Novel

മുറപ്പെണ്ണ്: ഭാഗം 24

രചന: മിത്ര വിന്ദ

“പദ്മ…… ”

“എന്തോ…. ”

“നി ഡ്രസ്സ്‌ മാറി വരൂ… ഡെയിലി യൂസ് നു ഉള്ളത് എല്ലാം അവിടെ ഉണ്ട്..

അവൻ പറഞ്ഞപ്പോൾ അവൾ അവിടെ നിന്ന് ഏതോ ഒരു ജോഡി ഡ്രസ്സ്‌ എടുത്ത്.

ആകെ മടുത്തു നിന്നത് കൊണ്ട് അവൾ പോയി ഒന്ന് കുളിച്ചു..

കുളി കഴിഞ്ഞു ഡ്രസ്സ്‌ ഒക്കെ മാറി വന്നപ്പോൾ അവൾക്ക് ഒരു ഫ്രഷ്‌നെസ് തോന്നി..

സേതു ആരെയോ ഫോണിൽ വിളിക്കുക ആണ്..

താൻ എന്തിനു ആണ് സേതു ഏട്ടനെ പേടിക്കുന്നത്… ചെറുപ്പം മുതൽ താൻ കാണുന്ന ആൾ അല്ലെ…

ഇനി ഏട്ടന് ആണെങ്കിൽ തനിക്കു ഏട്ടനോട് സ്നേഹം ഇല്ലന്ന് ആണ് തോന്നൽ എങ്കിൽ ഇന്ന് തന്നെ എല്ലാം തുറന്ന് പറഞ്ഞു തനിക്ക് ഏട്ടനെ ബോധ്യപെടുത്തണം എന്ന് അവൾ തീർച്ചപ്പെടുത്തി..

മെല്ലെ അവൾ അവന്റെ പിന്നിൽ പോയി നിന്ന്..

അവൾ അവന്റെ കണ്ണുകൾ തന്റെ കൈകളാൽ ഒളിപ്പിച്ചു..

കുഞ്ഞുനാളിൽ താൻ ചെയുന്ന പ്രവർത്തി ആയിരുന്നു ഇതു..

അപ്പോൾ എന്നും സേതു ഏട്ടൻ തന്റെ കാതിൽ പിടിച്ചു വേദനിക്കാതെ ഒരു നുള്ള് തരും..

പക്ഷെ… ഇന്ന് അത് ഉണ്ടായില്ല…

പകരം സേതു, അവന്റെ കൈയിൽ ഇരുന്ന ഫോൺ അവൾക്ക് കൈമാറി..

“ഇതാ.. ഈ കാൾ നിനക്ക് ഉള്ളത് ആണ്.. $

“ആരാണ്… ”

“ദ നോക്ക്… ”

“ഹെലോ… ”

അവൾ ഫോൺ എടുത്തു കാതോട് ചേർത്ത്..

“ഹെലോ… പദ്മതീർത്ഥ… ”

സിദ്ധു ആയിരുന്നു അത്..

“സാർ……..

“Yes… ഞാൻ ആണ്… എല്ലാ കാര്യങ്ങളും ഞാൻ സേതുവിനോട് പറഞ്ഞു… ഇയാൾ അത് ഒക്കെ അനുസരിക്കണം… ”

“എന്താണ് സാർ… എനിക്ക് ഒന്നും മനസിലാകുന്നില്ല…

“ഒക്കെ സേതു പറയും… ഇയാൾ വിഷമിക്കണ്ട… ഞാൻ ഇല്ലേ കൂടെ….

സിദ്ധു വിന്റെ ആ സംസാരത്തിൽ അവൾക്ക് എന്തോ പന്തികേട് തോന്നി..

“ഒക്കെ.. പദ്മ… ഞാൻ വെയ്ക്കുക ആണ്.. ഒരുപാട് നേരം ആയില്ലേ… ”

അവൻ ഫോൺ കട്ട്‌ ചെയ്തു. y

“എന്താണ് ഏട്ടാ… എന്താണ് സാർ പറയുന്നത്… ”

അവൾ സേതുവിനെ നോക്കി.

“നി ഇവിടെ വന്നു ഇരിക്കുക.. ”

അവൻ കട്ടിലിന്റെ ഓരത്തേക്ക് വിരൽ ചൂണ്ടി..

അവളുടെ ഹൃദയം മിടിച്ചു..

“എന്താ ഏട്ടാ… ”

സിദ്ധാർഥ് സാർ എന്ത് പറഞ്ഞു..

“ഏട്ടൻ എല്ലാ കാര്യങ്ങളും പറയും എന്ന്… ”

“മ്മ്…… ”

“എന്താണ് പറയാൻ ഉള്ളത്… ഏട്ടൻ പറയു… ”

“പദ്മ….. അതു പിന്നെ….. ഞാൻ പല തവണകളിൽ സാറിനെ കണ്ടിരുന്നു…. നിന്റെ ഇഷ്ടത്തിന്റ ആഴം എത്ര ആണ് എന്ന് ഞാൻ സാറിനോട് പറഞ്ഞിരുന്നു…… ”

അവൻ അത് പറയുകയും അവൾ ഓടി വന്നു അവന്റെ വായ തന്റെ കൈകൾ കൊണ്ട് മൂടി..

“ഇനി ഇത് ഒന്നും പറയേണ്ട സേതുട്ടാ…. എനിക്കു അതു കേൾക്കാൻ താല്പര്യം ഇല്ല… ”

അവൻ അല്പം ബലമായി അവളുടെ കൈ വിടുവിച്ചു..

“നി ഞാൻ പറയുന്നത് മുഴുവനും കേൾക്കു…. എന്നിട്ട് തീരുമാനിക്ക്.. ”

അവൻ തന്നെ അവളെ കട്ടിലിൽ ഇരുത്തി..
ആഹ് സാർ, വളരെ പാവം ആണ്, വളരെ നല്ല മനുഷ്യനും, ഞാൻ ആ മനുഷ്യന്റെ മുന്നിൽ ഒന്നും അല്ല… അത്രയ്ക്ക് സ്വഭാവ ശുദ്ധി ഉള്ള ഒരു ആൾ ആണ് സാർ…… ”

അവൾ നിലത്തു മിഴികൾ ഊന്നി ഇരിക്കുക ആണ്..

“ഞാൻ പറയുന്നത് കുട്ടിയ്ക്ക് മനസിലാകുമെന്നുണ്ടോ… ”

അവൾ വെറുതെ ശിരസ്സ് ചലിപ്പിച്ചു.

‘സാറിന് കുട്ടിയോടും ഒരുപാട് ഇഷ്ടം ഉണ്ട്…….സാർ എന്നോട് പറഞ്ഞത് പൂജയുടെ അമ്മ മരിച്ചത് കൊണ്ട് ആറുമാസം എങ്കിലും കഴിയാതെ ഇനി വിവാഹം നടക്കില്ല എന്നാണ്…. ആ സമയത്തിന് ഉള്ളിൽ സാർ പൂജയോട് കാര്യങ്ങൾ എല്ലാ തുറന്നു പറയാം എന്ന്,,,,,,,, എന്നിട്ട് നിങ്ങൾ ഒന്നാകൂ പദ്മ… ”

പദ്മ ആണെങ്കിൽ ആദ്യം കാണുന്നവനെ പോലെ സേതുവിൻറെ മുഖത്തേക്ക് നോക്കി..

എന്ത് ആണ് പറയേണ്ടത് എന്ന് പോലും അവൾക്ക് അറിഞ്ഞു കൂടാ..

“ഈശ്വരാ… ഇതു എന്തൊരു പരീക്ഷണം ആണ്… ”

അവളുടെ ഹൃദയം നുറുങ്ങുന്നത് പോലെ വേദനിച്ചു..

“പദ്മ…. ”

അവൾ പക്ഷെ വിളി കേട്ടില്ല..

“നി വിചാരിക്കുന്നുണ്ടാകും, ഞാൻ ഇതെല്ലാം മുന്നേ എന്ത് കൊണ്ട് പറഞ്ഞില്ല എന്ന് അല്ലെ.. “?
സാറിന്റെ അമ്മയോട് ഈ കാര്യം പറഞ്ഞതിന് ശേഷം അമ്മയുടെ സമ്മതത്തോടെ മാത്രം സാർ ഈ തീരുമാനം പറയുക ഒള്ളു എന്ന് ആയിരുന്നു പറഞ്ഞത്… ”

“സാറിന്റെ അമ്മ സമ്മതം പറഞ്ഞത് ഇന്നലെ ആണ്…. ”

“മതി… എനിക്കു ഒന്നും കേൾക്കേണ്ട…. ”

അവൾ പിറുപിറുത്തു……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button