൊണ്ട് വരുവാൻ.. "എന്താ അമ്മേ.... ഒന്ന് കാര്യം പറയു... " "അത്.. പിന്നെ.. മോനെ... സുമിത്ര.... സുമിത്ര മരിച്ചു...... cardiac arrest ആയിരുന്നു... "അമ്മ വിങ്ങി പൊട്ടി.. കേട്ടത് വിശ്വസിക്കാനാവാതെ തളർന്നു ഇരുന്ന് പോയി സിദ്ധു.. ഈശ്വരാ.. എന്തൊരു പരീക്ഷണം ആയിരുന്നു.. ന്റെ കുട്ടിക്ക്..... മകളുടെ കല്യാണം കൂടാൻ പോലും കാത്തു നിൽക്കാതെ അവൾ പോയല്ലോ.... വീണ്ടും വീണ്ടും മുത്തശ്ശി അത് പറഞ്ഞു.. എല്ലാവരും കൂടി അവിടെ നിന്ന് അപ്പോൾ തന്നെ പുറപ്പെട്ടു.. അവന്റെ മനസ്സിൽ അറിയാതെ ആണെങ്കിൽ പോലും പൂജയുടെ മുഖം ആയിരുന്നു. അവിടെ എത്തിച്ചേർന്നപ്പോൾ ഏറെ വൈകിയിരുന്നു.. അമ്മയുടെ വെള്ള പുതപ്പിച്ച ദേഹത്തിന് അരികിലായി നിർന്നിമേഷയായി ഇരിക്കുന്ന പൂജയെ അവൻ കണ്ടു.. അമ്മയെ കണ്ടതും പൂജ വാവിട്ടു കരഞ്ഞു.. എല്ലാവരുടെയും ആശ്വാസവാക്കുകൾ അവൾക്ക് മുന്നിൽ വിഫലം ആയി.. സിദ്ധു ചെന്ന് അവളുടെ തോളിൽ പിടിച്ചു.. അവളുടെ കണ്ണുനീർ അവന്റെ കൈകളിൽ അരിച്ചു ഇറങ്ങി... അവൾ തിരിച്ചു അവന്റെ കൈകളിലും പിടിച്ചു. അവന്റെ മുഖത്തേക്ക് നോക്കി.. തന്നെ ഉപേക്ഷിക്കരുതേ,, ... എന്ന് അവളുടെ കണ്ണുകൾ പറയും പോലെ അവനു തോന്നി.. ആളുകൾ എല്ലാം അറിഞ്ഞു വരിക ആണ്... ഓടി നടന്നിരുന്ന സുമിത്ര,,, ഇങ്ങനെ ഒക്കെ എങ്ങനെ സംഭവിച്ചു... എന്തോ മുന്ജന്മ പാപം.... ഓരോ ആളുകൾ അടക്കം പറയുക ആണ്.. അമ്മാമയും ആകെ തകർന്ന് ഇരിക്കുക ആണ്.. എ"ന്തൊരു പരീക്ഷണം ആണ് മോനെ... അവസാന നിമിഷം അവൾ ആണെങ്കിൽ നിന്നെ വിളിച്ചു എല്ലാം സമ്മതിപ്പിച്ചു,.... ഒക്കെ ഒരു നിയോഗം.... " അയാൾ sidhuvinod പറഞ്ഞു.. "സാരമില്ല അമ്മമ്മേ.... എല്ലാം സഹിക്കാൻ അല്ലെ നമ്മൾക്ക് പറ്റു... " അവൻ അയാളെ ഒരുപാട് ആശ്വസിപ്പിച്ചു.. അമ്മയും മുത്തശ്ശിയും പൂജയുടെ അരികിൽ തന്നെ ആണ്.......തുടരും....