Novel

മുറപ്പെണ്ണ്: ഭാഗം 30

രചന: മിത്ര വിന്ദ

സേതു ഫോൺ എടുത്തു കാതോട് ചേർത്ത്..

“ഹെലോ… ha tell me varun….. ”

അവന്റെ ഫോൺ സംഭാഷണം നീണ്ടു പോയി..

പദ്മ ആണെങ്കിൽ തളർന്നു..

ഇടയ്ക്ക് എല്ലാം സേതു ആരോടോ ദേഷ്യപെടുന്നുണ്ട്… എന്തോ കാര്യം ആയ പ്രശ്നം ആണ്..

താൻ next week വരും.. അപ്പോൾ എല്ലാം സെറ്റ് ചെയ്യുമെന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു..

എന്നിട്ട് അവൻ കാർ വേഗത്തിൽ ഓടിച്ചു പോയി.

പദ്മയോട് പിന്നീട് ഒന്നും അവൻ സംസാരിച്ചില്ല..

അച്ഛന്റെ തറവാട്ടിൽ ആണെങ്കിൽ ഒരു ഉത്സവത്തിന് ഉള്ള ആളുകൾ ഉണ്ട്..

എല്ലാവർക്കും പദ്മയെ ഒരുപാട് ഇഷ്ടം ആണ്..

നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി ആണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു..

അവന്റെ അച്ഛന്റെ അമ്മ അവരെ കാത്ത് ഇരിക്കുക ആയിരുന്നു..

“വന്നോ ന്റെ കുട്ടികൾ… ”

അവർ രണ്ടുപേരെയും വാത്സല്യത്തോടെ ചുംബിച്ചു..

പദ്മ ചെയുന്നത് കണ്ടു കൊണ്ട് അവൻ മുത്തശ്ശിയുടെ കാലിൽ തൊഴുതു.

“ന്റെ പദ്മ മോളേ ഈ മുത്തശ്ശിക്ക് ജീവൻ ആണ്.. ജീവന്റെ ജീവൻ.. ”

മുത്തശ്ശി കട്ടിലിൽ ഇരുന്നു… ഒപ്പം അവർ ഇരുവരും..

“ന്റെ മോന്റെ ഉണ്ണിയെ കൂടി കാണണം ഈ മുത്തശ്ശിക്ക്. അതു കഴിഞ്ഞു ഞാൻ കണ്ണടയ്ക്കു… ”

അവൾ പുഞ്ചിരി തൂകി..

സേതു… ഞാൻ പറഞ്ഞത് കേട്ടില്ലേ കുട്ട്യേ… ”

“ഉവ്വ്….. കേട്ടു… ”

“മ്മ്.. ന്റെ വാക്ക് അനുസരിക്കുവോ.. ”

“ഉവ്വ്… ”

അവൻ പറഞ്ഞു..

“മിടുക്കൻ…. അങ്ങനെ വേണം ”

“Amme.. മതി പറഞ്ഞത്.. കുട്ടികൾക്ക് ഇത്തിരി സംഭാരം കൊടുക്കട്ടെ…. “വനജ അമ്മായി വന്നു പറഞ്ഞപ്പോൾ ആണ് മുത്തശ്ശി എഴുന്നേറ്റത്..

“മ്മ്.. ശരി ശരി… നിങ്ങൾ ചെല്ല് മക്കളെ ”

രണ്ടാളും അപ്പച്ചി കൊടുത്ത് സംഭാരം മുഴുവൻ കുടിച്ചു..

അവരുട മക്കൾ ആയ മാളവികയും മിത്രയും ആയി പദ്മ കമ്പനി ആയി..

വനജ അമ്മായിടെ കൂടെ അടുക്കളയിലും അവൾ സഹായിക്കുന്നുണ്ട്..

ഇടയ്ക്ക് സേതു വന്നപ്പോൾ അവൾ കുറച്ചു റോസും തെച്ചിയും ഒക്കെ കട്ട്‌ ച്യ്ത മേടിക്കുക ആണ്..

“എന്തെ പദ്മ ഇത് എല്ലാം…. ”

“നമ്മുടെ ഇല്ലത്തു വെച്ച് പിടിപ്പിക്കാൻ ആണ് ഏട്ടാ…. ”

അവൾ സ്വന്തത്ര്യത്തോടെ പറഞ്ഞു..

അവനു അല്പം ദേഷ്യം വന്നു എങ്കിലും പുറമെ കാണിച്ചില്ല..

“സേതു… മോനെ ഭക്ഷണം എടുക്കാം… ഇങ്ങട് വരിക രണ്ടാളും… ”

“ന്റെ അമ്മായി.. അതിന് പദ്മ ദേ ഈ ചെടിയും പറിച്ചു നടക്കുക അല്ലെ…. ”

“സേതുവേട്ട ഞാൻ ഇപ്പോൾ വരാം… രണ്ട് മിനിറ്റ്… “ഒരു വാടാമല്ലിയുടെ പൂവ് പറിച്ചു കൊണ്ട് നിൽക്കുക ആണ് അവൾ.. വിത്തെടുക്കാൻ ആണ്..

സേതു അകത്തേക്ക് കയറി പോയി..
..
ഇനി സേതുവേട്ടൻ തന്നോട് അകൽച്ച കാണിച്ചാലും ശരി താൻ അതൊന്നും മൈൻഡ് ചെയ്യില്ല എന്ന് അവൾ തീരുമാനിച്ചു.

അങ്ങനെ തട്ടി കളിക്കാൻ ഉള്ളത് അല്ല തന്റെ ജീവിതം..
തന്റെ ഭർത്താവ് ആണ് സേതുവേട്ടൻ… ഇനി ഈ മനുഷ്യൻ മതി തനിക്കു എല്ലാം ആയിട്ട്..

സാറിനോട് വിളിച്ചു രണ്ട് വർത്തമാനം പറയാൻ അവൾക്ക് നാവ് വെമ്പി.

താൻ അല്പം ബോൾഡ് ആയെ പറ്റു…

അവൾ തീരുമാനിച്ചിരുന്നു..

കുറച്ചു കഴിഞ്ഞു പദ്മ കയറി വന്നത്..

“ഈ ഉച്ചക്ക് ആരെങ്കിലും ചെടി വെട്ടുമോ.. ഒക്കെ വാടി പോകും കെട്ടോ പദ്മ… ”

“യ്യോ.. സേതുവേട്ട.. അങ്ങനെ പറയല്ലേ.. ഞാൻ ഒരുപാട് ആശിച്ചത് ആണ്…”

“എന്ന് കരുതി…. അതൊക്ക ഇനി നട്ടാൽ വാടി പോകു.. അതെങ്ങനെ ആണ് അനുസരണ തീരെ ഇല്ല.. ”

വനജഅമ്മായി ഭക്ഷണം ഒക്കെ
മേശമേൽ നിരത്തി..

പദ്മ കൂടി വിളമ്പാൻ സഹായിച്ചു.

സേതുവിന് അവൾ എല്ലാം വിളമ്പി..

അങ്ങനെ എല്ലാവരും സന്തോഷത്തോടെ ഇരുന്നു ഭക്ഷണം കഴിച്ചു എഴുനേറ്റു..

അവിടുത്തെ മുത്തശ്ശിക്ക് ആണെങ്കിൽ പദ്മയെ പിരിയാൻ വലിയ വിഷമം ആയിരുന്നു..

“മുത്തശ്ശി… ഞങ്ങൾ ഡൽഹിയിൽ പോയിട്ട് അഞ്ചാറ് മാസം കഴിഞ്ഞു വരും.. അപ്പോൾ ഞങ്ങൾ മുത്തശ്ശിക്ക് ഒപ്പം വന്നു നിൽക്കും… ല്ലേ സേതുവേട്ട…. ”

അവൾ സേതുവിനെ നോക്കി..

“മ്മ്.. നിൽക്കാം…. “അവനും സമ്മതിച്ചു..

നാല് മണി ആകാറായി അവർ അവിടെ നിന്ന് പോന്നപ്പോൾ..

ഇടയ്ക്ക് എല്ലാം അവനു കമ്പനിയിൽ നിന്ന് ഫോൺ വന്നു…

അവൻ ആകെ നിരാശൻ ആകുന്നത് അവൾ അറിഞ്ഞു..

രണ്ട് ദിവസത്തിനുള്ളിൽ പോകേണ്ടി വരും എന്ന് അവൻ ഫോൺ കട്ട്‌ ച്യ്തിട്ട പറഞ്ഞു.

“യ്യോ… അപ്പോൾ നാളെ ഇല്ലത്തു പോകേണ്ടേ…. ”

“ഓഹ്.. ഞാൻ ഒന്ന് പറഞ്ഞു എന്നെ ഒള്ളു.. ”

“ഞാൻ പേടിച്ചു…. നാളെ ഇല്ലത്തു പോകാൻ സന്തോഷിച്ചു ഇരിക്കുക ആയിരുന്നു… ”

“പൊയ്ക്കോളൂ…. ഞാൻ എതിർത്തു പറഞ്ഞില്ലാലോ… ”

“അപ്പോൾ ഏട്ടൻ വരുന്നില്ലേ…. ”

അവൻ പക്ഷെ അതിന് മറുപടി പറഞ്ഞില്ല…

രാത്രിയിൽ കിടക്കാൻ നേരം സേതുവിൻറെ ഫോണിൽ സിദ്ധു വിളിച്ചു.. ….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button