മുറപ്പെണ്ണ്: ഭാഗം 27
രചന: മിത്ര വിന്ദ
വൈകിട്ട് കുളി കഴിഞ്ഞു നീളൻ മുടി യിൽ തുളസിക്കതിർ ഒക്കെ ചൂടി ഇരിക്കുക ആണ് പദ്മ..
ആരു കണ്ടാലും നോക്കുക്ക അഴക് ആണ് അവൾക്ക്..
നല്ല ഐശ്വര്യം തുളുമ്പുന്ന മുഖശ്രീ ആണ്…
സദ്യക്ക് നാമം ഒക്കെ ചൊല്ലി കഴിഞ്ഞു പദ്മ ഹാളിലേക്ക് വന്നു.
8മണി ആകുമ്പോൾ സേതുവിന് food നിർബന്ധം ആണ്…
ഇല്ലത്തു കുറച്ചു ദിവസം താമസിച്ചപ്പോൾ പദ്മയ്ക്ക് അത് മനസിലായി..
“ഇന്ന് ഒരു ദിവസം rest എടുപ്പിച്ചത് ആണ് ഞാൻ… നാളെ മുതൽ അച്ഛന്റ്റെ തറവാട്ടിൽ ഒക്കെ ഒന്ന് പോകണം… “ദേവകി പറഞ്ഞു.
“അമ്മേ.. അത് പിന്നെ അമ്മാവന്റെ അടുത്ത ഒക്കെ പോയിട്ട് പോരെ… ”
“അവിടെ പോയാൽ നാല് ദിവസം അവിടെ നിൽക്കേണ്ടത് അല്ലെ മോനെ.. അത് കഴിയുമ്പോൾ ഒരുപാട് ദിവസം മുന്നോട്ട് പോകും.. ”
“ഇല്ല അമ്മ…. അവിടെ ഒരു ദിവസം നിന്നിട്ട് പോരാം… എന്നിട്ട് അച്ഛന്റെ തറവാട്ടിൽ പോകാം.. അത് കഴിഞ്ഞു next week ഡൽഹി പോകണം… ”
“Next week…. അതെന്താ…. one month കൂടി ഇല്ലേ ലീവ്.. ”
“ഇല്ല അമ്മേ… ഇന്നലെ night എനിക്ക് മെയിൽ വന്നു…. urgent ആണ്.. എനിക്ക് പോകണം…. ”
“ശിവ ശിവ… ഇതാപ്പോ നന്നായത്.. അപ്പോൾ എന്റെ ആയുർവേദ ചികിത്സ എങ്ങനെ ആണ്… ”
ദേവകി ആണെങ്കിൽ വാതത്തിന്റെ ട്രീറ്റ്മെന്റ് ആണ്..
“ഒരു കാര്യം ചെയ്യു… പദ്മ കൂടി അമ്മയ്ക്ക് കൂട്ടായ് നിൽക്കട്ടെ.. ഞാൻ പോയ്കോളാം.. ”
“നി എന്താണ് ഈ പറയുന്നത്… നി തനിച്ചു പോകാൻ ആണോ…. വേളി കഴിഞ്ഞു ഒരാഴ്ച ആകുംപോളെക്കും പോകണം,,, അതും തനിച്ചു… ”
“അതേ അമ്മേ… എനിക്ക് next week ഓഫീസിൽ എത്തണം… പദ്മ ഇവിടെ നിൽക്കും… അമ്മേടെ ഒപ്പം… ”
അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു..
പദ്മ ദയനീയമായി അവനെ നോക്കി..
ആഹ് ഹ… നി എന്താണ് മോനെ ഇങ്ങനെ ഒക്കെ പറയുന്നത്… പദ്മ മോൾ എന്തായാലും നിന്റെ ഒപ്പം വരട്ടെ…. ഞാൻ ഇല്ലത്തേക്ക് പൊയ്‌ക്കോളം.. അവിടെ ആകുമ്പോൾ ഗിരിജ ഉണ്ട്.. ”
ദേവകി തീരുമാനിച്ചു ഉറപ്പിച്ചു..
പദ്മ ഒരു അക്ഷരം പോലും ഉരിയാടാതെ നിൽക്കുക ആണ്..
സേതുഏട്ടൻ തന്നെ മനപ്പൂർവം ഒഴിവാക്കുക ആണ്… അവൾക്ക് അത് മനസിലായി..
“പദ്മ മോളുടെ മുഖം കണ്ടോ… ആകെ സങ്കടം ആയി ന്റെ കുട്ടിയ്ക്ക്… ഈ സേതുട്ടൻ എന്റെ കൈയിൽ നിന്ന് മേടിക്കും കെട്ടോ… “അവർ മകന്റെ നേർക്ക് കൈ ഓങ്ങി..
“അല്ലമ്മേ. ഞാൻ പ്രാക്ടിക്കൽ ആയിട്ട് പറഞ്ഞു എന്നേ ഒള്ളു… bcs ഞാൻ ജോലിക്ക് പോയിട്ട് വരണത് വരെ പദ്മ റൂമിൽ തനിച്ചു ഇരിക്കണ്ടേ… അത് ബോർ ആകില്ലേ… അറിയാത്ത നാട്ടിൽ,, ഒറ്റയ്ക്ക്… അത് കൊണ്ട് ഞാൻ പറഞ്ഞു എന്നേ ഒള്ളു… ”
“അതിനു…അതൊക്ക ഇനി മോൾക്ക് പ്രാക്ടീസ് ആയിക്കോളും,,,, എന്റെ കാലം കഴിഞ്ഞാലും ഈ കുട്ടി ഒറ്റയ്ക്ക് അല്ലെ നി ജോലിക്ക് പോകുമ്പോൾ… ”
“അമ്മേ…. ഒരു ഫൈവ് months നു ഉള്ളിൽ ഞാൻ job റിസൈൻ ചെയ്ത് വരില്ലേ ഇങ്ഡ് ”
“ഉവ്വ്….. നി വരും….. എന്നുവെച്ചു അതുവരെ ഈ കുട്ടി നിന്നെ കാണാതെ ഇവിടെ…. ”
“അമ്മേ… മാസങ്ങൾ പെട്ടന്ന് പോകില്ലേ…. “…
“നി എന്താ ന്റെ കുട്ട്യേ ഇങ്ങനെ… എനിക്കു ഒന്നും മനസിലാകുന്നില്ല… ”
“അമ്മേ.. ഞാൻ പറഞ്ഞത് ശരി അല്ലെ…. ഇവൾ ഒറ്റയ്ക്ക് അല്ലെ… അതുകൊണ്ട് ആണ്… ”
“ഒക്കെ…. ഞാൻ ഒരു സൊല്യൂഷൻ കണ്ടു പിടിയ്ക്കും… പദ്മ മോളേ…. ഇവിടെ വരൂ… ”
അവർ പദ്മയെ വിളിച്ചു.
“എന്താണ് അപ്പച്ചി.. ”
“നിനക്ക് ഇവന്റെ ഒപ്പം പോകണോ.. അതോ എന്റെ കൂടെ ഇവിടെ നിൽക്കണോ… പറയു കുട്ടി… നിയ് ആണ് തീരുമാനിക്കേണ്ടത്… ”
“അത് പിന്നെ… അപ്പച്ചി.. സേതുഏട്ടൻ പറയുന്നത് പോലെ ചെയാം… ”
… ശരി….. നിനക്ക് അവിടെ തനിച്ചു കഴിയാൻ ബുദ്ധിമുട്ട് ഉണ്ടോ.. ഇവൻ ജോലിക്ക് പോകുമ്പോൾ കുറച്ചു സമയം കുട്ടി ഒറ്റയ്ക്ക് നിൽക്കണം… ”
“സേതുവേട്ടൻ തീരുമാനിക്കട്ടെ അപ്പച്ചി… എനിക്കെന്തായാലും കുഴപ്പമില്ല.. ”
“മ്മ്… കേട്ടോ സേതു….. കുട്ടിയ്ക്ക് എന്തായാലും കുഴപ്പം ഇല്ല… അതിന്റ അർത്ഥം അവൾക്ക് നിന്റെ ഒപ്പം വരണത് ആണ് ഇഷ്ട്ടം എന്ന്… ”
അവർ അതു പറഞ്ഞപ്പോൾ സേതു പിന്നീട് ഒന്നും പറഞ്ഞില്ല….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…