Novel

മുറപ്പെണ്ണ്: ഭാഗം 3

രചന: മിത്ര വിന്ദ

“കുട്ടിയോ.. ആരുടെ കുട്ടി… “പദ്മ അവനെ നോക്കി നെറ്റി ചുളിച്ചു.

“അല്ല… എനിക്ക് ഇയാളുടെ പേര് അറിയില്ല… സൊ…. ”

“ഓഹ്.. ഇനി പേരും മേൽവിലാസവും ഒക്കെ അറിയണം അല്ലേ…. ഒന്ന് പോ മാഷ്.. ”

“ഞാൻ പോയ്കോളാം… വെറുതെ പറഞ്ഞു എന്ന് ഒള്ളു.. ”

“അങ്ങനെ അങ്ങ് പോകാൻ വരട്ടെ…… നിക്ക് ന്റെ കാശ് താ… ”

“രണ്ടായിരം രൂപ ഇത്തിരി കൂടുതൽ അല്ലേ… ”

“ആണോ….. എന്നാലേ എനിക്ക് അങ്ങനെ തോന്നിയില്ല….. ഇയാൾ വേഗം ക്യാഷ് താ… ന്നിട്ട് വണ്ടി വിട്.. ”

അവൻ കാറിന്റെ സീറ്റ് തുറന്നു.. എന്നിട്ട് പേഴ്സ് കൈയിൽ എടുത്തു…

“ദേ.. എന്റെ കൈയിൽ ആയിരം രൂപ ഉണ്ട്‌…. “അവൻ അത് അവൾക്ക് നേരെ നീട്ടി.

“പറ്റില്ല…. ഇത് കൊണ്ട് ഒന്നും എനിക്കു ഡ്രസ്സ്‌ എടുക്കാൻ പറ്റില്ല ”

“എന്നാൽ പിന്നെ എന്റെ കൂടെ കാറിൽ വരൂ… ഞാൻ അടുത്ത ജംഗ്ഷനിൽ നിന്ന് നിങ്ങൾക്ക് ക്യാഷ് എടുത്ത് തരാം… “അവൻ പോക്കറ്റിൽ കൈ ഇട്ട് ATMcard എടുത്തു കാണിച്ചു..

“പിന്നെ… അപരിചിതന്റെ കൂടെ കാറിൽ കയറാൻ ഒന്നും എനിക്ക് പറ്റില്ല…. മാഷ് ഒന്നുടെ നോക്ക്… പോക്കറ്റിൽ ക്യാഷ് കാണും.. ”

“ഇല്ല കുട്ടി… ഞാൻ സത്യം ആണ് പറയുന്നത്…. എന്റെ കൈയിൽ ആയിരം രൂപ ഒള്ളു… ”
അവൻ അത് വീണ്ടും അവളുടെ നേർക്ക് നീട്ടി…

“ഓക്കേ… എങ്കിൽ ഇപ്പോൾ ഞാൻ പോണു….. ഇത് മതി.. ”

അവൾ അവന്റെ കൈയിൽ നിന്ന് ക്യാഷ് മേടിച്ചു..

പെട്ടന്ന് ഒരു ബസ് ചീറി പാഞ്ഞു പോയത്..

അയാൾ പിടിച്ചു മാറ്റി ഇല്ലായിരുന്നു എങ്കിൽ അവളെ ബസ് തട്ടിയേനെ…

അവന്റെ ദേഹത്തേക്ക് അവൾ വേച്ചു പോയിരുന്നു അപ്പോൾ..

ഒരുമാത്ര രണ്ടാളുടെയും കണ്ണുകൾ ഇടഞ്ഞു..

അവളുടെ നെറ്റിയിലെ ചന്ദത്തിന്റെ സുഗന്ധം അവനെ ഉന്മാദലഹരിയിൽ ആക്കി..

അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു നിൽക്കുക അവൾ… അവൻ അവളുടെ കൈയിൽ മുറുക്കെ പിടിച്ചിരിക്കുക ആണ്.

ഒരു വേള കഴിഞ്ഞു ആണ് രണ്ടാൾക്കും സ്ഥലകാലബോധം ഉണ്ടായത്.

പെട്ടന്ന് രണ്ടാളും അകന്ന് മാറി..

“എന്തൊരു സ്പീഡ് ആണ് ഈ ബസ്കാർക്ക്… കുട്ടി സൂക്ഷിച്ചു നടന്നു പോകണം കെട്ടോ.. ”

അവനോട് ഒന്നും മിണ്ടാതെ തലയാട്ടി കൊണ്ട് അവൾ മുന്നോട്ട് നടന്നു.

ആദ്യം ആയിട്ട് ആണ് ഒരു പുരുഷനോട് ഒട്ടിച്ചേർന്നു……

ഊരും പേരും അറിയാത്ത ഈ അപരിചിതൻ ആരാന്നോ….. അവൾ ഓർത്തു..

ബസ് കിട്ടി കോളേജിൽ പോകുന്പോലും അവളുടെ മനസ് നിറയെ അവൻ മാത്രം ആയിരുന്നു……

ശോ…. ആ പാവം മനുഷ്യനോട് ക്യാഷ് മേടിച്ചു….. വേണ്ടിയിരുന്നില്ല… അതോർത്തു അവൾക്ക് വിഷമം ആയിരുന്നു…

അതിന് മാത്രം തന്റെ ചുരിദാർ വൃത്തികേട് ആയോ…. ഇല്ലലോ…..

ചെ…. കഷ്ടം…….

അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു…

നാളെ ഇതേ സമയം വരണം… എന്നിട്ട് അയാളുടെ കാർ കണ്ടാൽ താൻ ഈ ക്യാഷ് തിരിച്ചു കൊടുക്കും…. ഉറപ്പ്…. അവൾ അവസാനം തീരുമാനിച്ചു..

കോളേജിലേക്ക് നടന്നു പോകവേ പ്രണവ് ഓടി വന്നു..

“Hai padhmoos….. ”

“Hai…. ”

“എന്താണ് late ആയത്…. ”

“ഹേയ്……. ഒന്നുല്ല.. ”

“നീ എന്ത് ആണ് വല്ലാണ്ട്…. ”

“ങേ… ഒന്നുല്ല… ”

“ഒന്നുല്ല.. ഒന്നുല്ല… ഓക്കേ… ഞാൻ പോകുവാ.. ”

അവൻ അവന്റെ ക്ലാസ്സിലേക്ക് നടന്നു….

അവളുടെ കൂടെ പ്ലസ് ടു പഠിച്ച പയ്യൻ ആണ് അവൻ…

ഇവിടെ bsc maths ആണ് അവൻ ചെയുന്നത്…

ക്ലാസ്സിൽ വന്നപ്പോൾ മീരയും മെറിനും ഒക്കെ കൂടി എന്തൊക്കെയോ ചർച്ച ആണ്..

കൂട്ടുകാരെ കണ്ടതും പദ്മ ഉഷാർ ആയി..

“Di….. മീറ്റിംഗ് ഇപ്പോൾ ആണ്…. ”

“കാലത്തെ 11മണിക്ക്…. ”

“നീ ഏത് song ആണ്….. ”

“വരമഞ്ഞൾ ആടിയ രാവിന്റെ മാറിൽ…. ”

“Wow…. kochugalli…. നീ ഇതാണോ ഒളിപ്പിച്ചു വെച്ചത്.. ”

“സർപ്രൈസ്….. ”

“ഓക്കേ… ഓക്കേ….. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു…… di രേണു ഇവൾ പാടുന്ന പാട്ട് ഏത് ആണെന്ന് അറിയണോ…. “മീര കൂട്ടുകാരുടെ അടുത്തേക്ക് ഓടി..

“ഇതാണ് നിന്നോട് ഒന്നും ഞാൻ പറയാഞ്ഞത്…. ”

“മോളെ….. padmus നിന്നെ നീരജ മോം വിളിക്കുന്നു…. “സുബിൻ പറഞ്ഞപ്പോൾ അവൾ വേഗം സ്റ്റാഫ്‌ റൂമിലേക്ക് പോയി..

പെട്ടന്ന് തന്നെ പ്രിൻസിപ്പാൾ കയറി വന്നു..

കുട്ടികൾ എല്ലാവരും നിശബ്ദരായി..

“Good മോർണിംഗ് ടു ഓൾ..”

“ഗുഡ്മോർണിംഗ് സാർ.. ”

“ഒക്കെ.. എല്ലാവരെയും ഒരു കാര്യം അറിയിയ്ക്കാൻ വന്നത് ആണ്… ”

എല്ലാവരും സാറിന്റെ മുഖത്തേക്ക് നോക്കി.

“നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ഗ്രേസ് മാമിനു പകരം ആയി പുതിയ ആൾ ചാർജ് എടുത്തു… ഗസ്റ്റ് ലെക്ചർ ആണ്…. നേരത്തെ പറഞ്ഞ ചാർജ് എടുക്കാൻ ഇരുന്ന് ടീച്ചർക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി… സൊ. പെട്ടന്ന് ആണ് സാർ നെ അപ്പോയ്ന്റ് ചെയ്തത്… നിങ്ങളെ ഇനി ഓഡിറ്റിംഗ് പഠിപ്പിക്കുന്നത് മിസ്റ്റർ സിദ്ധാർഥ് മേനോൻ ആണ്.. സാർ ഇപ്പോൾ വരും.. “അതു പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് നോക്കി..

എല്ലാ കണ്ണുകളും ഒരു മാത്ര വാതിൽക്കലേക്ക് ആയി കഴിഞ്ഞു..

പിസ്ത ഗ്രീൻ കളർ ഷർട്ടും ക്രീം കളർ പാന്റും അണിഞ്ഞു സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ അകത്തേക്ക് പ്രവേശിച്ചു…

പെൺകുട്ടികൾ എല്ലാവരും ആരാധനയുടെയും ആൺകുട്ടികൾ അല്പം കുശുമ്പോടെയും അയാളെ നോക്കി..

“ഇതാണ് നിങ്ങളുടെ സാർ…… എല്ലാവരും സാറിനെ പരിചയപ്പെടുക… ഒക്കെ… ”

പ്രിൻസിപ്പാൾ പുറത്തു ഇറങ്ങി പോയി..

“ഹെലോ… വേഗം അറ്റന്റൻസ് എടുക്കാം… bcos നിങ്ങളുടെ ആർട്സ് ഡേ ആയത് കൊണ്ട് എല്ലാവരും buzy അല്ലേ…. ”

ഓരോരുത്തരെ ആയി സാർ പേര് വിളിച്ചു..

പദ്മതീർഥാ……

“സാർ… അവൾ ഉണ്ട്‌… ഇപ്പോൾ സ്റ്റാഫ്‌ റൂമിൽ പോയത് ആണ്… “മീര പറഞ്ഞു

“ഒക്കെ….. ”

കുട്ടികൾ എല്ലാവരും സാറും ആയിട്ട് സംസാരിച്ചു….

എല്ലാവർക്കും ഒരുപോലെ സാറിനെ ഇഷ്ട്ടം ആയി…

പെട്ടന്ന് പദ്മ ക്ലാസ്സിലേക്ക് വന്നു…

“പുതിയ സാർ എത്തി… ”

സൈഡ് സീറ്റിൽ ഇരുന്ന വരുൺ പറഞ്ഞു.

“സാർ മെ ഐ…… ”

“Yes…. “എന്ന് പറഞ്ഞു കൊണ്ട് സിദ്ധു തിരിഞ്ഞു.

സാർ അവളെ നോക്കി ഒന്ന് മന്ദഹസിച്ചു..

ക്ലാസ്സിലേക്ക് കയറിയ പദ്മ ഞെട്ടി തരിച്ചു….

ഇത്… ഇത്… താൻ കാലത്ത് വഴക്ക് ഉണ്ടാക്കിയ ആൾ അല്ലേ…

അവളെ വിയർത്തു.. കാലുകൾ വിറച്ചു..

താൻ എവിടെ എങ്കിലും വീണു പോകുമോ ഈശ്വരാ… അവൾ ഓർത്തു……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!