Novel

മുറപ്പെണ്ണ്: ഭാഗം 29

രചന: മിത്ര വിന്ദ

സേതു കിടക്കട്ടെ എന്ന് കരുതി ഇരിക്കുക ആണ് അവൾ..

“താൻ കിടന്നോളു.. ഞാൻ late ആകും… ”

“ഞാൻ ഏട്ടൻ വന്നിട്ട്… ”

“അനാവശ്യമായ ആചാരം ഒന്നും വേണ്ട…. ഉറക്കം വരുമ്പോൾ കിടന്ന് ഉറങ്ങുക… “അവന്റെ ശബ്ദം കനത്തു.

പദ്മ പിന്നീട് ഒന്നും പറയാതെ ഒരു വശം ചെരിഞ്ഞു കിടന്ന്..

അവൾക്ക് ആണെങ്കിൽ ഒന്ന് പൊട്ടി കരയണം എന്ന് ആയിരുന്നു അപ്പോൾ..

“ന്റെ കണ്ണാ… ഇതു എന്തൊരു പരീക്ഷണം ആണ്… അതിന് മാത്രം എന്ത് തെറ്റ് ആണ് ഈ ഉള്ളവൾ ചെയ്തത്… ”

അവളുടെ കണ്ണുകൾ നിറഞ്ഞു..

***—-*****

“പദ്മമോൾ ഇല്ലാഞ്ഞിട് ഒരു മനസുഖം ഇല്യ…. ”

കാലത്തെ കാവിലേക്ക് പുറപ്പെടാൻ ഇറങ്ങിയപ്പോൾ മുത്തശ്ശൻ പറഞ്ഞു..

“ന്ത്‌ ചെയ്യാൻ ആണ്… ആ അവൾ സന്തോഷം ആയിട്ട് ഇരിക്കട്ടെ… ”
മുത്തശ്ശി മന്ദഹസിച്ചു.

“ദേവകി ആണെങ്കിൽ പരമ സന്തോഷത്തിൽ ആണ്… അവൾക്ക് കൂട്ടായല്ലോ… ”

“മ്മ്… അവൾ ആണെങ്കിൽ പദ്മ മോൾ ജനിച്ച അന്ന് എന്നോട് വന്നു പറയുവാ, ഈ കുട്ട്യേ ഞാൻ എങ്ങനെ എങ്കിലും എന്റെ മോന്റെ വേളി ആക്കും എന്ന്.. അത് അക്ഷരം പ്രതി അവൾ പാലിച്ചു… “മുത്തശ്ശി അടക്കം പറഞ്ഞു.

“ഉവ്.. ഇനി നിയ് അത് പറഞ്ഞോ… ആരും കേൾക്കണ്ട.. ”

“കേട്ടാൽ എന്തെ… അവൾ പറഞ്ഞത് പോലെ നടന്നില്യേ.. ”

“ഉവ്വ്.. നടന്നു… നീയും നിന്റെ ഒരു മകളും.. ”

“ഇതാപ്പോ നന്നായെ….. നിങ്ങൾ കാവിലേക്ക് പുറപ്പെടുക.. നേരം പുലർന്… ”

മുത്തശ്ശി ദൃതി കാട്ടി..

“നാളെ കുട്ടിയോൾ വരില്ലേ ഗിരിജ… എന്തൊക്ക ആണ് വിഭവങ്ങൾ… “…

“അമ്മ പറഞ്ഞോളൂ.. എന്ത് വേണമെങ്കിലും ഞാൻ ഉണ്ടാക്കും… ”

“ചില്ലി ഗോപി എന്ന് പറഞ്ഞു ഒരു സാധനം ഉണ്ട്…. ദേവകി പറഞ്ഞത് ആണ്….. അതു ഇഷ്ട്ടം ആണെന്ന് സേതുട്ടന്…. ”

“അമ്മേ.. അതു കോളിഫ്ലവർ ഒക്കെ വെച്ച് ഞാൻ ഉണ്ടാക്കി തന്നില്ലേ.. ആ കറി ആണ്..

“ആഹ്ഹ…. കൊള്ളാം അത് ആണോ.. ഞാൻ വിചാരിച്ചു അത് എന്താണ് എന്ന്.. അവൾ പറഞ്ഞത് കേട്ടാൽ തോന്നും അത് ആ നാട്ടിൽ മാത്രം കിട്ടുവോള് എന്ന്. ”

“അതൊക്ക നമ്മൾക്ക് ready ആക്കാം അമ്മേ…”

“മ്മ്
.അത് മതി…. വിശ്വൻ ഉണർന്നോ… ”

“ഉവ്വ്….. യോഗ ചെയുന്നു… ”

“അവൻ ആകെ വിഷമത്തിൽ ആണ്.. കുട്ടി പോയതോടെ.. ”

“ഉവ്വ് അമ്മേ… ഏട്ടന് ഭയങ്കര സങ്കടം ആണ് കുട്ടീടെ കാര്യത്തിൽ.. എന്ത് ചെയ്യാൻ ആണ്… ”

“മ്മ്
..നാളെ ഇങ്ങട് വരുവല്ലോ… അതോണ്ട് സാരമില്ല.. പിന്നെ നാല് ദിവസം ഇവിടെ നിൽക്കും…. ”

“മ്മ്…… അമ്മേ ഞാൻ ഒന്ന് കാവിൽ പോയി തൊഴുത് വരാം.. രണ്ട് ദിവസം ആയി പോയിട്ട്… “ഗിരിജ കാവിലേക്ക് പുറപ്പെട്ടു.

****

“മോളേ… പദ്മ… ഇന്ന് നിങ്ങൾ രണ്ടാളും കൂടെ ചിറ്റപ്പന്റെ ഇല്ലത്തു ഒക്കെ ഒന്ന് പോകണം കെട്ടോ… വനജ നാത്തൂൻ ഇന്നലെ വൈകിട്ട് വിളിച്ചു.. ന്തേ കുട്ടികൾ വരാത്തത് എന്ന്..നിയ് ചെന്ന് സേതുന്റെ അടുത്ത് ഒന്ന് പറയുക . ”

“മ്മ്.. പോകാം അപ്പച്ചി… സേതുവേട്ടനോട് ഞാൻ പറയാം..”

സേതു അന്ന് ഉണരാൻ അല്പം വൈകി..

തലേദിവസം ഒരുപാട് നേരം പോയി ആണ് അവൻ ഉറങ്ങിയത്…

അവനു ഉള്ള ചായ അവൾ മേശമേൽ വെച്ചു.

“സേതുവേട്ട… ”

“മ്മ്.. ”

‘അപ്പച്ചി പറഞ്ഞു… ഇന്ന് നിരപ്പേൽ മഠത്തിൽ പോകണം എന്ന്… (അച്ഛന്റെ വീട് )

“ഇന്നോ….. രണ്ട് ദിവസം കഴിയട്ടെ.. ”

“അപ്പച്ചിയോട് അവിടെ നിന്ന് എല്ലാവരും വിളിച്ചു പറഞ്ഞു, ഇന്ന് നമ്മൾ രണ്ടാളും ചെല്ലണം എന്ന്… ”

“മ്മ്… അമ്മ അങ്ങനെ ഒക്കെ പറയും….”

“പെട്ടന് പോയിട്ട് വരാം ഏട്ടാ.. ഇല്ലെങ്കിൽ അപ്പച്ചിക്ക് സങ്കടം ആകു… ”
അവൾ അവനെ നിർബന്ധിച്ചു..

“മ്മ്.. ശരി.. ശരി.. ”

അവൻ ബെഡിൽ നിന്ന് എഴുനേറ്റു..

അവൾക്ക് വല്ലാത്ത ആശ്വാസം തോന്നുന്നു….

ഒടുവിൽ ഏട്ടൻ താൻ പറഞ്ഞത് സമ്മതിച്ചുവല്ലോ…

അവൻ കുളി കഴിഞ്ഞു മാറിയിട്ട അവന്റെ ഷർട്ടും മുണ്ടും ഒക്കെ എടുത്ത് അലക്കുവാനായി കൊണ്ട് പോയി..

കാലത്തെ പുട്ടും കടലകറിയും ആയിരുന്നു കഴിയ്ക്കാൻ..

പദ്മ ആണ് അന്നും ഭക്ഷണം ഉണ്ടാക്കിയത്..

നല്ല ടേസ്റ്റി ആയിട്ടുള്ള കടല കറി… ആണെന്ന് അവൻ ഓർത്തു.

“ഇന്നത്തെ കറി എങ്ങനെ ഉണ്ട് മോനെ… ”

“എന്റമ്മേ, അമ്മ ഒന്ന് കഴിച്ചിട്ട് എഴുന്നേൽക്കുക.. വെറുതെ ഇങ്ങനെ ഓരോന്ന് പറഞ്ഞു ഇരിക്കുക ആണ്… ”

“നി എന്താ മോനെ ഇങ്ങനെ… സ്വന്തം ഭാര്യ നന്നായി വെച്ച കറി കഴിച്ചിട്ട് ഒന്ന് അഭിനന്ദിക്കാൻ പോലും കൂട്ടാക്കുന്നില്ല… ”

പക്ഷെ അവൻ അതിനു മറുപടി പറഞ്ഞില്ല..

“അപ്പച്ചി.. അപ്പച്ചി കൂടി ready ആകുമോ… നമ്മൾക്ക് ഒരുമിച്ചു പോയി വരാം… ”

“ഹേയ്.. ഞാൻ ഇല്യ കുട്ടി.. നാളെ നമ്മൾക്ക് ഒരുമിച്ചു അമ്മാത്തു പോകാം… ”

“അത് സാരമില്ല.. അതു നാളെ അല്ലെ.. ഇന്ന് അപ്പച്ചി കൂടി വരൂ.. പ്ലീസ്.. %

“ഹേയ്.. വേണ്ട.. വേണ്ട… നിങ്ങൾ രണ്ടാളും കൂടി പോയാൽ മതി.. ഒരിടത്തും രണ്ടാളും കൂടി പോയില്ലലോ… ”

പിന്നീട് അവൾ ഒന്നും പറഞ്ഞുമില്ല..

പദ്മയ്ക്ക് ഏറ്റവും മുന്തിയ രീതിയിൽ ഉള്ള ഡ്രെസ് ആണ് ദേവകി എടുത്ത് കൊടുത്തത്..

അവൾ എത്ര അണിഞ്ഞു ഒരുങ്ങിയിട്ടും ദേവകിയ്ക്ക് മതിയായില്ല..

അവസാനം സേതു വഴക്ക് പറഞ്ഞപ്പോൾ ആണ് ദേവകി ഒന്ന് മതിയാക്കിയത്..

സേതുവും പദ്മയും കൂടി അവന്റെ കാറിൽ പുറപ്പെട്ടു.

പോകും വഴി സാറും ആയിട്ടുള്ള ബന്ധം തനിക്ക് ഇനി വേണ്ട എന്ന് ഏട്ടനോട് പറയണം എന്ന് അവൾ മുൻകൂട്ടി പ്ലാൻ ചെയ്തു..

സേതു ഒരു ബേക്കറിയിൽ കയറി കുറച്ച് സ്വീറ്സ് ഒക്കെ മേടിച്ചു കൊണ്ട് ആണ് പോയതു..

അവൻ ആണെങ്കിൽ കാറിൽ പാട്ടു ഇട്ടിരിക്കുക ആണ്..

പദ്മയ്ക്ക് ആണെങ്കിൽ ഒന്നും പറയുവാൻ പറ്റുന്നതും ഇല്ല..

“സേതുവേട്ട…. ”

“മ്മ്… ”

“ഈ പാട്ടൊന്നു നിർത്തുമോ… ”

.”എന്താണ്… ”

“എനിക്ക് ഒരു കാര്യം പറയാൻ… ”

“എന്ത് കാര്യം… എനിക്ക് ഒന്നും കേൾക്കണ്ട…. ”

“അങ്ങനെ പറഞ്ഞാൽ പറ്റില്ല… എന്റെ കാര്യം ഞാൻ മറ്റാരോടു പറയും…. %

അവൻ മെല്ലെ വണ്ടി ഒതുക്കി..

“മ്മ്.. എന്താണ് പറയാൻ ഉള്ളത്.. നി പറയു… ”

“അത് പിന്നെ സേതുവേട്ട…. എനിക്ക് ഇനി….. ”

അത് പറയുകയും അവന്റെ ഫോൺ ശബ്‌ദിച്ചു
“ഒരു മിനിറ്റ് കമ്പനിയിൽ നിന്ന് ആണ്… ”

അവൻ ഫോൺ എടുത്തു കാതോട് ചേർത്ത്…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button