മുറപ്പെണ്ണ്: ഭാഗം 25

മുറപ്പെണ്ണ്: ഭാഗം 25

രചന: മിത്ര വിന്ദ

"സാറിന്റെ അമ്മയോട് ഈ കാര്യം പറഞ്ഞതിന് ശേഷം അമ്മയുടെ സമ്മതത്തോടെ മാത്രം സാർ ഈ തീരുമാനം പറയുക ഒള്ളു എന്ന് ആയിരുന്നു പറഞ്ഞത്... " "സാറിന്റെ അമ്മ സമ്മതം പറഞ്ഞത് ഇന്നലെ ആണ്.... " "മതി... എനിക്കു ഒന്നും കേൾക്കേണ്ട.... " അവൾ പിറുപിറുത്തു.. "നി.... അയാളെ എത്രമേൽ സ്നേഹിച്ചിരുന്നു.. അന്ന് രാത്രിയിൽ നിന്റെ ചങ്ക് പൊട്ടുന്ന വിഷമം ഞാൻ കണ്ടത് അല്ലെ..... അതുകൊണ്ട് ആണ് ഞാൻ.... " . "സേതുവേട്ടാ..... എനിക്ക് ഇനി ഒന്നും കേൾക്കണ്ട....... നിർത്തു... " "സാരമില്ല.... അഞ്ചു മാസത്തെ വിവാഹ ജീവിതം.. അത്കഴിഞ്ഞു നി സാറിന്റെ പെണ്ണ് ആകും..അപ്പോൾ എല്ലാ ദുഃഖവും മാറും.. ." "പ്ലീസ്... ഒന്ന് നിർത്തുന്നുണ്ടോ....." അവൾ കട്ടിലിന്റെ ഒരു ഓരത്തു വന്നു കിടന്ന്.... "പദ്മ.... " അവൻ വിളിച്ചു എങ്കിലും അവൾ ഒന്നും മിണ്ടാതെ കിടന്നു. സേതു കുറച്ചു സമയം ആ കിടപ്പ് നോക്കി നിന്ന്.. അവളെ വാരിപ്പുണർന്നു അവളുടെ നെറുകയിൽ ആഴത്തിൽ ചുംബിക്കാൻ കൊതിച്ച മനസ് ആണ് തന്റേത്.. പക്ഷെ മറ്റൊരുവനെ അത്രമേൽ ഹൃദയത്തിൽ കൊണ്ട് നടന്ന തന്റെ പദ്മ.... അവൾക്ക് എന്നും തണലായി അയാൾ മതി..... അവൻ എത്രമാത്രം പ്രിയപ്പെട്ടവൻ ആണെന്ന് താൻ മനസിലാക്കി കഴിഞ്ഞത് ആണ്..ഒരിക്കലും അതിന് പകരം ആകില്ല തന്റെ സ്നേഹം.... പാൽ എടുത്തു കൊണ്ട് പോയി അവൻ വാഷ് ബേസിനിൽ കളഞ്ഞു. ലൈറ്റ് off ചെയ്തിട്ട് കട്ടിലിന്റെ മറുവശത്തു കിടന്ന്.. പദ്മയുടെ അടക്കിപ്പിടിച്ച തേങ്ങൽ ഉയർന്നു വരുന്നുണ്ട്.. അവൻ അത് കേട്ടതായി പോലും ഭാവിച്ചില്ല.. ***** കാലത്ത് അഞ്ചുമണി ആയപ്പോ പദ്മ ഉണർന്ന്.. അവൾ നോക്കിയപ്പോൾ സേതു ബെഡിൽ ഇല്ല.. അവൾ ചാടി എഴുനേറ്റു ചുറ്റും നോക്കി.. അവൻ കുളി കഴിഞ്ഞു വന്നു ഭസ്മം ധരിക്കുക ആണ്.. പെട്ടന്ന് ആണ് അവൾക്ക് തലേന്ന് രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ ഓർമ വന്നത്.. "ന്റെ നാഗത്താണെ... സമാധാനത്തോടെ ഒരു ജീവിതം ഈ ഉള്ളവൾക്ക് ഇല്ല എന്ന് ഇന്നലെ രാത്രി കൊണ്ട് മനസിലായി.. ആ തിരുമുല്പാടിന്റെ പ്രവചനം എത്ര സത്യം ആണ്.... "അവൾ ഓർത്തു. പദ്മ എഴുനേറ്റു ഒരു ജോഡി ഡ്രസ്സ്‌ ആയിട്ട് ബാത്‌റൂമിൽ കയറി.. തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ അവൾ വിറച്ചു പോയി. കുളി കഴിഞ്ഞു അവൾ ഒരു തരത്തിൽ നീലക്കണ്ണാടിയ്ക് മുന്നിൽ വന്നു നിന്ന്.. സീമന്ത രേഖയിൽ സിന്ദൂരം അണിഞ്ഞു അവൾ മുറിയ്ക്ക് പുറത്തു ഇറങ്ങി... സേതുവും അപ്പോൾ കിച്ചണിൽ ആയിരുന്നു.. അമ്മയുടെ അടുത്ത് നിന്ന് കോഫി മേടിക്കാൻ വന്നത് ആണ്.. "വേണ്ട വേണ്ട... നിന്റെ കൈയിൽ ഇപ്പോൾ തരുന്നില്ല.. ഇന്ന് മുതൽ ന്റെ കുട്ടി ആണ് നിനക്ക് കൊണ്ട് വന്നു കോഫി തരേണ്ടത്.... "എന്ന് പറഞ്ഞു കൊണ്ട് അവർ ചായക്കപ്പ് അവളുടെ കൈയിൽ കൊടുത്തു. "നി റൂമിൽ പോകു സേതു... ന്റെ കുട്ടി നിനക്ക് കൊണ്ട് വന്നു തരും... " "അമ്മയ്ക്ക് എന്താണ്... ഇതു എന്താണ് വല്ലോ മൂവി യും ആണോ.... " അവൻ പദ്മയുടെ വിരലിൽ പോലും സ്പർശിക്കാതെ കോഫി മേടിച്ചു കൊണ്ട് ഉമ്മറത്തേക്ക് പോയി. പദ്മ ആണെങ്കിൽ അപ്പച്ചിയുടെ കൂടെ ബ്രേക്ഫാസ്റ് ഒക്കെ ഉണ്ടാക്കുവാൻ ഉള്ള തയ്യാറെടുപ്പ് ആണ്. മസാലദോശ ആണ് ദേവകി ഉണ്ടാക്കുന്നത്.. അതിന് വേണ്ടി ഉള്ള കിഴങ്ങു, ക്യാരറ്റ് ,, നന്നായി വേവിച്ചു ഉടച്ചെടുത്തു വെച്ചിരിക്കുക ആണ്.. സവാള കനം കുറഞ്ഞു അരിഞ്ഞു വെച്ചിട്ടുണ്ട്.. പദ്മ ആണെങ്കിൽ പച്ചമുളകും, ചെറിയ കഷ്ണം ഇഞ്ചി ചതുരക്കഷ്ണം ആക്കി മുറിച്ചതും, വെളുത്തുള്ളി അരിഞ്ഞതും ഒക്കെ എടുത്ത് അപ്പച്ചിയുടെ കയ്യിൽ കൊടുത്തു. "മോൾ ഉണ്ടാക്കിക്കെ... അപ്പച്ചി ഒന്ന് നോക്കട്ടെ " അവൾ സന്തോഷത്തോടെ അത് ചെയുവാൻ തയ്യാറായി. എണ്ണ ചൂടായി കഴിഞ്ഞു, കടുകും ഉഴുന്നുപരിപ്പും, പൊട്ടുകടലയും, വറ്റൽമുളകും, കുറച്ചു ഉലുവയും ഒക്കെ കൂടി വര്ത്തിട്ടു അതിലേക്ക് സബോളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ ഇട്ട് വഴറ്റി.. ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും അല്പം കുരുമുളക് പൊടി കൂടി ചേർത്ത്.. എല്ലാം നന്നായി യോജിപ്പിച്ചതിനു ശേഷം അല്പം നെയ് കൂടി അതിലേക്ക് ഒഴിച്ച് ഇളക്കി.. കുറച്ച് ചെറു ചൂട് വെള്ളം കൂടി ഒഴിച്ച്.. കൂട്ട് അല്പം loose ആക്കി. കുറച്ചു മല്ലിയിലയും കൂടി മേലെ ഇട്ട് വീണ്ടും ഇളക്കി. അങ്ങനെ പദ്മ ആണ് മസാല ready ആക്കിയത്.. ദേവകി ആണെങ്കിൽ കനം കുറഞ്ഞ രീതിയിൽ ദോശ പരത്തി.. എന്നിട്ട് അതിലേക്ക് നെയ് തടവി.. മസാല ഒരു സൈഡിൽ വെച്ച് കൊണ്ട് നല്ല ചൂടുള്ള മസാല ദോശകൾ ഒന്നൊന്നായി ചുട്ടു എടുത്തു. ടോമോട്ടോ ചട്നിയും, തേങ്ങ ചട്നിയും കൂടെ പദ്മ അപ്പോളേക്കും ഉണ്ടാക്കി എടുത്ത്. മൂവരും ഒരുമിച്ചു ഇരുന്ന് ആണ് ബ്രേക്ഫാസ്റ് കഴിച്ചത്. "മോനെ... നി,,, ഈ മസാല ദോശ ഒന്ന് കഴിച്ചു നോക്കി.... എങ്ങനെ ഉണ്ട് എന്ന് പറയു.. " അവനു മനസിലായി പദ്മ ആണ് ഉണ്ടാക്കിയത് എന്ന്.. "എനിക്കു എന്റെ അമ്മ വെയ്ക്കുന്നത് ആണ് ഇഷ്ട്ടം.. " അവൻ പറഞ്ഞു പദ്മയുടെ മുഖം പെട്ടന്ന് വാടിയത് അവൻ കണ്ടില്ലെന്ന് നടിച്ചു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story