മുറപ്പെണ്ണ്: ഭാഗം 19
രചന: മിത്ര വിന്ദ
അവസാന പദ്മയും സാറും തമ്മിൽ കണ്ടു..
അവൾ ആണെങ്കിൽ ഇപ്പോൾ കരഞ്ഞു പോകും എന്ന മട്ടിൽ ആണ്..
കാരണം ഇപ്പോളും തന്റെ നാഗത്താൻമാർ എന്തെങ്കിലും അത്ഭുദം കാണിച്ചു തന്നെ തന്റെ സാറിന്റെ മാത്രം ആയി മറ്റും എന്ന ആണ് അവളുടെ വിശ്വാസം m.
“പദ്മ… ഇപ്പോൾ ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല… തന്റെ ഫോൺ നമ്പർ ഒന്ന് തരുമോ..
ഞാൻ വിളിക്കാം… അവൻ അവളുടെ മുഖത്തേക്ക് നോക്കി..
കൊടുക്കണോ അതോ വേണ്ടയോ…. അവൾ ആലോചിച്ചു..
“Padma…..pls….”
സിദ്ധു അവളെ നോക്കി mm
“അവൾ അവനു ഫോൺ നമ്പർ കൈ മാറിയിട്ട് നടന്നു പോയി..
ഈശ്വരാ ചെയ്തത് തെറ്റ് ആണെങ്കിൽ എന്നോട് പൊറുക്കണം…
അവൾ മന്ത്രിച്ചു..
വീട്ടിൽ എത്തിയപ്പോൾ സേതു പടിപ്പുരയുടെ അടുത്ത് ഉള്ള ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ നിക്കുന്നു…
കുറേ ഇലഞ്ഞിപൂക്കൾ വീണു കിടക്കുന്നുണ്ട്..
അവൻ അതു എടുത്ത് അതിന്റ സുഗന്ധം ആസ്വദിക്കുക ആണ്..
“ഹായ് പദ്മ.. എക്സാം എങ്ങനെ ഉണ്ടായിരുന്നു.. ”
“ഈസി ആയിരുന്നു ഏട്ടാ… ”
“മ്മ്… very good… ”
അവൻ അവളെ അഭിനന്ദിച്ചു..
“നി നന്നായി പഠിക്കുന്ന കുട്ടി അല്ലെ.. പിജി ഒക്കെ നമ്മൾക്ക് അവിടെ ചെയാം.. “…
അവൻ അവളെ നോക്കി പറഞ്ഞു.
സേതുവിന്റ് മുഖം കണ്ടപ്പോൾ സാറിന് നമ്പർ കൊടുത്തതിൽ അവൾക്ക് കുറ്റബോധം തോന്നി..
വേണ്ടിയിരുന്നില്ല പദ്മ…ഈ പാവത്തെ നീ ഓർത്തില്ലലോ . അവളോട് മനസാക്ഷി പറയുകയാണ് .
അവൾ ഒന്ന് പുഞ്ചിരിചു അവന്റെ അടുത്ത് നിന്ന് പോയി..
വൈകിട്ട് നാമം ചൊല്ലി കഴിഞ്ഞു ഇരുന്നപ്പോൾ ആണ് അവളുടെ ഫോണിൽ ഒരു msg വന്നത്.
അവൾ whatsap open ചെയ്തു..
“ഹായ് പദ്മ… ഞാൻ ആണ്… സിദ്ധാർഥ്…. ”
പെട്ടന് അവൾ ആ msg delete ചെയ്തു… എന്നിട്ട് നമ്പർ സേവ് ചെയ്ത്..
സേതുവും അച്ഛനും തമ്മിൽ news കാണുക ആണ്..
പദ്മ അമ്മയുടെ ഒക്കെ ഒപ്പം അടുക്കളയിൽ ആണ്..
എല്ലാവർക്കും ഭക്ഷണം എടുത്തു വെയ്ക്കുക ആണ് അവർ..
ഒരുമിച്ചു ഇരുന്നാണ് അവർ എന്നും ഭക്ഷണം കഴിക്കുന്നത്..
അത്താഴം ഒക്കെ കഴിച്ചു കഴിഞ്ഞു പദ്മ റൂമിൽ എത്തി..
സാറിന് msg അയക്കണോ വേണ്ടയോ… അവൾ ഓർത്തു..
ഒരുപക്ഷെ സിദ്ധു സാർ ആയിരിക്കില്ല തന്റെ പുരുഷൻ,,, അത് സേതു ഏട്ടൻ ആയിരിക്കും…
അങ്ങനെ ആണെങ്കിൽ പിന്നെ താൻ ഇപ്പോൾ വെറുതെ സാറിനോട് സംസാരിക്കുന്നതിൽ അർഥം ഉണ്ടോ..
ഇല്ല…….. അവൾക്ക് തോന്നി.
പക്ഷെ… പക്ഷെ…. ഇനി തന്റെ പ്രാർത്ഥന നാഗത്താൻ കേൾക്കണത് ആണോ… ഒരുപക്ഷെ സാറും താനും ആയുള്ള വേളി….. അതു നടക്കുമോ…
അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോൾ ആണ് അവൾക്ക് അടുത്ത msg വരുന്നത്..
താൻ . free ആകുമ്പോൾ ഒന്ന് വിളിക്കുക…
പെട്ടന്ന് തന്നെ അവൾ ഒക്കെ എന്ന് റിപ്ലൈ കൊടുത്തു..
അവൾ കുറേ സമയം എന്തൊക്കെയോ വായിച്ചു കൊണ്ട് ഇരുന്നു..
രാത്രിയിൽ ഏകദേശം 10മണി കഴിഞ്ഞു കാണും…
അവൾ അവന്റെ ഫോണിലേക്ക് ഒരു ഹായ് അയച്ചു..
Free ആണോ…
അപ്പോൾ തന്നെ അവന്റെ msg വന്നു.
“Yes…. “റിപ്ലൈ കൊടുത്തു.
സാറിന്റെ call വന്നതും അവളുടെ ചങ്ക് ഇടിച്ചു..
എടുക്കണോ അതോ….. അവൾ ആലോചിച്ചു…
ബെൽ അടിച്ചു തീരാറായി….
നാഗത്താണെ വിളിച്ചു പ്രാർത്ഥിച്ചു അവൾ ഫോൺ എടുത്ത്…….
“ഹെലോ ”
“ഹെലോ.. പദ്മ… ”
“സാർ…. ”
“മ്മ്…. എനിക്ക് തന്നോട് ഇത്തിരി സംസാരിക്കണമ്, അതുകൊണ്ട് ആണ് വിളിച്ചത്.. ”
“പറയു.. സാർ… ”
“എടൊ…… എങ്ങനെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല.. ആകെ ഒരു പരവേശം എന്നാലും പറയുക ആണ്… ”
അവന്റെ ശ്വാസം അവളുടെ കാതിൽ ഇരമ്പി
“തനിക്ക് എന്നോട് വെറുപ്പ് തോന്നരുത്…. ”
“എന്താണ് സാർ ഇങ്ങനെ പറയുന്നത്.. എനിക്ക് സാറിനോട് വെറുപ്പോ.. ഒരിക്കലും ഇല്ല… ”
പദ്മ അതു പിന്നെ….
ആക്ച്വലി, എന്റെ അമ്മാവന്റെ മകൾ ആണ് പൂജ,,, അവളെ ഞാൻ വിവാഹം കഴിക്കണം എന്ന് ന്റെ അമ്മയ്ക്ക് ഒരേ നിർബന്ധം ആയിരുന്നു.. പക്ഷെ അമ്മായിക്ക് എതിർപ്പും ആയിരുന്നു…പൂജയ്ക്ക് ചെറുപ്പം മുതലേ എന്നോട് ഇഷ്ട്ടം ആണ്,,,……… എന്തിനും ഏതിനും അവൾ എന്റെ പിന്നാലെ ആയിരുന്നു
…
………………ഇന്നലെ സംഭവിച്ച കാര്യങ്ങൾ വരെ അവൻ അവളോട് പറഞ്ഞു കേൾപ്പിച്ചു.
അവൾ എല്ലാം മൂളി കേട്ടു..
“എടോ .”
“എനിക്ക് അറിയാം തനിക്ക് എന്നോട് ഇഷ്ട്ടം ഉണ്ടെന്ന്,,,, പക്ഷെ ദൈവഹിതം എന്ന് പറയുന്നത് താൻ മറ്റൊരാളുടെ ആകുക എന്നത് ആയിരിക്കും…. അതുകൊണ്ട് താൻ… ”
“സാർ പ്ലീസ്….. ഒന്ന് നിർത്തുമോ…… ”
അവളുടെ ശബ്‌ദം ഇടറി………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…