മുറപ്പെണ്ണ്: ഭാഗം 34
രചന: മിത്ര വിന്ദ
“ന്റെ നാഗത്താണെ, എന്റെ സേതുവേട്ടനെ കാത്തോണേ… ന്റെ ഏട്ടന്റെ കൂടെ എന്നും നിഴലായി നി ഉണ്ടാകണേ…. ഞങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടം ആണ് കഴിഞ്ഞു പോയത്….. നി എല്ലാം നേരെ ആക്കി തരണേ…… കാത്തു രക്ഷിക്കണേ… എന്തായാലും ഡൽഹിയിൽ ചെന്നിട്ട് രണ്ടാളും കൂടി തനിച്ചു ഇരിക്കുമ്പോൾ വേണം തനിക്ക് പറയാൻ,,,,, ഈ ഉള്ളവൾ ഈ സേതുവിൻറെ പെണ്ണ് ആണ് എന്ന് ”
പദ്മ കണ്ണുകൾ അടച്ചു.
“എന്റെ പദ്മ പാവം ആണ്…. പദ്മയുടെ ഇഷ്ട്ടം എന്താണെങ്കിലും അതുപോലെ അവൾക്ക് കൂട്ടായി ഉള്ള ആളെ കിട്ടണം… അത് സാർ ആണെങ്കിൽ അങ്ങനെ തന്നെ.. അവൾ വിഷമിക്കരുത്.. അവൾക്ക് നല്ല ഒരു ജീവിതം കിട്ടണം.. ”
സേതു അവൾക്ക് വേണ്ടി പ്രാർത്ഥിച്ചത് അങ്ങനെ ആണ്…
“മുത്തശ്ശാ…… തിരക്ക് കുറവാണോ.. ”
“ഉവ്വ് സേതു….. ചെറിയ മഴയ്ക്ക് കാറും കോളും ഉണ്ട്… അതുകൊണ്ട് ആവും ആളു കുറവ്. ”
“മുത്തശ്ശൻ വരുമ്പോൾ ഏഴുമണി കഴിയും അല്ലെ…. ”
“ഉവ്വ്…. തിരക്ക് പോലെ… ചിലപ്പോൾ എട്ടുമണി ആകും… ”
“മ്മ്… ”
“മോൻ ഇനി എന്നു പോകണം ജോലിക്ക്… ”
“ഞാൻ ഇനി അടുത്ത ആഴ്ച പോകും മുത്തശ്ശാ… ”
“കുട്ടി വരില്ല്യേ കൂടെ…. ”
“മ്മ്… ഉവ്വ്…. പദ്മയും ഞാനും കൂടെ ആണ് പോകുന്നത്… ”
“ആണോ…. അതു ശരി.. “അയാൾ പദ്മയെ വാത്സല്യത്തോട് നോക്കി.
“മുത്തശ്ശാ ഞങ്ങൾ പോകുവാ… മഴ പെയ്യും എന്ന് തോന്നുന്നു… ”
“ശരി മോനെ…. ഞാൻ കുറച്ച് കഴിഞ്ഞു വന്നോളാം… “..
പോകും വഴി സേതു പദ്മയോട് ഒന്നുകൂടി ചോദിച്ചു കീർത്തനയുടെ വീട്ടിൽ പോകുന്ന കാര്യം.
പക്ഷെ അവൾ പോരാൻ കൂട്ടാക്കിയില്ല..
“അത്രയ്ക്ക് വാശി വേണോ പദ്മ…. ഞാൻ അതിന് ഒന്നും പറഞ്ഞില്ലാലോ… ”
“എന്നോട് മിണ്ടണ്ട.. ഒക്കെ മതിയായി… ”
“ശരി.. എങ്കിൽ ഞാൻ മിണ്ടുന്നില്ല… പക്ഷെ ഇപ്പോൾ നമ്മൾക്ക് കീർത്തനയുടെ വീട്ടിൽ പോകാം… ”
“തനിച്ചു അങ്ങട് പോയാൽ മതി.. ന്റെ സഹായം വേണ്ട….. ”
“നമ്മൾ രണ്ടാളും കൂടെ അല്ലെ പോകേണ്ടത്…. ”
“ഞാൻ വരുന്നില്ല… ”
“മ്മ്.. അതാണ് നല്ലത്.. ഇനി സാറും ആയിട്ട് പോയാൽ മതി…”
“അതൊക്ക ഞാൻ തീരുമാനിച്ചുകൊള്ളാം… ഏട്ടൻ വിഷമിക്കേണ്ട… ”
പദ്മ നടന്നു നീങ്ങി.
ഇല്ലത്തു എത്തിയപ്പോൾ ഗിരിജയും ദേവകിയും കൂടി ഗോതമ്പു പൊറോട്ട ഉണ്ടാക്കുക ആണ്
ഗോപി മഞ്ചൂരിയൻ ആണ് സൈഡ് ആയിട്ട് ഉള്ളത്.
മുത്തശ്ശനും കൂടെ വന്നതിന് ശേഷം ആണ് അവർ അത്താഴം കഴിച്ചത്..
സേതുവിന് വളരെ ഇഷ്ട്ടം ഭക്ഷണം ആണ്..
അവൻ ആസ്വദിച്ചു ഇരുന്ന് കഴിച്ചു.
കിടക്കാൻ അവൻ വന്നപ്പോൾ പദ്മ ഉറക്കം നടിച്ചു കിടന്ന് കഴിഞ്ഞു.
സേതുവും കട്ടിലിന്റെ ഓരത്തു വന്നു കിടന്ന്..
അടുത്ത രണ്ട് ദിവസവും അവർ ഇല്ലത്തു തന്നെ ആയിരുന്നു..
കുറച്ച് ബന്ധു വീടുകളിൽ ഒക്കെ അവർ വിരുന്നിനു പോയി..
പദ്മ ആൾ സൈലന്റ് ആയി മാറിയിരുന്നു..
നാലാം ദിവസം ആണ് അവർ തിരിച്ചു സേതുവിൻറെ ഇല്ലത്തു മടങ്ങിയത്..
കണ്ണിമാങ്ങാ അച്ചാറും പാവയ്ക്ക കൊണ്ടാട്ടവും നാരങ്ങ അച്ചാറും ഒക്കെ ഉണ്ടാക്കി ഗിരിജ മകൾക്ക് കൊടുത്തു അയച്ചു.
കാരണം കുറച്ച് ദിവസങ്ങൾക്കു ഉള്ളിൽ അവർ ഡൽഹിയിൽ മടങ്ങും..
അപ്പോൾ കൊണ്ടുപോകാൻ ആണ്.
ചെറിയൊരു ഷോപ്പിംഗ് ഒക്കെ സേതു നടത്തിയിരുന്നു.
കുറച്ച് ഡ്രസ്സ് പദ്മയ്ക്ക് എടുത്തു.. പിന്നെ അമ്മയ്ക്ക് അവൻ ഒന്ന് രണ്ട് സാരീ കൂടി മേടിച്ചു.
“ഇതെന്താ മോനെ എനിക്കു ഇപ്പോൾ സാരീ എന്തിനു ആണ്. ഞാൻ എവിടെ പോകണ ”
“മ്മ്.. അമ്മയ്ക്ക് കൂടെ ഇരിക്കട്ടെ… ഞങ്ങൾക്ക് രണ്ടാൾക്കും മേടിച്ചില്ലേ… ”
“അതിന്
അതിന് എന്താണ്…. നിങ്ങൾക്ക് ഒക്കെ മേടിക്കുമ്പോ എനിക്കു മേടിക്കണം എന്ന് യാതൊരു നിര്ബന്ധവും ഇല്ല്യ… കെട്ടോ… ”
“അതൊന്നും സാരമില്ല അമ്മേ… നമ്മൾ മൂന്ന് പേര് അല്ലെ ഒള്ളു.. ”
“നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല്യ കുട്ടി.. “ദേവകി അവൻ കൊടുത്ത സാരീ മേടിച്ചു അലമാരയിൽ വെച്ചു.
“പദ്മ… നിനക്ക് ഇതൊക്കെ മാച്ച് ആകുമോ… നോക്കിക്കേ… ”
അവൾ അത് മേടിച്ചു..
അവൾക്ക് ഇഷ്ടപെട്ട കളർ ആണ് അവൻ എടുത്ത്..
രണ്ട് മൂന്നു കുർത്തയും രണ്ട് സൽവാറും ആയിരുന്നു..
അവൾ അതൊക്കെ ഇട്ടു നോക്കി..
“Shape ചെയ്യണം… ”
“മ്മ്… നാളെ എങ്ങാനും ടൗണിൽ പോകാം.. നി കൂടി ready ആയിക്കോ.. എന്നിട്ട് alter ചെയാം… “..
“ആഹ് ശരി… ”
“ഈ sunday ആണ് നമ്മൾക്ക് പോകേണ്ടത്.. അതിന് മുന്നേ ഇല്ലത്തു പോകണ്ടേ… അവരോട് ഒക്കെ യാത്ര പറയണ്ടേ… ”
“മ്മ്.. പോകാം…. ”
“നിനക്ക് വിഷമം ഉണ്ടെങ്കിൽ നി വരണ്ട കെട്ടോ… ”
“എനിക്ക് ഒരു വിഷമവും ഇല്ല്യ.. ഞാൻ വരികയും ചെയ്യും…. ”
കുറുമ്പോടെ അവൾ പറഞ്ഞു…….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…