Novel

മുറപ്പെണ്ണ്: ഭാഗം 39

രചന: മിത്ര വിന്ദ

“ഓഹ് ഇത്രയും റൊമാന്റിക് ആയ ആൾ ആണോ എന്നെ വെറുതെ വിഷമിപ്പിച്ചത്… “പദ്മ ചുണ്ട് കൂർപ്പിച്ചു

“സേതുവേട്ടൻ ഇന്ന് ആ സാറിനെ വിളിക്കണം കെട്ടോ….. എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്, ഏട്ടൻ കൂടി ഒന്ന് പറയണേ.

“ആഹ് ഇനി എന്നെ വിളിക്കുമോ എന്ന് നോക്കട്ടെ… എന്നിട്ട് ആകാം.. ”

. “മ്മ്.. എങ്കിൽ അങ്ങനെ മതി.. ”

ഒന്ന് ആലോചിച്ചതിനു ശേഷം അവൾ പറഞ്ഞു.

അവൾ അവനു വേണ്ടി ചപ്പാത്തി ഉണ്ടാക്കി…. ലഞ്ചിന്റ്ഉള്ളത് ടിഫിൻ ബോക്സിൽ വെച്ച്.

അവൻ പോകാൻ റെഡി ആയി വന്നപ്പോളേക്കും അവൾ ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു.

“നിയ് കഴിക്കുന്നില്ലേ മോളേ.. “?

“ഓഹ്.. എന്തൊരു സ്‌നേഹം…. ”

“എന്താണ്.. മോളേ എന്ന് വിളിച്ചത് കൊണ്ട് ആണോ…. ”

“ഹേയ്…. ”

. “ടി ഞാൻ എന്റെ പ്രിയതമേ ആണ് വിളിച്ചത്.. അല്ലാണ്ട് നിന്നെ അല്ല… ”

.

അവൻ ഒരു ചപ്പാത്തിയുട പീസ് എടുത്ത് അവൾക്ക് വായിൽ വെച്ച് കൊടുത്തു.

“ഇനിയും നിയ് വായ പൊളിക്കും എന്ന് എനിക്കു അറിയാം… പക്ഷെ ഇപ്പോൾ time ഇല്ല…. വൈകിട്ട് തരാം ബാക്കി ”

“ഒന്ന് പോ ഏട്ടാ… ഏട്ടൻ തന്നത് കൊണ്ട് ഞാൻ മേടിച്ചു എന്നെ ഒള്ളു… ”

“മ്മ്.. ഒക്കെ.. ഒക്കെ….. ഉച്ച കഴിഞ്ഞു ഞാൻ വരും.. നി സാരീ ഉടുത്തു നിന്നോണം കെട്ടോ.. ”

“ഒക്കെ ഏട്ടാ… ”

. “മീരയും ആയി ഒരുപാട് ചങ്ങാത്തം വേണ്ട കെട്ടോ.. ആളൊരു non stop ആണ്… ”

“അത് എനിക്കും thonni….. പക്ഷെ ആ കുഞ്ഞാറ്റ…. ”
..

“അതോർത്തു നി ടെൻഷൻ അടിക്കേണ്ട….I will try my best…. %

അവളുടെ കവിളിൽ ചുംബിച്ചിട്ട് അവൻ യാത്ര പറഞ്ഞു ഇറങ്ങി..

അവൾ അപ്പോൾ തന്നെ ഡോർ ലോക്ക് ചെയ്തു..

*******

സിദ്ധു ആണെങ്കിൽ പൂജയെ കാണാൻ വേണ്ടി പാലക്കാട്‌ പോയതാണ്…

..

പൂജയ്ക്ക് ആകെ വിഷമം ആണ് എന്ന് അവനോട് അമ്മ പറഞ്ഞിരുന്നു..

അവൻ ചെന്നപ്പോൾ അവൾ ആകെ ചടഞ്ഞു ഇരിക്കുക ആണ്..

“നി എന്താണ് ഇങ്ങനെ ഇരിക്കുനത്.. നി ഒരു ഡോക്ടർ അല്ലെ മോളേ…. ”

“എനിക്കു എന്റെ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഏട്ടാ… പാവം അമ്മ.. അമ്മയുടെ എറ്റവും വലിയ ആഗ്രഹം ആയിരുന്നു നമ്മുടെ വിവാഹം… “അവൾ വിതുമ്പി.

“എന്ത് ചെയ്യാൻ ആണ്.. ഒക്കെ ഓരോ വിധി… എല്ലാം നമ്മൾ അനുസരിക്കണം…. ”

“എന്നാലും…. ദൈവം എന്തിന് ഇങ്ങനെ ഈ ക്രൂരത കാണിച്ചത്…. എന്റെ അമ്മയെ കുറച്ചു നാൾ കൂടി….. %

“സാരമില്ല… പോട്ടെ…… നി ഇങ്ങനെ വിഷമിച്ചാൽ നിന്റെ അമ്മയുടെ ആത്മാവ് സങ്കടപ്പെടും….. ”

“ഒക്കെ എനിക്ക് അറിയാം.. എന്നാലും എനിക്ക് അതിന് കഴിയുന്നില്ല ഏട്ടാ…. ”

“പൂജ…. ”

അവൻ അവളുടെ തോളിൽ കൈ പിടിച്ചു..

“എനിക്ക് സഹിയ്ക്കാൻ പറ്റുന്നില്ല ഏട്ടാ… പറ്റുന്നില്ല…… ”

അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു..

“കരയാതെ….. നി കുറച്ചു നാൾ കൂടി ഇവിടെ നില്ക്കു… അതുകഴിഞ്ഞു നമ്മുടെ വിവാഹം കഴിഞ്ഞു അച്ഛനും നീയും കൂടി ഞങളുടെ ഒപ്പം പോരുക… പിന്നെ നിന്റെ സങ്കടം ഒക്കെ മാറും….. ”

സിദ്ധു പൂജയെ ആശ്വസിപ്പിച്ചു..

എന്തായാലും പൂജയാണ് തന്റെ നല്ല പാതി എന്ന് അവനു തോന്നി..

നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ ആരാണോ ഗാഢമായി സ്നേഹിക്കുന്നത് അവരെ ആണ് നമ്മൾ കൂടെ കൂട്ടേണ്ടത്…… അവൻ തീർച്ചപ്പെടുത്തി..

എന്തായാലും പദ്മ സേതുവിന്റ് ആയി കഴിഞ്ഞു…

അവൾ അതു തുറന്നു പറയുകയും ചെയ്തു..

ഇനി അവരെ വിളിക്കുന്നത് തന്റെയും പൂജയുടെയും വിവാഹം ക്ഷണിക്കാൻ ആണ് എന്നു ഉറപ്പിച്ചു..

പൂജയോടും അമ്മാവനോടും ഒപ്പം കുറെ സമയം ചിലവഴിച്ചിട്ട ആണ് അവൻ അവിടെ നിന്ന് പുറപ്പെട്ടത്..

മനസ്സിൽ നിന്ന് കുറേ ഏറെ സങ്കടം മാറിയത് പോലെ അവനു തോന്നി…

******

സേതു വരാറായപ്പോൾ പദ്മ ഒരുങ്ങി റെഡി ആയി നിൽക്കുക ആണ്..

“അടിപൊളി കെട്ടോ എന്റെ ഭാര്യ…സുന്ദരി ആയിട്ടുണ്ട്… ”

“ആര് കണ്ടാലും നോക്കുമോ ഏട്ടാ… ”

“ആര്… ആരാണ് നിന്നെ നോക്കേണ്ടത് .. ”

“എന്റെ പൊന്നോ… ഞാൻ ഒരു തമാശ പറഞ്ഞത് ആണെന്ന് ”

“മ്മ്… വേണ്ട വേണ്ട….. ”

“ഇതാണ് കുഴപ്പം…. ഞാൻ ഒരു തമാശ പറഞ്ഞപ്പോൾ അതിൽ കേറി അങ്ങ് പിടിച്ചു….. ”

“നി വാ… എല്ലാവരും വെയിറ്റ് ചെയുക ആണ്… ”

രണ്ടാളും കൂടി സേതുവിന്റ് ഓഫീസിൽ എത്തി…

ഗ്രാന്റ് ആയിട്ടുള്ള പരിപാടി ആയിരുന്നു..

എല്ലാവർക്കും പദ്മയെ ഇഷ്ടപ്പെട്ടു…

പദ്മ ആണെങ്കിൽ ഈ സെറ്റ് അപ്പ്‌ എല്ലാം കണ്ടു വേറെ ഏതോ ലോകത്ത് ആണ്..

.ഒരുപാട് food ഐറ്റംസ്, ജ്യൂസ്‌, ഐസ് ക്രീം…food എല്ലാം ഡൽഹിക്കാരുടെ ടേസ്റ്റിൽ ആണ്..

“സേതുവിൻറെ കൈ പിടിച്ചു ഏതോ മായാലോകത്തു ആണ് അവൾ…

രാത്രി 8മണി ആയിരുന്നു ഫങ്ക്ഷൻ കഴിഞ്ഞപ്പോൾ.

സേതുവേട്ടാ…….

“മ്മ്…. ”

“സേതുവേട്ടന് ഇത്രയും സെറ്റപ്പ് ഉണ്ടായിരുന്നോ…. ”

മടങ്ങും വഴി അവൾ ചോദിച്ചു.

“പിന്നെ… അതുകൊണ്ട് അല്ലെ നിന്റെ അച്ഛൻ എന്നെ കൊണ്ട് നിന്നെ വേളി കഴിപ്പിച്ചത്..

“ഓഹ്.. അങ്ങനെ……. അതിരിക്കട്ടെ ഈ ജോലി കളഞ്ഞു ഏട്ടൻ നാട്ടിലേക്ക് വരുമോ… ”

“അതിനെ കുറിച്ച് ഇനിയും ആലോചിക്കണം മോളേ ”

“അയ്യോ അതെന്താ….. ”

“നി തന്നെ എന്നോട് പറഞ്ഞല്ലേ ഇപ്പോൾ എന്റെ സെറ്റപ്പ്…. നാട്ടിൽ വന്നാൽ ഈ setup കിട്ടുമോ ”

“ഒക്കെ ശരിയായിരിക്കും…. പക്ഷെ അപ്പച്ചി…. ”

“വരട്ടെ നോക്കാം …..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button