മുറപ്പെണ്ണ്: ഭാഗം 23
Sep 8, 2024, 21:46 IST

രചന: മിത്ര വിന്ദ
"എന്താണ് സേതുവേട്ട.... ന്ത് പറ്റി.." "എന്ത് പറ്റാൻ..... നേരം പോകുന്നു... ഇല്ലത്തു കേറേണ്ട മുഹൂർത്തം ആയി വരുന്നു.. " "അതിനു എന്താണ്.... സമയം ആകുമ്പോൾ അച്ഛൻ പറയും.. " "മ്മ്... ഇനി അതും കൂടി ഞാൻ അനുസരിക്കാം... "അവൻ മുഖം തിരിച്ചു. പദ്മയുടെ കണ്ണുകൾ നിറഞ്ഞു. ഈശ്വരാ.. ഇതു എന്താണ് സേതു ഏട്ടൻ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്... ഇതുവരെ മുഖം കറുത്ത് എന്നോട് ഒന്നും സംസാരിച്ചിട്ടില്യത്താ ആൾ.. അവൾക്ക് വല്ലാത്ത വിഷമം തോന്നി.. സദ്യ കഴിച്ചപ്പോളും ഏട്ടൻ അവളോട് സംസാരിച്ചില്ല.. പുറപ്പെടാൻ നേരം പാവം പദ്മ വിങ്ങി പൊട്ടി.. "ന്തേ.. ന്റെ കുട്ടി കരയുന്നത്.... ഇന്ന് കാലത്തെ വരെ ഞാൻ കരഞ്ഞു കൊണ്ട് ഇറങ്ങില്ല എന്ന് പറഞ്ഞ ആൾ അല്ലെ.. " മുത്തശ്ശൻ അവളെ ആശ്വസിപ്പിച്ചു.. എങ്കിലും അവൾ അച്ഛന്റെ മുന്നിൽ വന്നപ്പോൾ പൊട്ടി കരഞ്ഞു.. അച്ഛൻ അപ്പോൾ സേതുനെ വിളിച്ചു . "മോനെ... " "എന്താണ് അമ്മാവാ... " "ന്റെ കുട്ടി ഇന്ന് വരെ ഒരു കാര്യത്തിനും വിഷമിച്ചിട്ടില്ല.... അവളുടെ എല്ലാ ആഗ്രഹവും സാധിപ്പിച്ചാണ് ഞാൻ അവളെ വളർത്തിയത്..... ഇന്ന് മുതൽ ന്റെ പദ്മമോൾ മോന്റെ കൈകളിൽ സുരക്ഷിത ആയിരിക്കും എന്ന് എനിക്കു ഉറച്ചു വിശ്വാസം ഉണ്ട്.... " അയാൾ അവളുടെ കൈകൾ അവനിൽ ഏൽപ്പിച്ചു.. "മോളുടെ എല്ലാ ആഗ്രഹവും സാധിപ്പിച്ചപ്പോൾ പ്രധാനപ്പെട്ട ആഗ്രഹം മാത്രം അച്ഛൻ അറിഞ്ഞില്ല... " കാറിന്റെ അടുത്തേക്ക് നടന്നപ്പോൾ അവൻ അവളെ നോക്കി പരിഹസിച്ചു.. പദ്മ ഞെട്ടിപോയി.. സേതു ഏട്ടന്റെ ദേഷ്യം അപ്പോൾ സാറിന്റെ കാര്യം ഓർത്തു ആണോ.. താൻ... താൻ പക്ഷെ ആ കാര്യങ്ങൾ എപ്പോൾ മനസ്സിൽ നിന്ന് ഇറക്കി.. തന്റെ മനസിൽ സേതുഏട്ടൻ മാത്രം ഒള്ളു.. അത്.. അത്... സേതുഏട്ടന് അറിയില്ല...... അവൾക്ക് ആണെങ്കിൽ എന്ത് ചെയണം എന്ന് അറിയില്ലാരുന്നു.. കാറിൽ കയറി അപരിചിതരെപോലെ അവർ ഇരുന്ന്.. അപ്പച്ചി ആണെങ്കിൽ ആരതിയുഴിഞ്ഞു കത്തിച്ചു വെച്ച നിലവിളക്ക് അവളുടെ കൈയിൽ കൊടുത്തു.. അവൾ അതു ഇരുകൈകളും കൊണ്ട് മേടിച്ചു പൂജ റൂമിൽ വെച്ചു.. അവിടെയും ചെറിയൊരു ഫങ്ക്ഷന് ഉണ്ടായിരുന്നു.. ദേവകിയുടെ a ഭർത്താവായ പരമേശ്വരന്റെ കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ആയിരുന്നു അതിഥികൾ.. "മോളേ... "എന്താണ് അപ്പച്ചി.. " "മോൾ പോയി ഡ്രസ്സ് മാറി വരൂ... ഫങ്ക്ഷന് ഇടാൻ ഉള്ള ലെഹെങ്ങ വാർഡ്രോബിൽ ഇരിപ്പുണ്ട്.... " "ഉവ്വ് അപ്പച്ചി... " അവൾ അപ്പച്ചി കാണിച്ചു കൊടുത്ത റൂമിൽ പോയി.. കുറച്ച് പെൺകുട്ടികൾ ചേർന്ന് അവളുടെ ഡ്രസ്സ് മാറുവാൻ അവളെ സഹായിച്ചു.. ഡ്രസ്സ് എല്ലാം മാറിയിട്ട് അവൾ വെറുത അവിടെ കിടന്ന കസേരയിൽ ഇരുന്നു.. കുറച്ചു കഴിഞ്ഞു സേതു ഡ്രസ്സ് മറുവാനായി വന്നു.. അവൻ അവളെ നോക്കുക പോലും ചെയ്തില്ല.... "സേതുവേട്ടാ... " "മ്മ് ..." "എന്നോട് ദേഷ്യം ആണോ... " "എന്തിനു.... " "അത് പിന്നെ.... എന്നോട് എന്താണ് ഏട്ടൻ ഒന്നും സംസാരിക്കാത്ത " "ഞാൻ സംസാരിച്ചുവല്ലോ.... " "അതല്ല... ഏട്ടൻ എന്നോട് വെറുപ് കാണിക്കുന്നത് " "വെറുപ്പോ.... ഞാൻ എപ്പോൾ ആണ് വെറുപ്പ് കാട്ടിയത് " "എനിക്ക്... എനിക്ക് അങ്ങനെ തോന്നി... " "ഒക്കെ നിന്റെ തോന്നൽ ആണ് "അതു പറഞ്ഞു അവൻ വെളിയിലേക്ക് പോയി. പദ്മയും അവനെ പിന്തുടർന്ന്.. ഫങ്ക്ഷൻ കഴിഞ്ഞപ്പോൾ രാത്രി ഒരുപാട് വൈകി.. 9മണി കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയപ്പോൾ.. "ഹോ... ന്റെ കുട്ടി ആകെ മടുത്തു.... " ദേവകി അവളെ തഴുകി.. "ഹേയ്.. ഇല്ല അപ്പച്ചി.. ഒക്കെ തോന്നൽ ആയിരിക്കും... " "മോളെ... എങ്കിൽ നിങ്ങൾ രണ്ടാളും പോയി കിടക്കുക... മടുത്തു ഇല്ലേ മോനെ.. " "മ്മ്... ടയേഡ് ആയി അമ്മേ... ഇനി പോയി കിടക്കാൻ പോകുക ആണ്... " സേതു കോട്ടുവാ ഇട്ട്.. "മ്മ്.. പോയി കിടക്കു മോളേ... good night... " രേണു ചേച്ചി കൊടുത്ത ഒരു glass പാലും ആയി പദ്മ മിടിക്കുന്ന ഹൃദയത്തോടെ റൂമിൽ പോയി.. ആരൊക്കെയോ ചേർന്ന് മുറി എല്ലാം അലങ്കരിച്ചു.. കുറേ ഏറെ മുല്ലപ്പൂക്കളും റോസാപൂക്കളും എല്ലാം വിതറി ഇട്ടിട്ടുണ്ട് ബെഡിൽ.. ഒരു തളികയിൽ കുറെ ഏറെ പഴങ്ങളും വെച്ചിട്ടുണ്ട്.. അവൾ ചെന്നപ്പോൾ സേതു ഡ്രസ്സ് മാറുക ആണ്.. പെട്ടന്ന് അവളെ കണ്ടതും അവൻ ചമ്മി.. അവളും വേഗം തിരിഞ്ഞു നിന്ന്.. അവളുടെ ചുണ്ടിലും ഒരു ചിരി വിടർന്നു.. ഡ്രസ്സ് മാറിയിട്ട് സേതു അവളെ വിളിച്ചു.. അവൾ അല്പം നാണത്തോടെ അവന്റെ അരികിലേക്ക് വന്നു.........തുടരും....