Novel

മുറപ്പെണ്ണ്: ഭാഗം 28

രചന: മിത്ര വിന്ദ

“സേതുവേട്ടൻ തീരുമാനിക്കട്ടെ അപ്പച്ചി… എനിക്കെന്തായാലും കുഴപ്പമില്ല.. ”

“മ്മ്… കേട്ടോ സേതു….. കുട്ടിയ്ക്ക് എന്തായാലും കുഴപ്പം ഇല്ല… അതിന്റ അർത്ഥം അവൾക്ക് നിന്റെ ഒപ്പം വരണത് ആണ് ഇഷ്ട്ടം എന്ന്… ”

അവർ അതു പറഞ്ഞപ്പോൾ സേതു പിന്നീട് ഒന്നും പറഞ്ഞില്ല..

അവൻ പദ്മയെ ഒന്ന് പാളി നോക്കി..

അവളുടെ ദയനീയമായ മുഖം കണ്ടപ്പോൾ അവനും സങ്കടം ആയിരുന്നു…..

“മ്മ്.. എങ്കിൽ ശരി…. അടുത്ത ആഴച യിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാം… ”

അവൻ അത് പറയുകയും പദ്മയുടെ കണ്ണുകൾ തിളങ്ങി…

“മ്മ്.. അങ്ങനെ വഴിക്ക് വാ… ഇത്രയും ഒള്ളു ന്റെ കുട്ടൻ “ദേവകി മകന്റെ കൈത്തണ്ടയിൽ ഒരു നുള്ള് കൊടുത്തു.

പദ്മ ആശ്വാസത്തോടെ അടുക്കളയിലേക്ക് പോയി.

സേതുവിന്‌ ഭക്ഷണം എല്ലാം ചെറു ചൂടോട് കൂടി വേണം.

അത്കൊണ്ട് അവൾ കറികൾ എല്ലാം എടുത്തു ചൂടാക്കുക ആണ്..

“മോനെ…… സേതു…. പദ്മ മോളും ആയിട്ട് ഒരു മൂവി കാണാൻ പോടാ… ”

“ഒക്കെ ഡൽഹിയിൽ ചെന്നിട്ട് ആകട്ടെ….. “അവൻ ഒഴിഞ്ഞു മാറി..

“നിനക്ക് എന്താ ഇത്രയ്ക്ക്ക് നാണം ആണോടാ….. എല്ലാവരും വേളി കഴിഞ്ഞു ഇങ്ങനെ ഒക്കെ ഒന്ന് പോകാൻ കാത്തിരിക്കും.. ഇവൻ ആണെങ്കിൽ നേരെ തിരിച്ചു…. ”

“അമ്മേ… ഒക്കെക്കും ഇനി ഒരുപാട് സമയം ഉണ്ട്…. അതു ഓർക്കുക…. ”

“നി ഓർത്താൽ മതി.. ഞാൻ ഇനി ഒന്നും പറയുന്നില്ല… ”

അപ്പോളേക്കും പദ്മ food എല്ലാം എടുത്തു മേശമേൽ നിരത്തി..

“Mole..ഇവന് എപ്പോളും ചൂട് വേണം ഭക്ഷണം കഴിക്കുമ്പോൾ… ഞാൻ അത് പറയാൻ മറന്നു.. ഒന്ന് ചൂടക്ക്കിയിട്ട് എടുക്കാം.. ”

“എല്ലാം ഞാൻ ചൂടാക്കി അപ്പച്ചി … ”

“ആഹ്ഹ്.. മിടുക്കി… അങ്ങനെ വേണം… ഭർത്താവിനോട് സ്നേഹവും കരുതലും ഉണ്ട് ന്റെ കുട്ടിയ്ക്ക്… കണ്ടോടാ… ”

സേതു അവളെ നോക്കി..

പദ്മ മുഖം താഴ്ത്തി നിന്നതേ ഒള്ളു..

ദേവകിയുടെ ഫോൺ ചിലച്ചു..

‘ഹെലോ.. ആ അമ്മേ…. ”

“ന്റെ അമ്മേ.. ഒന്നും parayenda..വേളിക്ക് മുൻപ് കളിച്ചു ചിരിച്ചു നടന്ന പദ്മ മോൾക്ക് ആണെങ്കിൽ ഇപ്പോൾ സേതുനെ നോക്കാൻ പോലും നാണം ആണ്.. അതു പറഞ്ഞു കൊണ്ട് ദേവകി പൊട്ടിച്ചിരിച്ചു..

“മോളേ…. ദേ മുത്തശ്ശി ആണ്… ”

“ഹെലോ… ആഹ് മുത്തശ്ശി… എന്തോ…. മ്മ്.. സുഖം ആണ്… മറ്റന്നാൾ വരാം മുത്തശ്ശി… അച്ഛൻ എവിടെ… മുത്തശ്ശൻ കാവിൽ പോയോ… അമ്മ എന്തെടുക്കുവാ…. ”

അവൾ വാചാലയായത് സേതു കണ്ടു..

സേതു എഴുനേറ്റ് കൈ കഴുകാൻ പോയപ്പോൾ പദ്മ വേഗം കട്ട് ചെയ്തു..
മുത്തശ്ശി… ഞാൻ പിന്നെ വിളിക്കാമെ… സേതുഏട്ടൻ food കഴിയ്ക്കാൻ പോകുക ആണ്… ”

അവൾ ഉത്തരവാദിത്തം ഉള്ള ഒരു ഭാര്യ ആയി മാറുക ആയിരുന്നു..

അവനു ചോറും കറികളും എല്ലാം അവൾ വിളമ്പി..

കടും മെറൂൺ നിറത്തിൽ അവളുടെ ഇരു കൈത്തണ്ടയിലും മൈലാഞ്ചി ഇട്ടിരിക്കുന്നതിൽ ആണ് അവന്റെ കണ്ണുകൾ..

മൂവരും ഇരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു..

ദേവകി കുറച്ച് സമയം ടീവി കണ്ടു ഇരുന്നു..

പദ്മ അപ്പോൾ റൂമിലേക്ക് വന്നു..

അവളുടെ ഫോണിൽ ഒരു msg വന്നു കിടപ്പുണ്ടായിരുന്നു..

അതു സിദ്ധു ആയിരുന്നു.

“പദ്മ… എല്ലാ കാര്യങ്ങളും അറിഞ്ഞു കാണുമല്ലോ അല്ലെ… എന്തായാലും നമ്മൾക്ക് ഒരു 5months കാത്തിരിക്കാം….. പൂജയോട് എല്ലാം ഒന്ന് ആറി തണുത്തു കഴിഞ്ഞു മെല്ലെ അവതരിപ്പിക്കാം കെട്ടോ…

അതായിരുന്നു msg

അവൾക്ക് ദേഷ്യം വന്നിട്ട് വയ്യ..

എല്ലാം ഇത്രയും ആക്കിയിട്ടു പറയുന്നത് കേട്ടില്ലേ…

ഒരു കാര്യവും തന്നോട് പറയാതെ സേതുവേട്ടനെ വിഷമിപ്പിച്ചു..

എന്നിട്ട്…..

ഇനി ഇയാൾ എനിക്കു വേണ്ട. ഇങ്ങനെ ഒരു സാറിനെ താൻ കണ്ടിട്ടും ഇല്ല… പരിചയപെട്ടിട്ടും ഇല്ല… അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു..

അവന്റെ നമ്പർ അപ്പോൾ തന്നെ അവൾ block ചെയ്ത്..

തനിക്കു ഇനി സാർ വേണ്ട എന്ന്
സേതുവേട്ടനെ കൊണ്ട് തന്നെ സാറിനോട് പറയിപ്പിക്കാൻ അവൾ തീരുമാനിച്ചു…

സേതു ലാപ്ടോപ്പിൽ എന്തൊക്കെയോ വർക്ക്‌ ഒക്കെ ചെയുക ആയിരുന്നു..

അവൾ കുറേ സമയം കട്ടിലിൽ തന്നെ ഇരുന്ന്..
സേതു കിടക്കട്ടെ എന്ന് കരുതി ഇരിക്കുക ആണ് അവൾ.. ….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button