Novel

മുറപ്പെണ്ണ്: ഭാഗം 22

രചന: മിത്ര വിന്ദ

അങ്ങനെ ദിവസങ്ങൾ പിന്നിടുക ആണ്.

പദ്മയ്ക്ക് ട്രഡീഷണൽ രീതിയിൽ ഉള്ള കുറേ ഏറെ ആഭരണങ്ങൾ ഗിരിജയുംl വസുന്ദരയമ്മയും കൂടി തട്ടാനെ കൊണ്ട് പണി കഴിപ്പിച്ചു വെച്ചിരുന്നു..

ഇതും പോരാഞ്ഞു കുറേ ചെട്ടിനാട് കളക്ഷൻ കൂടി വിശ്വനും ഗിരിജ യും പോയി എടുത്തു..

“എന്റെ മകൾക്ക് ഒരു കുറവും വരുത്തരുത്.. അതാണ് എന്റെ ആഗ്രഹം… ”

“ന്റെ കുട്ടി എന്നും സൗഖ്യം ആയി കഴിഞ്ഞാൽ മതി,, അത് മാത്രം ഒള്ളു എനിക്ക് പ്രാർത്ഥന.. ”

ഗിരിജയുടെ കണ്ണുകൾ നിറഞ്ഞു വന്നു..

“നി എന്തിനാ കരയുന്നത്… ”

“അതു പിന്നെ,,,, എന്റെ കുഞ്ഞിനെ ഇത്രയു ദൂരം അയക്കുന്നത് ഓർക്കുമ്പോൾ… ”

“അതിനു രണ്ട്മാസം കഴിഞ്ഞാൽ അവൾ ഇങ്ങട് വരില്ല്യേ ”

“വരും എന്നൊക്ക സേതു ഇപ്പോൾ പറയും…അവസാനം ഇനി അവനു അവിടെ ഉപേക്ഷിച്ചു വരാൻ പറ്റില്ലന്ന് പറയുമോ ഏട്ടാ.. ”

“ഹേയ്… നി ഇതു എന്തൊക്ക ആണ് പറയുന്നത്… അവനോട് എല്ലാം പറഞ്ഞു സമ്മതിപ്പിച്ചത് അല്ലെ… പിന്നെ എന്തെ.. ”

.”ഞാൻ എന്റെ വിഷമം കൊണ്ട് പറഞ്ഞത് ആണ് ഏട്ടാ… ക്ഷമിക്ക്.. ”

“എനിക്കുo ഒരുപാട് സങ്കടം ഉണ്ട്… പക്ഷെ എന്ത് ചെയ്യാൻ.. പെൺകുട്ടികൾ ഉള്ള അച്ഛനമ്മമാർ എല്ലാവരും ഈ ദുഃഖം അനുഭവിക്കേണ്ടവർ ആണ്.. എന്തായാലും അവരെ മറ്റൊരുവന്റെ കൈയിൽ ഏല്പിക്കേണ്ടത് അല്ലെ… “അതു പറഞ്ഞപ്പോൾ അയാളുടെ ശബ്ദം ഇടറി..

****

പദ്മ യും സേതുവിന്റ് പെണ്ണായി മാറുവാൻ ഉള്ള തയ്യറെടുപ്പിൽ ആണ്..

ഇല്ലത്തും ഓരോരോ ഒരുക്കങ്ങൾ ഒക്കെ തുടങ്ങി..

ഇതിനോടിടയ്ക്ക് സേതുവും അവന്റ അമ്മയു കൂടി ടൗണിൽ ഒരു വീട് എടുത്തു..

കാരണം പെണ്ണിനെ വിവാഹം കഴിച്ചു കൊണ്ട് പോകേണ്ടത് സ്വന്തം വീട്ടിലേക്ക് അല്ലെ..

അതുകൊണ്ട് ആണ് അവർ വീട് എടുത്ത് മാറിയത്. തന്നെയുമല്ല
കുറച്ചു കഴിഞ്ഞു ഡൽഹിയിൽ നിന്ന് ഇങ്ങോട്ട് താമസം മാറേണ്ടി വരുകയും വേണം

സേതു ഇടയ്ക്ക് ഒക്കെ പദ്മയെ വിളിക്കും, സംസാരിക്കും…. അത്യാവശ്യത്തിനു മാത്രം… അത്രയും ഒള്ളു…

അവൾ മെല്ലെ സാറിനെ മനസ്സിൽ നിന്ന് പറിച്ചു മാറ്റി…

ഇപ്പോൾ മനസ്സിൽ ഒറ്റ രൂപo മാത്രമേ ഒള്ളു.. അതു സേതു ഏട്ടൻ മാത്രം ആണ്..

അങ്ങനെ അവരുട രണ്ടാളുടെയും വിവാഹം വന്നെത്തി..

എല്ലാവരും ആഘോഷത്തിമിർപ്പിൽ ആണ്..

സേതുവിന് മാത്രം ആകെ മനസികപിരിമുറുക്കം ആണ്..
അവൻ അപ്പോൾ ഒരിക്കൽ കൂടി സിദ്ധു വിനെ വിളിച്ചു.

അവനെ പക്ഷെ ലൈൻഇൽ കിട്ടിയില്ല..

കാലത്തെ തന്നെ ഗിരിജയുടെ ബന്ധത്തിൽ പെട്ട ഒരു പെൺകുട്ടി ആണ് പദ്മയെ അണിയിച്ചു ഒരുക്കുവാൻ വന്നത്.

കാഞ്ചീപുരം പട്ടും നിറയെ ആഭരങ്ങളും tl മുല്ലപ്പൂവും ഒക്കെ ചൂടി അവൾ ഒരു ദേവതയെ പോലെ ശോഭിച്ചു.

എല്ലാവരുടെയും കണ്ണുകൾ അവളിൽ ആയിരുന്നു.

നാഗത്തന്റെ മുന്നിൽ ആണ് അവൾ ആദ്യം പോയി പ്രാർഥിച്ചത്..

“ന്റെ നാഗത്താണെ… എന്റെ മനസ്സിൽ ഇടയ്ക്ക് സിദ്ധു സാർ വന്നു എങ്കിലും ഇപ്പോൾ ന്റെ ഈ ജീവൻ നിറയെxcന്റെ സേതു ഏട്ടൻ ആണ്… ഏട്ടനും ആയി ഒരു നല്ല ജീവിതം എനിക്കു നൽകേണമേ… ഈ അടിയന് കാവൽ ആയി നി എപ്പോളും ന്റെ കൂടെ വേണം… ”

മുത്തശ്ശന്റെയുംമുത്തശ്ശിയുടെയും
അച്ഛന്റെയും അമ്മയുടെയും ഒക്കെ കാൽ തൊട്ട് വന്ദിച്ചു അവൾ കതിർമണ്ഡപത്തിൽ സേതുവിൻറെ അരികിൽ ആയി ഇരുന്നു.

വളരെ ആഡംബരം നിറഞ്ഞ വിവാഹം ആയിരുന്നു അവരുടേത്..

വിശ്വനാഥന്റെ ഒരുപാട് സുഹൃത്തുക്കൾ വിവാഹത്തിന് എത്തി ചേർന്നിരുന്നു..

പറഞ്ഞ മുഹൂർത്തത്തിൽ സേതു അവളുടെ കഴുത്തിൽ താലി ചാർത്തി.

ആരവങ്ങളുടെയും ആർപ്പുവിളിയുടെയും അകമ്പടിയോടെ രണ്ടാളും കതിര്മണ്ഡപം വലം ചുറ്റി..

അവളുടെ കരങ്ങൾ ഒരു പൂവ് പോലെ മൃദുലം ആയി ആണ് അവനു തോന്നിയത്..

ഫോട്ടോഗ്രാഫേഴ്സ് അവരെ രണ്ടാളെയും പൊതിഞ്ഞു..

സേതുവിനോട് ചേർന്ന് നിന്ന് അവൾ ഫോട്ടോ എടുക്കുക ആണ്..

“ഇത്രയും അടുത്ത് നിൽക്കേണ്ട… ”
പെട്ടന്ന് അവൻ അവളുടെ കാതിൽ പിറുപിറുത്തു..

അവൾ ഒന്നും മനസിലാകാത്ത പോലെ അവനെ നോക്കി..

“നിന്നോട് പറഞ്ഞത് മനസിലായില്ലേ… “അവൻ അവളെ കടുപ്പിച്ചു നോക്കി..

പെട്ടന്ന് തന്നെ അവൾ അവനിൽ നിന്ന് അകന്ന് മാറി..

ഹ.. എന്താണ് ഇതു
.. ആ കുട്ടി നിന്നത് കറക്റ്റ് ആയിട്ട് ആയിരുന്നു… “ഫോട്ടോഗ്രാഫർ വന്നു സേതുവിനെ നോക്കി..

“ഇങ്ങനെ ഒക്കെ മതി…. നിങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ എടുത്താൽ മതി… “അവൻ അയാളോട് ദേഷ്യപ്പെട്ട്. …….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button