മുറപ്പെണ്ണ്: ഭാഗം 4
Aug 20, 2024, 23:02 IST

രചന: മിത്ര വിന്ദ
സിദ്ധു അനുവാദം കൊടുത്തപ്പോൾ പദ്മ ഒരു തരത്തിൽ അവൾ സീറ്റിൽ പോയിരുന്നു... "Di പുതിയ സുന്ദരകുട്ടൻ എങ്ങനെ ഉണ്ട്..കിടു അല്ലെ എന്റെ മുത്ത് . "മീര പിറുപിറുത്തു. പദ്മ അവളെ നോക്കി.... അവൾ പെട്ടന്ന് കണ്ണിറുക്കി കാണിച്ചു. പദ്മ ആണെങ്കിൽ സാറിന്റെ മുഖത്തേക്ക് നോക്കുന്നെ ഇല്ല. കുറെയേറെ സമയം സാർ തന്റെ കുട്ടികളും ആയി സംസാരിച്ചു.. എം കോം കഴിഞ്ഞ് നെറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആയിരുന്നു..അതിന് മുൻപ് കുറച്ചു psc ക്ലാസ് ഒക്കെ അറ്റൻഡ് ചെയ്തു..... ഇടയ്ക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി രണ്ട് വർഷം വെറുതെ പോയി.... പിന്നീട് വീണ്ടും net നു തയ്യാറെടുത്തു. ആദ്യത്തെ തവണ തന്നെ നെറ്റ് കിട്ടുകയും ചെയ്തു.. അങ്ങനെ ആണ് ജസ്റ്റ് കോളേജിൽ ഇത് ആദ്യം ആയിട്ട് കയറുന്നത്.. ഇനി ഡോക്ടറേറ്റ് എടുക്കണം.. അതാണ് സാറിന്റെ ആഗ്രഹം.. കുട്ടികൾ എല്ലാവരും ആരാധനയോട് കേട്ട് ഇരിക്കുക ആണ്.. ഇടയ്ക്ക് ഒക്കെ പദ്മ അയാളുടെ മുഖത്തേക്ക് നോക്കും.. പക്ഷെ സാർ ആണെങ്കിൽ അവളെ ആദ്യമായി കാണുന്ന പോലെ തന്നെ അവളെ നോക്കിയുള്ളൂ.. ഇനി ഇയാൾ അല്ലേ അതു..... അവൾക്ക് പിന്നേം സംശയം എന്നാലും ഷർട്ട് അതു തന്നെ അല്ലേ... ആണല്ലോ കുറച്ചു സമയം പിന്നിട്ടതും കുട്ടികൾക്ക് ഓഡിറ്റോറിയം ത്തിൽ പോകുവാൻ ആയി ഉള്ള അനുമതി കൊടുത്തു.. എല്ലാവരും വേഗം എഴുനേറ്റ്.. ഓരോരുത്തരായി പുറത്തേക് നടന്നു. സാറിന്റെ അടുത്ത് എത്തിയതും പദ്മക്ക് തൊണ്ട വരണ്ടു.. അവൾ അയാളുടെ മുഖത്ത് ദയനീയമായി നോക്കി.. അയാൾ അവളെ നോക്കി ഹൃദ്യമായി ചിരിച്ചു ഫ്രണ്ട്സ് ഉള്ളത് കൊണ്ട് അവൾ ഒന്നും പറയാതെ ഇറങ്ങി പോയി.. സിദ്ധുവിന്റെ മുഖത്തു ഒരു കള്ളച്ചിരി വിരിഞ്ഞു......അവനും കുട്ടികളുടെ ഒപ്പം നടന്നു. പ്രോഗ്രാംസ് ആരംഭിച്ചു... ഓരോരോ ഐറ്റംസ് കഴിഞ്ഞു കൊണ്ട് ഇരിക്കുന്നു.. പദ്മയുടെ ഊഴം എത്തി.. അവൾ സ്റ്റേജിൽ കയറി.. അപ്പോൾ തന്നെ എല്ലാ കുട്ടികളും കൈ അടിച്ചു കഴിഞ്ഞു.. കാരണം അവളുടെ പെർഫോമൻസ് അത്രയും നല്ലത് ആണ് എന്ന് എല്ലാവർക്കും അറിയാം.. വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളി ഉറങ്ങി... നിമിനേരമെങ്കിലോ തേങ്ങി നിലവിൽ വിരഹമെന്നാലും മയങ്ങി... ..... .... അവളെ.... ഋതു നന്ദിനിയാക്കി.... കിളിവന്നു കൊഞ്ചിയ ജാലക വാതിൽ കളിയായി ചാരിയതാരെ... നല്ല ഈണത്തിൽ അവൾ പാട്ടു പാടുക ആണ്.... എന്നാലും അവൾ ഇപ്പോൾ ഏത് ലോകത്തിൽ ആണ് എന്ന് അറിയാവുന്ന ഒറ്റ ഒരാൾ മാത്രമേ ഒള്ളു ഈ ഭൂമിയിൽ ഇപ്പോൾ... അത്... അത്... നമ്മുടെ സിദ്ധു ആണ്.. അവന്റെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞു നിൽക്കുക ആണ്....... അവനു ഒരുപാട് ഇഷ്ടപ്പെട്ടു അവളുടെ സംഗീതം... പാട്ട് പാടി ഇറങ്ങിയതും ഗംഭീര കൈ അടി ആയിരുന്നു അവിടെ മുഴങ്ങിയത്... എല്ലാവരും അവളെ അഭിനന്ദിച്ചു... "Di....as usual നി കലക്കി ട്ടോ.... "പൂർണിമ അവൾക്ക് കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു.. "Thanks di...." ."padmoo... അടിപൊളി ആയിരുന്നു... ഒന്നും പറയാൻ ഇല്ലda... "മിഥുനും രോഹിതും, ദീപികയും, കൃഷ്ണയും.. എല്ലാവരും അവളെ പ്രശംസിച്ചു.. ഇടയ്ക്ക് സിദ്ധുവും അവളും തമ്മിൽ കണ്ടുമുട്ടി.. "ഹായ് പദ്മ..... ഇയാൾ അസാധ്യമായി പാടി കെട്ടോ..... cngtzzz "അവൻ അവളോട് പറഞ്ഞു. "Thku സാർ... "അത് പറഞ്ഞപ്പോൾ അവൾക്ക് തൊണ്ട വരണ്ടു.. അപ്പോളും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.. "സാർ... " "മ്മ്.... " "എനിക്ക്... .ഞാൻ ആളറിയതേ .. ആം സൊ സോറി സാർ..... " "എന്തിനു.... " "അത്.... കാലത്ത്.... " അവൾ അത്രയും പറഞ്ഞപ്പോൾ രാജഗോപാൽ സാർ അവിടേക്ക് നടന്നു വന്നു... പെട്ടന്ന് തന്നെ അവൾ അവിടെ നിന്ന് മാറി പോകുകയും ചെയ്തു.. എങ്ങനെ എങ്കിലും ആ ക്യാഷ് സാറിന് തിരിച്ചു കൊടുക്കണം.. അത് കഴിഞ്ഞു ബാക്കി എല്ലാം... അവൾ തീരുമാനിച്ചു.. പിന്നീട് പലപ്പോളും സാറിനെ കണ്ടെത്താൻ ശ്രെമിച്ചു എങ്കിലും വിഫലം ആയി പോയി.. വൈകിട്ട് അച്ഛൻ ആണ് അവളെ പിക്ക് ചെയ്യാൻ വന്നത്... കാരണം പ്രോഗ്രാം കഴിഞ്ഞു ഒരുപാട് late ആയിരുന്നു.. അന്ന് രാത്രിയിൽ അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല... ഈശ്വരാ... ഇന്ന് എന്തൊക്ക ആണ് സംഭവിച്ചത്..... കാലത്തെ സാറിനോട് എന്തെല്ലാം പറഞ്ഞു... അതിനു മാത്രം പ്രശ്നം ഉണ്ടായോ അതും ഇല്ല.... സാറ് വന്നു പിടിച്ചു മാറ്റിയില്ലായിരുന്നന് എങ്കിൽ ഒരു പക്ഷെ താൻ ആ വണ്ടിയ്ക്ക് അടിയിൽ പെട്ടു പോയേനെ..... ഹോ... ഓർക്കാൻ വയ്യ... ഈശ്വരാ... എന്തൊരു അവസ്ഥ... ഇനി ആ സാറിനോട് എന്ത് പറയും.... പാവം ആദ്യമായി ആ വഴി വന്നത് ആയിരുന്നു... ഒക്കെ പറഞ്ഞിട്ടും തന്റെ മാത്ര കാതിൽ കയറിയില്ല... താൻ വെറുതെ പൊട്ടി തെറിച്ചു. ന്റെ ദൈവമേ... എന്തൊരു പരീക്ഷണം... ശോ.......... അവൾ തിരിഞ്ഞുo മറിഞ്ഞും കിടന്നു... പാവം സാർ..... എന്ത് വിചാരിച്ചു കാണും.... ഞാൻ ഒരു തന്റേടി ആണെന്ന് ഓർത്തോ ആവോ.. ശോ... ന്റെ നാഗത്താന്മാരെ......... അവൾ മിഴികൾ ഇറുക്കി പൂട്ടി.......തുടരും....