Novel

മുറപ്പെണ്ണ്: ഭാഗം 17

രചന: മിത്ര വിന്ദ

സേതുവും പദ്മയും കൂടി കാവിലേക്ക് പുറപ്പെട്ടു.

“ഹാവൂ… എന്തൊരു അഴകാണ് എന്റെ മക്കൾ രണ്ടാളും കൂടി ഇങ്ങനെ നിൽക്കണത് കാണാൻ….. “മുത്തശ്ശി പറഞ്ഞു..

“എന്റെ മക്കളുടെ വേളി കണ്ടിട്ട് കണ്ണ് അടച്ചാൽ മതി എനിക്ക്.. ”

മുത്തശ്ശി സേതുഏട്ടന്റെ കയ്യിൽ പിടിച്ചു..

“അതൊക്ക ഏറ്റു മുത്തശ്ശി… “അവൻ ഒരുപാട് സന്തോഷത്തിൽ ആണ് എന്ന് പദ്മയ്ക്ക് മനസിലായി.

അപ്പോളേക്കും അമ്മയു അച്ഛനും അപ്പച്ചിയും ഒക്കെ എത്തി ചേർന്ന്..

എല്ലാവരും തൊഴുതിറങ്ങി ഇല്ലത്തെത്തിയപ്പോൾ 7മണി കഴിഞ്ഞു..

ഡൽഹിയിലെ വിശേഷം ഒക്കെ പറഞ്ഞു ഇരിക്കുക ആണ് അപ്പച്ചിയും അമ്മയും..

പദ്മയെ കണ്ടതും അപ്പച്ചി അവളെ വിളിച്ചു..

“മോളെ….. നി ഇങ്ങട് വരിക… ”

“എന്താ അപ്പച്ചി.. “?

ദേവകി അവരുടെ അലമാരയുട ഡോർ തുറന്നു… എന്നിട്ട് അതിൽ നിന്ന് ഒരു ബാഗ് എടുത്തു…

അതു അവളുടെ കൈയിൽ കൊടുത്തു..

“ഇതിൽ എന്താണ് അപ്പച്ചി.. ”

“മോൾ ഇതു റൂമിൽ കൊണ്ട് പോയി veykk…. ഇതിൽ ഉള്ളത് എല്ലാ ഞാനും സേതുവും കൂടെ പോയി മോൾക്ക് മേടിച്ചത് ആണ്.. ”

അമ്മ ആശ്ചര്യപ്പെട്ട നിൽക്കുന്നത് പോലെ അവൾക്ക് തോന്നി..

അവൾ അതുമായി മുറി വിട്ട് ഇറങ്ങി..

തന്റെ മുറിയിൽ കൊണ്ട് വന്നു അവൾ അത് വെച്ചു..

എന്താണ് എന്ന് പോലും നോക്കാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു അവൾ..

വാതിലിൽ ആരോ മുട്ടി..

നോക്കിയപ്പോൾ അച്ഛൻ.

“മോളേ…… ”

“എന്താ അച്ഛാ… ”

“അത് പിന്നെ,,, എനിക്ക് മോളോട് ഒന്ന് സംസാരിക്കുവാൻ ആയിരുന്നു.

അയാൾ അകത്തേക്ക് കയറി.

മകളുടെ ഇരുകൈകകളും അയാൾ പിടിച്ചു..

“ന്റെ കുട്ടീടെ അനുവാദം കാക്കാതെ അച്ഛൻ, അപ്പച്ചിയോട് വാക്ക് പറഞ്ഞു എന്ന് തോന്നുന്നുണ്ടോ ”

അയാൾ ചോദിച്ചു എങ്കിലും അവൾ മറുപടി പറഞ്ഞില്ല.

“ന്റെ കുട്ടി അച്ഛന്റെ തീരുമാനത്തിന് എതിർ നിൽക്കില്ല എന്ന് അച്ഛന് അറിയാം….. ”

അവൾ നിലത്തു മിഴികൾ ഊന്നി.

“സേതുനെ ചെറുപ്പം മുതൽക്കേ അറിയാവുന്നത് അല്ലെ… അവൻ എന്റെ മോളേ പൊന്ന് പോലെ നോക്കും,,, അങ്ങനെ വിശ്വാസം ഉള്ളത് കൊണ്ട് ആണ് അച്ഛൻ..തന്നെയുമല്ല അപ്പച്ചിക്ക് എന്റെ കുട്ടിയെ ജീവൻ ആണ് പോലും, മോൾ എതിർപ്പ് ഒന്നും പറയരുത് ..”

അയാൾ ദീർഘനിശ്വാസപ്പെട്ടു.

“മോളേ….. ന്റെ കുട്ടിക്ക് ന്തെങ്കിലും എതിർപ്പ് ഉണ്ടോ… ”
അയാൾ വീണ്ടും അവളെ നോക്കി..

കാരണം അയാൾക്ക് അറിയാം, തന്റെ മോൾക്ക് ഈ വിവാഹം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തത് ആണ് എന്ന്..

അവൾക്ക് അവളുടേതായ ലക്ഷ്യങ്ങൾ ഉണ്ട്,, അതൊക്ക കഴിഞ്ഞു മതി വേളി എന്ന് ഒരുപാട് തവണ അവൾ പറഞ്ഞിട്ടുണ്ട്…..

ഒക്കെ മറികടന്നു ആണ് അച്ഛൻ ഈ ബന്ധം ഉറപ്പച്ചത്……

“ന്റെ കുട്ടി എന്തെങ്കിലും ഒന്ന് പറയു…….. നിന്റെ ഈ മൗനo….. അത് അച്ഛന് സഹിയ്ക്കാൻ പറ്റുന്നില്ല… ”

അയാൾ അവളെ ദയനീയമായി നോക്കി….

“എനിക്ക്,,,,, എനിക്ക്,, ഈ വേളി സമ്മതം ആണ് അച്ഛാ… “അവൾ പറഞ്ഞു..
വിശ്വനാഥന്റെ കണ്ണുകൾ തിളങ്ങി..

“നേരാണോ കുട്ടി…… നിയ് പറയുന്നത് നിന്റെ അച്ഛൻ വിശ്വസിച്ചോട്ടെ… ”

“ഉവ്വ്…. ന്റെ അച്ഛൻ പറയണത് എന്തും ഞാൻ അനുസരിക്കും…. ”

അവൾ പറഞ്ഞു..

അവളുടെ മൂർദ്ധാവിൽ നുകർന്നിട്ട് അയാൾ മുറി വിട്ട് ഇറങ്ങി..

പദ്മ മുറിയിൽ കിടന്ന ഒരു കസേരയിൽ പോയി ഇരുന്ന്..

താൻ സമ്മതിക്കാതെ ഇരുന്നാൽ അച്ഛന് ആകെ വിഷമം ആകും,, അതിനേക്കാൾ അഭിമാനക്ഷതം…

പിന്നെ… പിന്നെ… തന്റെ മനസ്സിൽ ഒരു ഇഷ്ടം തോന്നിയത്,, അതു സിദ്ധു സാറിനോട് ആയിരുന്നു… പക്ഷെ… പക്ഷെ.. സാർ ഇന്ന് പറഞ്ഞത്, ഇതുപോലെ തന്നെ സാറിന്റെ വിവാഹവും ഒരു മുറപ്പെണ്ണും ആയിട്ട് ഉറപ്പിച്ചു എന്ന് ആണ്…

അപ്പോൾ പിന്നെ തന്റെ മനസിലെ പ്രണയം നിരർത്ഥകം ആണ്..

“ന്റെ നാഗത്താണെ… ഈ പാപിയെ നി പരീക്ഷിക്കുക ആണോ…. സേതു ഏട്ടനെ എനിക്ക് എന്റെ പുരുഷൻ ആയി കാണാൻ……. “അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..

“മോളേ… പദ്മ…… സേതുവേട്ടനെ
അത്താഴം കഴിയ്ക്കാൻ വിളിക്ക്… ”

മുത്തശ്ശി വിളിച്ചു പറഞ്ഞു..
ഒരു യന്ത്രം കണക്കെ പദ്മ മുകളിലേക്ക് ചലിച്ചു..

“സേതു ഏട്ടാ….. ”

അവൾ അവന്റെ മുറിയിൽ നിന്ന് വിളിച്ചു .

“എന്തോ…..”അവൻ കട്ടിലിൽ കിടക്കുക ആയിരുന്നു…

.”food കഴിയ്ക്കാൻ വരിക…. ”

“മ്മ്… ok…. ”

അവൻ എഴെന്നേറ്റു……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button