മുറപ്പെണ്ണ്: ഭാഗം 37

രചന: മിത്ര വിന്ദ
“ചേച്ചിക്ക് പുറത്തേക്ക് പോകണമെങ്കിൽ വാവയെ എനിക്കു തന്നിട്ട് പൊയ്ക്കോളൂ.. ഞാൻ നോക്കിക്കോളാം… “പദ്മ പറഞ്ഞു.
സേതു അവളെ ദേഷ്യത്തിൽ നോക്കി..
..
കുറേ സമയം ഇരുന്നിട്ട് ആണ് അവർ പോയത്..
.”നാളെ രാത്രിയിൽ രണ്ടാളും കൂടി അങ്ങട് വരിക കെട്ടോ… അവിടെ ഡിന്നർ… “മീരയും കാർത്തിയും അവരെ ക്ഷണിച്ചു
“എന്തൊരു ക്യൂട്ട് baby
..എനിക്കു കൊതി ആയിട്ട് വയ്യ ”
സേതു അവൾ പറയുന്നത് മൈൻഡ് ചെയ്യാതെ ഇരുന്ന്..
“സേതുവേട്ട… ഞാൻ പറയുന്നത് കേട്ടോ… ”
“മ്മ്… കുഞ്ഞാറ്റ ക്യൂട്ട് ആണ്.. ”
“എനിക്കു വേണം അങ്ങനെ ഒരു കുഞ്ഞു….. ”
പദ്മ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
സേതു പക്ഷെ ഒന്നും പറഞ്ഞില്ല…
“സേതുവേട്ട….. ഞാൻ പറഞ്ഞത് കേട്ടോ.. ”
“നി ഒന്ന് മിണ്ടാതെ ഇരിക്ക്… ”
“പിന്നെ പിന്നെ…. ഞാനും ഒരു പെണ്ണ് അല്ലെ…. എനിക്കും ഇല്ലേ ആഗ്രഹങ്ങൾ… എന്നിലും ഒരു അമ്മ ഉറങ്ങി കിടക്കുവാ …. ”
“ഹോ… ന്റെ പദ്മ നി ഒന്ന് മിണ്ടാതിരിക്കൂ… ഇല്ലത്തു എന്ത് പാവം ആയിട്ട് ഇരുന്ന കുട്ടി ആണ്… നിന്റെ കാര്യം… ”
“ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ലാലോ…. ”
“നി എന്ത് അറിഞ്ഞിട്ട് ആണ് ഇങ്ങനെ പറയുന്നത്…. ആ സാർ ആണെങ്കിൽ നിന്നെ ഓർത്തു…. ”
പദ്മ ഓടി വന്നു അവന്റെ വായ പൊത്തി.
“ദേ.. ഒരു കാര്യം ഞാൻ പറയാം… ആ സാറിന്റെ കാര്യം എന്നോട് മിണ്ടി പോകരുത് ഇനി…. എനിക്ക് എന്റെ ജീവിതത്തിൽ ഒരു പുരുഷനെ ഒള്ളു…
ആ ആൾ എന്റെ അടുത്ത് ഉണ്ട്…
“നി എന്തൊക്ക ആണ് ഈ പറയുന്നത് ”
“ഞാൻ എല്ലാ കാര്യങ്ങളും
സാറിനോട് വിളിച്ചു പറഞ്ഞു കഴിഞ്ഞു..
പ്രായത്തിന്റെ ചാപല്യം ആയി എന്റെ മനസ്സിൽ തോന്നിയ ഒരു പൊട്ടത്തരം… അത്രയും ഒള്ളു..
അതിന് എന്നെ ബലിയാട് ആക്കുക ഒന്നും വേണ്ട. ”
അവൾ ദേഷ്യത്തിൽ അവനെനോക്കി..
“നി സാറിനോട് എന്ത് പറഞ്ഞു ”
“അതു അറിയണം എങ്കിൽ ഇയാള് സാറിനെ വിളിക്ക്..”
“ഒന്ന് പോ കൊച്ചേ…… കാര്യം പറയു… “അവൻ അക്ഷമനായി..
“ഞാൻ പറയില്ല…. ആ സാറിന്റെ നമ്പർ അറിയാമല്ലോ.. വിളിച്ചു നോക്ക്… ”
അവൾ വീണ്ടും അടുക്കളയിലേക്ക് പോയി.
അപ്പച്ചി കൊടുത്തു വിട്ട ചോറും കറികളും എല്ലാം അവൾ വിളമ്പി..
എന്നിട്ട് എല്ലാം ചൂടാക്കി വെച്ചു.
സന്ധ്യക്ക് പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി അവൾ നാമം ജപിച്ചു.
“പദ്മ…….. ”
“എന്താണ് സേതുവേട്ട…”
“ഞാൻ കുറച്ച് പച്ചക്കറി ഒക്കെ മേടിക്കാം…. നാളെ കാലത്തെ ആകുമ്പോൾ എനിക്ക് ഓഫീസിൽ പോകണ്ടേ ”
.”അയ്യോ.. ഇപ്പോളോ… ”
“മ്മ്…. ”
“എങ്കിൽ പിന്നെ കുറച്ചു നേരത്തെ പോയി മേടിക്കാൻ വയ്യാരുന്നോ… “…
“അതിനു ഒരുപാട് ദൂരം ഒന്നും ഇല്ല… ദേ ആ താഴെ ആണ്… ”
.
“ഓഹ് അതുശരി.. ഞാൻ വിചാരിച്ചു ടൗണിൽ പോകണം എന്ന.. ”
.
അവൻ ഒരു കവർ ആയിട്ട് ലിഫ്റ്റ് ലക്ഷ്യം ആക്കി നടന്നു.
പദ്മ വീട്ടിലേക്ക് ഫോൺ വിളിച്ചു
അപ്പച്ചിയെയും വിളിച്ചു സംസാരിച്ചു..
.സേതു ആണെങ്കിൽ ഫോൺ എടുത്ത് കൊണ്ട് പോയില്ലായിരുന്നു..
ഏതൊക്കെയോ ഫ്രണ്ട്സ് അവനെ വിളിച്ചിരുന്നു.
പദ്മ പക്ഷെ ഫോൺ അറ്റൻഡ് ചെയ്തില്ല..
സേതു പെട്ടന്ന് തന്നെ തിരിച്ചു വന്നു.
കുറേ കോളിഫ്ലവറും കാപ്സിക്കവും തക്കാളിയും ഒക്കെ ആണ് കൊണ്ടുവന്നത്..
“ഇതെന്താണ്… പയറും വെണ്ടക്കായയും onnum ഇല്ലേ.. ”
“എനിക്ക് ചപ്പാത്തിക്ക് കൂടെ കഴിയ്ക്കാൻ ഇതൊക്ക വെച്ചുള്ള സൈഡ് ഡിഷ് മതി. ”
.”ആഹ്ഹ… അതു കൊള്ളാം… അപ്പോൾ എന്റെ ഇഷ്ടത്തിന് പ്രാധാന്യം ഇല്ലേ… ”
“നോക്കട്ടെ… അവിടെ ഒരു മാൾ ഉണ്ട്…. ഞാൻ അവിടെ നിന്ന് കിട്ടുമോ എന്നു നോക്കാം… “.
.
“ഞാൻ വെറുതെ പറഞ്ഞത് ആണ് ഏട്ടാ….. എനിക്കു എന്തായാലും പ്രശ്നം ഇല്ല…. എന്ത് പറഞ്ഞാലും സീരിയസ് ആയി എടുക്കൂ ഏട്ടൻ ”
സേതു പോയി ഫോൺ എടുത്തു..
“ആരൊക്കെയോ വിളിച്ചു.. ഞാൻ അതു പറയാൻ മറന്ന്.. $
അവൻ ഫോൺ എടുത്ത് ആരെയെക്കൊയോ വിളിച്ചു..
ഹിന്ദിയിൽ സംസാരിക്കുന്നത് കേട്ടു.
“പദ്മ……”
“എന്തോ… ”
“Food എടുത്ത് വെക്കുമോ… നമ്മൾക്ക് കഴിച്ചിട്ട് കിടക്കാം.. എനിക്ക് കാലത്തെ ഓഫീസിൽ പോകണം… ”
അവൾ വേഗം തന്നെ food എടുത്തു വെച്ച്.
“നീയും കൂടി ഇരിക്ക്.. നമ്മൾക്കു ഒരുമിച്ചു കഴിയ്ക്കാം.. ”
പദ്മ അവന്റെ കൂടെ ഇരുന്ന് food കഴിച്ചത്.
“നാളെ ഉച്ച കഴിയുമ്പോൾ നി ready ആയി നിൽക്കണം…. ഓഫീസിൽ ഒന്ന് പോകാം.. ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാൻ വരാം… ”
“നാളെയോ.. അതെന്താ… ”
“ഓഫീസിൽ എല്ലാവർക്കും നിന്നെ കാണണം എന്ന്… വേളി കഴിഞ്ഞിട്ട് ആർക്കും ട്രീറ്റ് കൊടുത്തില്ലലോ… ”
“ഞാൻ സാരീ ഉടുക്കണോ ഏട്ടാ… ”
.”ഒക്കെ നിന്റെ ഇഷ്ടം.. ”
“അങ്ങനെ ആണോ… ഏട്ടന് എന്താണ് ഇഷ്ട്ടം.. ”
“എന്തായാലും കുഴപ്പമില്ല… എന്നാലും സാരീ ഉടുത്തോ.., ”
അവൻ കൈ കഴുകാനായി എഴുനേറ്റ്.
പദ്മ പ്ലേറ്റ് കൾ എല്ലാം കഴുകി വേച്ചു..
കുറച്ച് സമയം ടീവി യിൽ ന്യൂസ് കണ്ടു കൊണ്ട് ഇരുന്നു..
അപ്പോളേക്കും പദ്മ bed ഒക്കെ വിരിച്ചു..
“സേതുവേട്ട…. കിടക്കാൻ വരൂ കെട്ടോ.. ”
സേതു ടീവി off ചെയ്തിട്ട് റൂമിൽ ചെന്ന്.
“സേതുവേട്ടാ… കിടന്നോളു… ”
“നി കിടക്കുന്നില്ലേ… ഇത്തിരി late ആയി ആണ് അല്ലെ പദ്മ, നിയ് കിടക്കുന്നത്.. ”
“മ്മ്… ശീലങ്ങൾ ഒക്കെ ഇനി മാറ്റണമല്ലോ… സാരല്യ… ”
പദ്മ വാഷ്‌റൂമിലേക്ക് പോയി.
എടാ സിദ്ധാർഥ്……… നി വേറെ പെണ്ണിനെ നോക്കെടാ… എന്റെ പദ്മ എന്റെ മാത്ര ആണ്….. എനിക്ക് വേണ്ടി ഈശ്വരൻ ഈ ഭൂമിയിലേക്ക് അയച്ചത് ആണ് ഇവളെ…
അവളുടെ പോക്കും നോക്കി സേതു ബെഡിൽ കിടന്ന്………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…