മുറപ്പെണ്ണ്: ഭാഗം 26
രചന: മിത്ര വിന്ദ
“മോനെ… നി,,, ഈ മസാല ദോശ ഒന്ന് കഴിച്ചു നോക്കി…. എങ്ങനെ ഉണ്ട് എന്ന് പറയു.. ”
അവനു മനസിലായി പദ്മ ആണ് ഉണ്ടാക്കിയത് എന്ന്..
“എനിക്കു എന്റെ അമ്മ വെയ്ക്കുന്നത് ആണ് ഇഷ്ട്ടം.. ”
അവൻ പറഞ്ഞു
പദ്മയുടെ മുഖം പെട്ടന്ന് വാടിയത് അവൻ കണ്ടില്ലെന്ന് നടിച്ചു..
“നി പോടാ… ന്റെ കുട്ടി, എന്ത് നന്നായിട്ട് ആണ് ഈ മസാല റെഡി ആക്കിയത്.. എന്നിട്ട് അവന്റെ ഒരു വർത്തമാനം… ”
പക്ഷെ പദ്മയുടെ മനസ് വേദനിച്ചു പോയിരുന്നു.
അവൾ ഒന്നും സംസാരിക്കാതെ ഇരുന്ന് കഴിച്ചു.
“നി എന്ത് ആണ് അങ്ങനെ പറഞ്ഞത്.. ന്റെ കുട്ടി എന്ത് വിഷമിച്ചു… ”
അപ്പച്ചി വഴക്കുപറയുന്നത് അവൾ കേട്ട്..
“ന്റെ അമ്മേ… ഞാൻ ഉള്ള സത്യം പറഞ്ഞു എന്നേ ഒള്ളു… അല്ലാത്ത വേറെ എന്താണ്… ”
അത് പറഞ്ഞു സേതു ഒരു news paper ആയിട്ട് ഹാളിൽ പോയിരുന്നു..
പദ്മയുടെ ഫോണിലേക്ക് അപ്പോൾ അമ്മയും അച്ഛനും ഒക്കെ വിളിച്ചു..
അവളോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു അറിഞ്ഞതിനു ശേഷം ഫോൺ സേതുവിനും അപ്പച്ചിക്കും കൊടുക്കുവാൻ അച്ഛൻ പറഞ്ഞു..
“അപ്പച്ചി….. ”
അവൾ വിളിച്ചു..
സേതു പേപ്പറിൽ നിന്ന് മുഖം ഉയർത്തി.
“അച്ഛ…അപ്പച്ചി പുറത്ത് ആണ്.. ഞാൻ സേതുവേട്ടന്റെ കൈയിൽ കൊടുക്കാം… ”
അവൾ ഫോൺ സേതുവിന് കൊടുത്തു.
“ഹെലോ.. ആഹ് അമ്മാവാ…. ”
അവനും അവരോട് സംസാരിച്ചതിന് ശേഷം ഫോൺ വെച്ചു.
“അപ്പച്ചി.. അച്ഛൻ ദേ,,, വിളിച്ചു…. അപ്പച്ചിടെ കൈയിൽ കൊടുക്കാൻ പറഞ്ഞത് ആണ്… ”
“ഉവ്വോ.. ഞാൻ തിരിച്ചു വിളിച്ചോളാം എന്ന് പറഞ്ഞു ദേവകി അപ്പോൾ തന്നെ അവരെ വിളിച്ചു സംസാരിച്ചു..
ഉച്ചക്ക് ഊണ് കഴിഞ്ഞു സേതു വെറുതെ റൂമിൽ കിടക്കുക ആണ്..
ദേവകിയ്ക്കും ഒരു ഉച്ചമയക്ക്മ നിർബന്ധം ആണ്..
അതുകൊണ്ട് അവർ പദ്മയെ റൂമിലെക്ക് പറഞ്ഞു വിട്ട്..
“മോൾ പോയി റസ്റ്റ് എടുക്ക്… നമ്മുടെ ജോലി ഒക്കെ കഴിഞ്ഞത് അല്ലെ…. ഞാൻ ഒന്ന് കിടക്കട്ടെ.. ”
“ഉവ്വ് അപ്പച്ചി… ”
അവൾ റൂമിൽ വന്നു..
സേതു ഫോണിൽ എന്തൊക്കെയോ കുത്തി കൊണ്ട് കിടക്കുക ആണ്..
പദ്മ കയറി വന്നപ്പോൾ അവൻ പിന്തിരിഞ്ഞു കിടന്ന്..
പദ്മയ്ക്ക് സഹിയ്ക്കാൻ പറ്റുന്നില്ല സേതുവിന്റ് ഈ പെരുമാറ്റം..
ആ വലിയ മുറിയിൽ അവൾ ഒറ്റപ്പെട്ടു നിൽക്കുക ആണ്..
അവൻ ആണെങ്കിൽ നോക്കുന്നത് പോലും ഇല്ല..
പാവം പദ്മ അവിടെ നിന്ന് മെല്ലെ ഇറങ്ങി.
വെറുതെ മുറ്റത്തു കൂടി ഒക്കെ നടക്കുക ആണ്..
കുറച്ച് ചെടികൾ ഒക്കെ അപ്പച്ചി ആണെന്ന് തോന്നുന്നു, വെച്ച് പിടിപ്പിക്കാൻ ഉള്ള ശ്രെമം നടത്തി ഉണ്ട്..
പദ്മ ആണെങ്കിൽ അതിന്റ ഇടയിൽ നിൽക്കുന്ന കളകൾ ഒക്കെ പറിച്ചു മാറ്റി..
ഒരു ചെറിയ മാവും ഒരു പേരയും ഒക്കെ നിൽക്കുന്നുണ്ട്….
ഒന്നും കായ്ക്കാൻ തുടങ്ങിയിട്ടില്ല..
പദ്മ അതെല്ലാം നോക്കി അതിലെ ചുറ്റി പറ്റി നടന്നു.
സേതു റൂമിൽ നിന്ന് ഇതെല്ലാം കാണുന്നുണ്ട്..
നാലുമണി ആയപ്പോൾ ദേവകി എഴുനേറ്റു വന്നത്..
പദ്മ അപ്പോൾ ചായ ഒക്കെ ഇട്ട് വെച്ചിട്ടുണ്ട്..
“മോളേ…. ”
“അപ്പച്ചി എഴുന്നേറ്റ… ”
“മ്മ്.. എഴുനേറ്റു കുളി കഴിഞ്ഞു… “..
“മോൾ എന്തെടുക്കുകയാ….. ചായ ഇട്ടോ.. ”
“ഉവ്വ്… ഇതാ അപ്പച്ചി… ”
അവൾ ഒരു glass അവർക്ക് നീട്ടി.
“അത് കൊണ്ടുപോയി സേതുവിന് കൊടുക്ക്.. ”
“അപ്പച്ചി കൊടുത്താൽ മതി…. ”
“ങേ.. അതു എന്താണ്… ”
“ഏട്ടന് അത് അല്ലെ ഇഷ്ട്ടം… ”
“ഒന്നു പോ കുട്ടി…. അവൻ എന്തോ തമാശ പറഞ്ഞു എന്ന് വെച്ചു.. “അപ്പച്ചി അവളെ കളിയാക്കി.
പദ്മ ആണെങ്കിൽ അവനുള്ള ചായ കൊണ്ട് പോയി മേശയിൽ വെച്ചു..
“സേതുവേട്ട…. ചായ… ”
അവൾ പറഞ്ഞു..
“മ്മ്.. അവിടെ വെച്ചേക്ക്, ഞാൻ എടുത്തോളാം.. ”
.
അവൻ അവളെ നോക്കാതെ ആണ് പറഞ്ഞത്..
.അവൾ ചായ വെച്ചിട്ട് മുറിയിൽ നിന്ന് ഇറങ്ങി..
ഇടയ്ക്ക് എല്ലാം മുത്തശ്ശിയും മുത്തശ്ശനും ഒക്കെ അവളെ വിളിച്ചു..
എല്ലാവരും video കാൾ ചെയ്തു കാണുകയും ചെയ്തു..
വൈകിട്ട് കുളി കഴിഞ്ഞു നീളൻ മുടി യിൽ തുളസിക്കതിർ ഒക്കെ ചൂടി ഇരിക്കുക ആണ് പദ്മ..
ആരു കണ്ടാലും നോക്കുക്ക അഴക് ആണ് അവൾക്ക്..
നല്ല ഐശ്വര്യം തുളുമ്പുന്ന മുഖശ്രീ ആണ്…
സദ്യക്ക് നാമം ഒക്കെ ചൊല്ലി കഴിഞ്ഞു പദ്മ ഹാളിലേക്ക് വന്നു….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…