മുറപ്പെണ്ണ്: ഭാഗം 20
രചന: മിത്ര വിന്ദ
“എനിക്ക് അറിയാം തനിക്ക് എന്നോട് ഇഷ്ട്ടം ഉണ്ടെന്ന്,,,, പക്ഷെ ദൈവഹിതം എന്ന് പറയുന്നത് താൻ മറ്റൊരാളുടെ ആകുക എന്നത് ആയിരിക്കും…. അതുകൊണ്ട് താൻ… ”
“സാർ പ്ലീസ്….. ഒന്ന് നിർത്തുമോ…… ”
അവളുടെ ശബ്‌ദം ഇടറി..
“സാർ….. ദയവ് ചെയ്തു എന്നോട് ഇങ്ങനെ ഒന്നും പറയരുത്.. എന്റെ മനസ് ആകെ തകർന്നു ഇരിക്കുക ആണ് ഞാൻ….. ”
“എടൊ… താൻ ഇങ്ങനെ വിഷമിക്കരുത്, തന്റെ മാതാപിതാക്കൾക്ക് ഇഷ്ട്ടം ഉള്ള ബന്ധം ഇതാണോ,,, എങ്കിൽ താൻ ഈ ബന്ധം സമ്മതിക്കുക…. എനിക്കും വേറെ നിവർത്തി ഇല്ലാ….ഞാൻ നിസ്സഹായൻ ആണ്. ”
“സാർ…. സാറിന് ആ കുട്ടിയോട് ഒന്ന് പറയാൻ പറ്റുമോ….. ”
അവസാന പ്രതീക്ഷ എന്ന വണ്ണം അവൾ ചോദിച്ചു..
“എടൊ…. താൻ…. ”
“സാർ… പ്ലീസ്….. ഒന്ന് ചോദിച്ചു നോക്കുമോ….. എന്റെ അപേക്ഷ…. “എന്ന് പറഞ്ഞതും അവളുടെ വാക്കുകൾ മുറിഞ്ഞു..
പെട്ടന്ന് തന്നെ അവൾ ഫോൺ കട്ട് ചെയ്തു..
സിദ്ധു വീണ്ടും വീണ്ടും അവളെ വിളിച്ചു എങ്കിലും അവൾ അത് കട്ട് ചെയ്തു കളഞ്ഞു..
താൻ എന്തൊരു വിഡ്ഢി ആണ്… ഇനി എന്തിന് ആണ് താൻ സാറിനോട് ഇങ്ങനെ ഒക്കെ പറയുന്നത്… പൂജയെ എല്ലാവർക്കും ഇഷ്ട്ടം ആയ സ്ഥിതിക്ക് ഇനി അവർ തമ്മിൽ ഒന്നാകട്ടെ…..
അവൾ മേശമേൽ തല ചായ്ച്ചു കിടക്കുക ആണ്..
ഒരു കരസ്പർശം തോളിൽ പതിഞ്ഞതും അവൾ ഞെട്ടി എഴുനേറ്റു..
സേതു ഏട്ടൻ ആയിരുന്നു..
അവൾ വേഗം കണ്ണുനീർ ഒപ്പി..
“പദ്മ…. ”
അവൻ അവളെ വിളിച്ചു..
അവൾ പക്ഷെ മുഖം കുനിച്ചു നിന്നതേ ഒള്ളു..
“ഇവിടെ നോക്ക് ”
അവൻ അവളുടെ താടി പിടിച്ചു ഉയർത്തി.
“നിനക്ക്,,,,,,, ആ സാറിനോട് അത്രയ്ക്ക് ഇഷ്ടം ആയിരുന്നു എങ്കിൽ ഈ വിവരം ഇവിടെ പറയാമായിരുന്നു ഇല്ല്യേ… ”
പെട്ടന്ന് ഉള്ള അവന്റെ ചോദ്യത്തിൽ അവൾ പതറി പോയി…
സേതു ഏട്ടാ….. ഞാൻ.. എന്നോട്…
“സാരമില്ല…. നിന്റെ ഉള്ളിൽ എന്തോ വലിയ വിഷമം ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു… പക്ഷെ.. അതു കണ്ടെത്തുവാൻ ഞാൻ വൈകി… ”
“ഏട്ടാ….. ഏട്ടൻ വിചാരിക്കുന്നത് പോലെ.. അത്രയ്ക്ക്…… ”
അവൾ കരഞ്ഞു..
“മ്മ്.. ഇനി ഒന്നും പറയേണ്ട.. ഞാൻ എല്ലാ കാര്യങ്ങളും അമ്മാവനോട് പറയാം.. m%
“അതിന്റെ ഒന്നും ആവശ്യം ഇനി ഇല്ല ഏട്ടാ..സാറിന്റെ വേളിയും ഏറെക്കുറെ ആയി…. “അവൾ,, പൂജയും ആയി ബന്ധപ്പെട്ട കാര്യങ്ങൾ അവനോട് സംസാരിച്ചു.
ദയവ് ചെയ്ത് ഇതൊന്നും അച്ഛൻ അറിയരുത്,,,, എന്നെ എല്ലാവരും വെറുക്കും…. “അവൾ അവന്റെ മുന്നിൽ കൈ കൂപ്പി..
“എന്താ കുട്ടി നിയ് ഈ കാണിക്കുന്നത്.. “അവൻ അവളെ ആശ്വസിപ്പിച്ചു.
“സാരമില്ല…. ഞാൻ അയാളെ ഒന്ന് കണ്ടു നോക്കാം…. എന്തെങ്കിലും വഴി കാണാതെ ഇരിക്കില്ല… ‘
“വേണ്ട ഏട്ടാ… ഇനി അത് ഒന്നും വേണ്ട… ആ പൂജയുടെ ആകെ ഉള്ള പ്രതീക്ഷ സാറിൽ ആണ്.. അത് ഞാൻ ആയിട്ട് തടസപ്പെടുത്തുക ഇല്ല… ”
അവൾ പറഞ്ഞു.
“ഇപ്പോൾ പദ്മ ഉറങ്ങുക.. നേരം ഒരുപാട് ആയില്ലേ… നാളെ കാണാം… ”
അവൻ അവളോട് പറഞ്ഞിട്ട് മുറി വിട്ട് ഇറങ്ങി.
ആ രാത്രിയിൽ സേതുവിന് ഉറങ്ങാൻ കഴിഞ്ഞില്ല..
മനസ് ആകെ തകർന്ന് ഇരിക്കുന്നു..
എന്തായാലും എന്തൊക്കെയോ നഷ്ടപ്പെടാൻ പോകുന്നതിനെ കുറിച് അവൻ ചിന്തിച്ചിരുന്നു..
അത് ഒക്കെ സത്യം ആയി മാറുക ആണ്..
ഒരു കാര്യം അവൻ തീർച്ചപെടുത്തി.
താൻ sidhuvine നേരിൽ കണ്ടു സംസാരിക്കുന്നു…
അതു കഴിഞ്ഞു ബാക്കി കാര്യം..
അവൻ കണ്ണുകൾ അടച്ചു..
പദ്മയുടെ കണ്ണുനീർ ധാര ധാര ആയി ഒഴുകി..
സേതു ഏട്ടൻ എല്ലാം അറിഞ്ഞിരിക്കുന്നു..
ഇനി എന്തൊക്കെ ആകും തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്ന് അവൾ ഓർത്തു..
സാറിന് ഫോൺ നമ്പർ കൊടുക്കാൻ പോയ ആ നശിച്ച നിമിഷം… അത് കാരണം ആണ് 0ഇങ്ങനെ ഒക്കെ സംഭവിച്ചത്…
ഹോ.. ന്റെ നാഗത്താണെ… എന്തൊരു വിധി ആണ് ഇതൊക്ക… ഇങ്ങനെ പരീക്ഷിക്കാൻ ഞാൻ എന്ത് തെറ്റാ നിന്നോട് കാട്ടിയെ
നാല് മാസം മുൻപ് ആ സാർ വരാനും ഇങ്ങനെ ഒക്കെ സംഭവിയ്ക്കാനും… ഒക്കെ ഓരോ കാരണങൾ..
അവൾക്ക് ആണെങ്കിൽ എന്ത് ചെയണം എന്നൊരു ഊഹവും കിട്ടിയില്ല..
രാത്രിയിൽ എപ്പോൾ ആണ് ഉറങ്ങിയത് എന്ന് അവൾക്ക് പോലും അറിയില്ല………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…