Novel

മുറപ്പെണ്ണ്: ഭാഗം 36

രചന: മിത്ര വിന്ദ

കാർത്തി ആണെങ്കിൽ വാ തോരാതെ സംസാരിച്ചു കൊണ്ട് ആണ് ഡ്രൈവ് ചെയ്തത്..

.പദ്മയ്ക്ക് ആണെങ്കിൽ ദേഷ്യം തോന്നി..

അവൾ സേതുവിൻറെ കൈ തണ്ടയിൽ ഒരു നുള്ള്….

അതിന് മുൻപ് ഫ്ലൈറ്റ് പൊങ്ങിയപ്പോൾ അവൾ അള്ളിപ്പിടിച്ചു പിടിച്ചു അവന്റെ കൈത്തണ്ട എല്ലാം ഒരു പരുവം ആയിരുന്നു..

അവൻ ദേഷ്യത്തിൽ പദ്മയെ ഒന്ന് നോക്കി..

അവൾക്ക് പക്ഷെ തെല്ലു കൂസൽ പോലും ill..

വെച്ചിട്ടുണ്ടെടി…. അവൻ അവളെ നോക്കി.

അവരെ ഫ്ലാറ്റിൽ കൊണ്ടുപോയി ഇറക്കിയിട്ട് കാർത്തി വീണ്ടും പോയി.

വിശാലമായ ഫ്ലാറ്റ് ആയിരുന്നു അതു..

Three ബെഡ്‌റൂം…… മാസ്റ്റർ ബെഡ്‌റൂം ആണെങ്കിൽ വിശാലമാണ്.ഐശ്വര്യം ഉള്ള ഒരു പൂജ റൂം… . ഒരു വിസിറ്റിംഗ് റൂം, വലിയൊരു ഹാൾ divide ചെയ്തതതാണ് ഡൈനിങ്ങ്…. പിന്നെ ഒരു മോഡുലാർ കിച്ചൻ…. one കോമൺ ബാത്രൂം and one attached ബാത്രൂം…… പദ്മ എല്ലാം ചുറ്റി നടന്നു കാണുക ആണ്..

സേതു റൂമിൽ പോയി ഡ്രസ്സ്‌ ഒക്കെ മാറി വന്നു…

അവൻ ചൂലെടുത്തു എല്ലാം അടിച്ചു വാരിക ആണ്.

“എന്താണ് ഇതു ഏട്ടാ….. ”

“എന്ത്… ”

“ഞാൻ ഇല്ലേ.. ഞാൻ ക്ലീൻ ആക്കിക്കോളാം… ”

“ഓഹ് അതൊന്നും സാരല്യ… ”

പക്ഷെ പദ്മ…
അവൾ ബലമായി അവന്റെ കൈയിൽ നിന്ന് ചൂല് മേടിച്ചു.. എന്നിട്ട് അവൾ അടിച്ചു വാരി..

അപ്പോളേക്കും അവൻ ദേഹാ കഴുകി വന്നു.

പദ്മയും പോയി ഒന്ന് fresh ആയി..

അവൾ നോക്കിയപ്പോൾ സെറ്റിയിൽ ഇരിക്കുക ആണ് സേതു..

പിന്നിൽ കൂടി പോയി അവൾ അവന്റെ തോളിൽ കൂടി കയ്യിട്ടു അവന്റെ കവിളിൽ അവൾ ആഴത്തിൽ ചുംബിച്ചു..

സേതു ആണെങ്കിൽ തരിച്ചു ഇരുന്ന് പോയി.

“പദ്മ….. “അവൻ അവളെ പിടിച്ചു മാറ്റി എങ്കിലും അവൾ അവന്റെ മടിയിൽ കയറി കിടന്നു.

“ഇതെന്താണ് നിനക്ക്…. ”

“എനിക്കു എന്റെ കെട്ടിയോന് ഒരു ഉമ്മ കൊടുക്കാൻ തോന്നി.. അത്രയും ഒള്ളു.. ”

അവന്റെ മടിയിൽ കിടന്ന് തെല്ലു കൂസാതെ അവൾ പറഞ്ഞു.

കാലുകൾ രണ്ടും അവൾ നീട്ടി വെച്ചിരിക്കുക ആണ്..

“നി എന്തൊക്ക ആണ് ഈ പറയുന്നത്… ”

“ഞാൻ പറയുന്നത് മലയാളം…. എന്താ സേതുവേട്ടന് എനിക്ക് ഒരു കിസ്സ് തരണം എന്ന് ആഗ്രഹം ഉണ്ടോ.. ഉണ്ടെങ്കിൽ വേഗം ആയിക്കോട്ടെ…. “അവൾ തന്റെ കവിളിൽ തൊട്ട് കാണിച്ചു.

അപ്പോൾ ആണ് അവൾ തന്റെ മടിയിൽ ആണ് കിടക്കുന്നത് എന്ന ബോധം അവനു വന്നത്..

.
“നി ഒന്ന് എഴുന്നേൽക്കുക.. ”

“ഓഹ് പിന്നെ…. ഞാൻ ഇത്തിരി നേരം ഇങ്ങനെ കിടക്കട്ടെ…..എന്താണ് സുഖം, ന്റെ ഭർത്താവിന്റെ മടിയിൽ ഇങ്ങനെ കിടക്കാൻ…. ”

“ദേ പദ്മ….. നി ഒന്നെണീറ്റ….. ”

“സേതുവേട്ടാ… എന്റെ മുടിയിഴകളിൽ ഒന്ന് വിരലുകൾ കൊണ്ട് തഴുകിക്കെ….. ”

“നി ഒന്ന് എഴുനേൽക്കുക….. ”

“ഓഹ്… ഇതെന്തൊരു മനുഷ്യൻ ആണ്…വേറെ ഏതെങ്കിലും കെട്ടിയോൻ ആണെങ്കിൽ ഭാര്യയെ എന്ത് സ്നേഹം ആയിരിക്കും…കെട്ടിപിടിച്ചു ഉമ്മ തന്നു കൊല്ലും..
സേതുവേട്ടൻ ചുമ്മ….. ഒരു പഴഞ്ചൻ ആണ്….. ”

“മ്മ്.. ഞാൻ ഇത്തിരി പഴഞ്ചൻ ആണ്…. നി അങ്ങട് ഏഴെല്ക്കുക…. ”

അവൾ മുഖം വീർപ്പിച്ചു എഴുനേറ്റു..

എന്നിട്ട് അവനെ നോക്കി കൊഞ്ഞനം കുത്തി..

അവളുടെ പോക്ക് നോക്കി സേതു ചിരിച്ചു.

“പദ്മ ഒരു കോഫി… ”

അവൻ അവളെ നോക്കി പറഞ്ഞു..

സ്ട്രോങ്ങ്‌ tea ഉണ്ടാക്കി അവൾ സേതുവിന്‌ കൊടുത്ത്.

“നിനക്ക് ഇവിടെ ഒക്കെ ചുറ്റി കാണണോ…… നമ്മക്ക് വേണമെങ്കിൽ ഒരു റൗണ്ട് വെച്ചിട്ട് വരാം…. ”

“ഓഹ്.. എനിക്ക് മടിയാണ് സേതുവേട്ട… ഞാൻ ഇല്ല്യ…. ”

കാർത്തിയുടെ wife മീരയും കാർത്തിയും കൂടി അവിടേക്ക് വന്നു. ഒരു രണ്ട് വയസ് പ്രായം ഉള്ള ഒരു കുഞ്ഞു ഉണ്ട് അവനു.

ആ കുഞ്ഞിനെ കണ്ടതും പദ്മയ്ക്ക് സന്തോഷം ആയി..

പണ്ടേ അവൾക്ക് കൊച്ചു കുട്ടികളെ ഇഷ്ടം ആണ്..

അവൾ ആ കുഞ്ഞിനെ കൊഞ്ചിച്യ് നടക്കുക ആണ്.

മീരയും ആയിട്ട് പദ്മ വേഗം അടുത്ത്..

രണ്ടാളും നല്ല കമ്പനി ആയി.

ദേവകി കൊടുത്തു വിട്ട അച്ചാറും ചമ്മന്തി പൊടിയും കായ വറുത്തതും ഒക്കെ പദ്മ മീരയ്ക്ക് കൊടുത്ത്..

കുഞ്ഞാറ്റ (അവരുട വാവ )പദ്മയ്ക്ക് ഒരു നൂറു ഉമ്മ കൊടുത്ത്..

.കുറേ സമയം അവൾ കുഞ്ഞിനെ കൊഞ്ചിച്ചു.

“ചേച്ചിക്ക് പുറത്തേക്ക് പോകണമെങ്കിൽ വാവയെ എനിക്കു തന്നിട്ട് പൊയ്ക്കോളൂ.. ഞാൻ നോക്കിക്കോളാം… “പദ്മ പറഞ്ഞു.

സേതു അവളെ ദേഷ്യത്തിൽ നോക്കി………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!