മുറപ്പെണ്ണ്: ഭാഗം 21
രചന: മിത്ര വിന്ദ
നാല് മാസം മുൻപ് സിദ്ധു.സാർ വരാനും ഇങ്ങനെ ഒക്കെ സംഭവിയ്ക്കാനും… ഒക്കെ ഓരോ കാരണങൾ..
അവൾക്ക് ആണെങ്കിൽ എന്ത് ചെയണം എന്നൊരു ഊഹവും കിട്ടിയില്ല..
രാത്രിയിൽ എപ്പോൾ ആണ് ഉറങ്ങിയത് എന്ന് അവൾക്ക് പോലും അറിയില്ല..
കാലത്തെ കുളത്തിൽ പോയി മുങ്ങി നിവർന്നു ഈറനോടെ അവൾ കാവിൽ പോയി തൊഴുതു..
“നിനക്ക് എന്തെ കുട്ട്യേ സുഖം ഇല്ലേ… ആകെ മുഖം ഒക്കെ വല്ലാണ്ട്… “അപ്പച്ചി അവളെ നോക്കി..
“ഇല്ല അപ്പച്ചി.. ഒക്കെ തോന്നൽ ആണ്.. ”
കാലത്ത് എല്ലാവരും ഒരുമിച്ചു ഇരുന്ന് ഭക്ഷണം കഴിക്കുക ആയിരുന്നു..
അവൾ നോക്കിയപ്പോൾ സേതുവിനെ അവിടെ ഒന്നും കണ്ടില്ല..
“സേതു ഏട്ടൻ എവിടെ… “അവൾ ആരോടെന്നല്ലാതെ ചോദിച്ചു..
“അവൻ കാലത്തെ ടൌൺ വരെ പോയി.. എന്തൊക്കെയോ മെയിൽ അയക്കണം…..ഇവിടെ റേഞ്ച് കുറവ് ആണ് എന്ന്… $
“തനിച്ചു ആണോ പോയത്… “?
“മ്മ്.. അതേ… എന്തേയ്… മോൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടായിരുന്നോ… ”
“ഹേയ്.. ഇല്ല്യ
.ഞാൻ just ചോദിച്ചു… അത്രയും ഒള്ളു.. “അവൾ കൈ കഴുകി എഴുനേറ്റു..
“ഹോ….. സേതുഏട്ടനെ കാണാതെ ഇരിക്കാൻ പറ്റില്ല അല്ലെ,,,,, അമ്മേ ഇതു കേട്ടോ… “അപ്പച്ചി കളിയായി പറഞ്ഞു..
പദ്മയുടെ ഉള്ളിൽ എന്തൊക്കെയോ ഭയം നിഴലിച്ചു.
സാറിന്റെ വീട് ഒക്കെ നേരത്തെ തന്നെ സേതു ഏട്ടൻ ചോദിച്ചു അറിഞ്ഞിരുന്നു..
പക്ഷെ… പക്ഷെ…. ഇനി…. അവിടെ എങ്ങാനും..
ഈശ്വരാ…. അരുതാത്തത് ഒന്നും സംഭവിക്കരുത്….
“മോളേ… പദ്മ…. ”
അമ്മ അവൾക്ക് അരികിലേക്ക് വന്നു..
“മോളെ… അപ്പച്ചി പറഞ്ഞത് മറ്റന്നാൾ നമ്മൾക്ക് ഡ്രസ്സ് എടുക്കാൻ പോകാം എന്ന്… ഇനി ഒരുപാട് വൈകി കൂടാ….. കാര്യങ്ങൾ എല്ലാം കിടക്കുക അല്ലെ.. ”
.”മ്മ്… അതൊക്ക എന്താണ് എന്ന് വെച്ചാൽ അമ്മ പറഞ്ഞാൽ മതി.അമ്മയ്ക്ക് ഇഷ്ട്ടം ഉള്ളത് നോക്ക് എടുത്തോ.. . ”
“അങ്ങനെ ആണോ… നിന്റെ ഇഷ്ടം അല്ലെ പ്രധാനം.. ”
“പിന്നല്ലാതെ
എന്റെ മോൾടെ ഇഷ്ടത്തിന് ആണ് എടുക്കുന്നത്.. അല്ലാതെ ഞങ്ങൾ ആണോ എല്ലാം തീരുമാനിക്കുന്നത്.. ‘
“അതല്ല അപ്പച്ചി.. ”
“ഏതല്ല… ”
“നി ഈ new ജനറേഷൻ ഒന്നും അല്ലെ കുട്ടി…. ഇപ്പോൾ എന്തൊക്കെ ട്രെൻഡ് ആണ്.. നി നെറ്റിൽ നോക്ക്… കാണാം ഒരുപാട് ഡ്രസ്സ് പാറ്റേൺ.. “അപ്പച്ചി ആണെങ്കിൽ പറഞ്ഞാലും പറഞ്ഞാലും തീരില്ല…
എല്ലാവരും ആഘോഷ തിമിർപ്പിൽ ആയി എന്ന് പദ്മക്ക് തോന്നുന്നു
അവൾ റൂമിൽ എത്തിയതും വേഗം സേതുവിൻറെ നമ്പറിൽ വിളിച്ചു..
“ഹലോ.. ”
“സേതു ഏട്ടാ… ഏട്ടൻ ഇതു എവിടെ ആണ്.. ”
“ഞാൻ ടൗണിൽ ആണ്.. എന്താണ് പദ്മ.. m”
“ഏട്ടാ… ഏട്ടൻ ഇനി ഒരിടത്തും പോകേണ്ട…… സാറിനെ കാണുകയും അരുതേ…. എനിക്ക് ഇനി ആ റിലേഷൻ വേണ്ട… ”
“ഞാൻ അതിനു സാറിനെ കാണാൻ ഒന്നും വന്നത് അല്ല.. ”
“സത്യം ആണോ… ”
“മ്മ്.. നി ഫോൺ വെയ്ക്കുക ”
“സേതുവേട്ട… ”
“പറയു… എന്താണ് പദ്മ.. ”
“അത് പിന്നെ,,,, ഏട്ടാ ഈ കാര്യങ്ങൾ ഒരിക്കലും ഏട്ടൻ ആരോടും പറയരുത്… ”
“ഇല്ല്യ…. ”
“ഞാൻ വിശ്വസിച്ചോട്ടെ… ”
“ഉവ്വ്.. ”
അവൻ ഫോൺ കട്ട് ചയ്തു..
പദ്മക്ക് അപ്പോൾ ആണ് ശ്വാസം നേരെ വീണത്..
ന്റെ ഈശ്വരാ.. ഞാൻ ഒരുപാട് ഭയപ്പെട്ട്… എങ്ങാനും ഏട്ടൻ സാറിനെ കാണുമോ….. അതായിരുന്നു അവളുടെ ആകുലത..
*****
അതേ സമയം സിദ്ധു വും ആയിട്ട് കാര്യങ്ങൾ എല്ലാം പറയുക ആയിരുന്നു സേതു..
സിദ്ധു തന്റെ അവസ്ഥ അവനോട് വിശദീകരിച്ചു…
ഒരുപാട് സമയം അവർ കാര്യങ്ങൾ ഗൗരവത്തോടെ സംസാരിച്ചു..
ഒടുവിൽ എല്ലാം പറഞ്ഞു ഉറപ്പിച്ചു ആണ് സേതു മടങ്ങിയത്..
***—–***
ഇന്നാണ് പദ്മയ്ക്കും സേതുവിനും ഉള്ള വിവാഹ ഡ്രസ്സ് എടുക്കുന്ന ദിവസം..
എല്ലാവരും കാലത്ത് തന്നെ പുറപ്പെട്ടു..
പദ്മയ്ക്ക് ആയി ഓറഞ്ച് കളർ ഉള്ള കാഞ്ചീപുരം പട്ടുസാരി ആണ് എടുത്തത്, അതിന് കോൺട്രാസ്റ് കളർ ബ്ലൗസും…
സെയിൽസ് ഗേൾ അവളെ അതു സെറ്റ് ചെയ്ത് കാണിച്ചപ്പോൾ എല്ലാവരും കണ്ണ് എടുക്കാതെ ആണ് നോക്കി ഇരുന്നത്..
കസവിന്റെ സെറ്റും മുണ്ടും പച്ച നിറം ഉള്ള ബ്ലൗസും ആണ് അടുത്തതായി എടുത്തത്..
വീണ്ടും രണ്ട് പട്ടുസാരികൾ കൂടെ അവർ എടുത്ത്
.
ഡ്രസ്സ് എടുത്തു കഴിഞ്ഞു എല്ലാവരും വീട്ടിൽ എത്തിയപ്പോൾ തന്നെ നേരം രാത്രി ആയിരുന്നു..
അങ്ങനെ ദിവസങ്ങൾ പിന്നിടുക ആണ്.
സേതുവിനും അവരുടേതായ രീതിയിൽ ഉള്ള ഡ്രസ്സ് ഒക്കെ ആണ് എടുത്തത്……….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…